ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യന്മാർ

ഹൊസ്ദുർഗ് സബ്‍ജില്ലാ വനിതാ ഫുടാബോൾ ചാമ്പ്യന്മാർ

തൈക്കോണ്ടോ വിജയി

ഹൊസ്ദുർഗ് സബ് ജില്ലാ തൈക്കോണ്ടോ Under 52kg വിഭാഗത്തിൽ അമൃത് പി ശശിധരൻ രണ്ടാം സ്ഥാനം നേടി

ബങ്കളത്തെ മിടുക്കികൾ കേരളാ ബ്ലാസ്റ്റേഴ്സിൽ

ബങ്കളത്തെ പെൺപട ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം. മടിക്കൈ ബങ്കളത്തെ ആറു പെൺകുട്ടികളാണ് കേരളാ ഫുട്‌ബോൾ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രഥമ വനിതാ ടീമിനായി ബൂട്ടുകെട്ടുന്നത്. ബങ്കളം കക്കാട്ട് സ്‌കൂൾ മൈതാനിയിൽ ഇവർ ഒരുമിച്ചാണ് പന്തുതട്ടിത്തുടങ്ങിയത്‌. 20 ദിവസമായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്ന ഇവർ. കോച്ച് ഷെരീഫ് ഖാന്റെ കീഴിലാണ്‌ പരിശീലനം. 28 പേരെയാണ്‌ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്‌. ഇന്ത്യൻ വനിതാ ഫുട്‌ബോൾ ക്യാമ്പിൽ പങ്കെടുത്ത പി മാളവിക (ബങ്കളത്തെ പരേതനായ പ്രസാദിന്റെയും മിനിയുടെയും മകൾ), ഇന്ത്യൻ ഫുട്‌ബോൾ താരം എസ് ആര്യശ്രീ (രാങ്കണ്ടത്തെ ഷാജുവിന്റെയും ശാലിനിയുടെയും മകൾ), കേരള താരങ്ങളായ പി അശ്വതി ( പരേതനായ രവീന്ദ്രന്റെയും രജനിയുടെയും മകൾ), വി വി ആരതി (രാജന്റെയും ശ്രീലേഖയുടെയും മകൾ), മുൻ ഫുട്‌ബോൾ താരം അഞ്ജിത മണി (മണിയുടെയും നളിനിയുടെയും മകൾ ), കൃഷ്ണപ്രീയ (കൃഷ്ണൻ- ദേവകി ദമ്പതികളുടെ മകൾ) എന്നിവരാണ്‌ ബ്ലാസ്റ്റേഴ്‌സ് ജഴ്സി അണിഞ്ഞ്‌ ജില്ലയുടെ അഭിമാനമാകുന്നത്‌. ആര്യശ്രീയും മാളവികയുമാണ് ആദ്യം കരാർ ഒപ്പിട്ടത്. അശ്വതിയെയും ആരതിയെയും കൊൽക്കത്തയിൽ കളിക്കുന്നതിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സ്‌ കാണുന്നത്‌. തുടർന്ന് അവരും കരാർ ഒപ്പിട്ടു. ഇവരുടെ ഒപ്പം കളിഞ്ഞ അഞ്ജിത മണി, കൃഷ്ണപ്രീയ എന്നിവരെയും പിന്നീട് തിരഞ്ഞെടുത്തു. ഫുട്‌ബോൾ കോച്ചും കാഞ്ഞങ്ങാട് സബ് കലക്ടർ ഓഫീസിലെ ക്ലർക്കുമായ നിധീഷ് ബങ്കളവും കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപിക ടി ആർ പ്രീതി മോളും പരിശീലനം നൽകിയ താരങ്ങളാണ് ഇവർ. ബങ്കളം വുമൺസ് ക്ലിനിക്കെിലെ താരങ്ങൾ. കക്കാട്ട് സ്ക്കൂളിലാണ് എല്ലാവരും പഠിച്ചത് എന്ന പ്രത്യേകതയുമുണ്ട്. കേരള വനിതാലീഗിലും ഐഎസ്എൽ വനിതാ മത്സരത്തിലും ഇവരുടെ മിന്നും പ്രകടനം ഇനി ലോകം കാണും

മോർണിംഗ് ക്യാമ്പ്

സ്പോർട്സ് കൗൺസിൽ കോച്ചിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് രാവിലെ കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.

സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യന്മാർ

കക്കാട്ട് സ്കൂൾ വനിതാ ഫുട്ബോൾ ടീം സുബ്രതോ കപ്പ് ജില്ല ചാമ്പ്യന്മാരായി

സുബ്രതോ കപ്പ് സബ് ജില്ലാ വിജയികൾ

2022 ജുലൈ 29, 30, 31 തീയ്യതികളിൽ നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന 2022-23 വർഷത്തെ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ റണ്ണർ അപ്പും ആയി കക്കാട്ട് സ്കൂൾ മികച്ച നേട്ടം കൈവരിച്ചു.

സബ് ജില്ലാ ജോതാക്കൾ
റണ്ണർ അപ്

ഹോക്കി കിറ്റ് വിതരണം (23/02/2022)

കാസർഗോഡ് ജില്ലാ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കക്കാട്ട് സ്കൂളിൽ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു. പദ്ധതിയുടെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശൻ നിർവ്വഹിച്ചു.

ഉത്ഘാടനംവി പ്രകാശൻ

സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനം(23/06/2021)

ഒളിമ്പിക് ദിനാഘോഷവും സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനവും 2022 ‍ജൂൺ23 ന് ഓൺലൈനായി നടന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ എം സുരേഷ് സ്പോർട്സ് ക്ലബ്ബിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ വനിതാ വോളിബോൾ താരം ശ്രീമതി അഞ്ജു ബാലക‍ഷ്ണൻ ഒളിമ്പിക് ദിന സന്ദേശം നല്കി. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പി യു ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കായികാധ്യാപിക ശ്രീമതി പ്രീതിമോൾ ടി ആർ സ്വാഗതം പറഞ്ഞു. ഹെ‍ഡ്മാസ്റ്റർ ശ്രീ പി വിജയൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കായികാധ്യാപിക പി പി തങ്കമണി ചടങ്ങിന് നന്ദി പറഞ്ഞു

കക്കാട്ട് ചാമ്പ്യന്മാർ (1/10/2018)

തുടർച്ചയായി ആറാം തവണയും ജില്ലാ സ്കൂൾ ഗെയിംസിൽ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻമാരായ കക്കാട്ട് ഗവ ഹയർസെക്കന്ററി സ്കൂൾ വനിതാ ഫുട്ബോൾ ടീം.

സ്കൂൾ തല സ്പോർട്സ് 2018

സ്കൂൾ തല സ്പോർട്സ് മത്സരങ്ങൾ 14,15 (വെള്ളി, ശനി ) ദിവസങ്ങളിൽ നടന്നു. ഹെഡ്മിസ്ട്രസ്സ് സ ശ്രീമതി എം ശ്യാമള പതാക ഉയർത്തി. പ്രിൻസിപ്പൽ ടി വി ഗോവർദ്ധൻ, കായികാധ്യാപിക പ്രീതിമോൾ, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, സിനിയർ അസിസ്റ്റന്റ് കെ പ്രീത പി ടി എ അംഗം മധു എന്നിവർ സംബന്ധിച്ചു.