FANTAVIEW  LAUNCH(31/07/2025)

വായനാ വാരത്തിനോട് അനുബന്ധിച്ചു ഇംഗ്ലീഷ് ക്ലബ്‌ എഴുത്തുകാരുമായി നടത്തിയ imaginary ഇന്റർവ്യൂ ന്റെ പുസ്തകപ്രകാശനം

Teens Club യോഗം(25/07/2025)

25/07/2025 ന്  ചേർന്ന Teens Club ന്റെ യോഗത്തിൽ 'സ്വയം തിരിച്ചറിയാം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. നമ്മുടെ സ്വന്തം കഴിവുകളെ തിരിച്ചറിയുക വഴി നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ കഴിയും എന്ന് ധാരണ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ സ്വന്തമായ മികച്ച മൂന്ന് കഴിവുകളും സുഹൃത്തുക്കളുടെ മൂന്ന് കഴിവുകളും കണ്ടെത്തി എഴുതി അവതരിപ്പിച്ചു .കുട്ടി സ്വന്തം കഴിവുകളെ തിരിച്ചറിയുമ്പോൾ കൂടുതൽ പോസിറ്റീവ് ആകുന്നു, കൂടുതൽ ഊർജ്ജസ്വലരാകുന്നു. നമ്മുടെ ബലഹീനതകളെക്കാൾ ഉപരി നമ്മുടെ പോസിറ്റീവുകളെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ വിജയികളായ വ്യക്തികൾ അവരുടെ ശക്തി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തവരാണെന്ന് കുട്ടിക്ക് ധാരണയുണ്ടായി.

WORLD POPULATION DAY(11/07/2025)

World population ദിനത്തിൽ ഇംഗ്ലീഷ് ക്ലബ്‌  നടത്തിയ puppet show

 





ഇംഗ്ലീഷ് ഫെസ്റ്റ്

സംസ്ഥാന ഗവൺമെന്റ് ആ വർഷം ഏറെ പ്രാധാന്യത്തോടെ നടപ്പാക്കി വരുന്ന Hello English ന്റെ ക്ലാസ്സ് റൂം സാധ്യതകളും അതിന്റെ ഉയർന്ന തലത്തിലുള്ള സർഗാത്മകശേഷിയും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കിയാണ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചത്. എൽ പി വിഭാഗത്തിലം കുട്ടികളും യു പി വിഭാഗത്തിലെ കുട്ടികളും പരിപാടിയിൽ പങ്കാളികളായി. കുട്ടികൾ തന്നെ തയ്യാറാക്കിയ പ്രോപ്പർട്ടീസും കോസ്റ്റ്യൂമുകളും പരിപാടിക്ക് മികവ് നല്കി. ഇംഗ്ലീഷ് ഭാഷ വഴക്കത്തോടെ കൈകാര്യം ചെയ്യാനും സഭാകമ്പമില്ലാതെ അഭിനയിക്കാനും ഇംഗ്ലീഷ് ഫെസ്റ്റ് അവസരമൊരുക്കി. ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ ഹൊസ്ദുർഗ് ബി ആർ സി ബി പി ഒ ശ്രീ വി മധുസൂദനൻ മാസ്റ്റർ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രഭാകരൻ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പ്രീത ടീച്ചർ, ഇംഗ്ലീഷ് അധ്യാപകൻ പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു.

 
 
 
 
 

UNITED NATIONS DAY QUIZ

ഐക്യരാഷ്ട്രദിനത്തോട് അനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബ് കക്കാട്ടിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ കാർത്തിക് സി മാണിയൂർ ഒന്നാംസ്ഥാനവും മാളവിക രാജൻ, നന്ദിത എൻ എസ്, സൗപർണ്ണിക എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും നേടി

അന്താരാഷ്ട്ര വയോജന ദിനം

അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഭാഗമായി ഇംഗ്ളീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "Precious moments with my grandparents "എന്ന വിഷയത്തിൽ കുട്ടികൾക്കായി 3 മിനിറ്റ് നേരമുള്ള വീഡിയോ മത്സരം സംഘടിപ്പിച്ചു. 9 B യിൽ പഠിക്കുന്ന മഹാലക്ഷ്മി ഒന്നാം സ്ഥാനവും 9Bയിലെ തന്നെ നയന രണ്ടാം സ്ഥാനവും നേടി.

പ്രേംചന്ദ് ദിനം

പ്രേം ചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹിന്ദി ബി എഡ് കോളേജ് പ്രഫസർ ശ്രീ ചക്രവർത്തി പരിപാടികൾ ഓൺലൈനായി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ സ്വാഗതവും ഹരിനാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ചടങ്ങിന് ആശ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. രാത്രി എട്ട് മണിക്ക് കുട്ടികൾക്കായി ഹിന്ദി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

ഹിന്ദി പക്ഷാചരണം

സ്കൂൾ ഹിന്ദി ക്ലബ് - പ്രേംചന്ദ് ഹിന്ദി മഞ്ച് ഹിന്ദി ദിനവുമായി ബന്ധപ്പെടുത്തി കൊണ്ട് ഹിന്ദി പക്ഷാചരണം സംഘടിപ്പിച്ചു. ഹിന്ദി ദിനമായ സെപ്റ്റംബർ 14 ന്' പക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം നടന്നു. ശാംഭവി ആലപിച്ചവിദ്യാലയത്തെ കുറിച്ചുള്ള ഹിന്ദി പ്രാർത്ഥനയോടെ ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചു.

ബഹുഭാഷാ കവിയും ഗാന രചയിതാവും ഭാഷാ പണ്ഡിതനുമായ കാലടി സർവകലാശാലയിലെ പ്രൊ ഡോ മനുവായിരുന്നു ഉദ്ഘാടകൻ ഹിന്ദിയിലും മലയാളത്തിലുമായി ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും ഹിന്ദി പഠിക്കേണ്ടുന്നതിൻ്റെ ആവശ്യകതകളെ കുറിച്ചുമുള്ള കാര്യങ്ങൾ വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്ക് പകർന്നു നൽകി. ജലത്തിൻ്റെ പ്രാധാന്യം തൻ്റെ എളിയ കവിതയിലൂടെ അവതരിപ്പിച്ചപ്പോൾ അതിൽ മറഞ്ഞിരിക്കുന്ന മഹത്തായ ആശയം ഏവരിലും നവ ചിന്തയുണർത്തി '

സ്കൂൾ പ്രധാനധ്യാപകൻ വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഹിന്ദി അധ്യാപകൻ ഗോവിന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് മധു സീനിയർ അസിസ്റ്റൻറ് പ്രീതടീച്ചർ , എച്ച് എസ് എസ് വിഭാഗം രാജേഷ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മധു മാസ്റ്റർ ഹിന്ദി മഞ്ച് പ്രതിനിധികളായ ഗംഗ, ഗൗരി എന്നിവർ സന്ദേശങ്ങൾ നൽകി സംസാരിച്ചു. ഹരി മാസ്റ്ററും നാരായണൻ മാസ്റ്ററും പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിന് ആശ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു

റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദി അധ്യാപക് മഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിലെ വിജയികൾ