ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രൈമറി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രൈമറി വിഭാഗത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 14 ഡിവിഷനുകളും 5 മുതൽ 7വരെ ക്ലാസ്സുകളിലായി 14 ഡിവിഷനുകളും ഉണ്ട്. ആകെ 28ഡിവിഷനുകൾ. പ്രൈമറി വിഭാഗത്തിൽ ആകെ 32 അധ്യാപകർ ജോലി ചെയ്യുന്മുണ്ട്. കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർഗാത്മകായ കഴിവുകൾ വികസിപ്പിക്കാനുള്ള പല പ്രവർത്തനങ്ങളും പ്രൈമറി വിഭാഗത്തിൽ നടപ്പാക്കി വരുന്നു. പ്രൈമറിക്കായി ആധുനിക രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറികൾ ഓരോ ക്ലാസ്സിലും ഉണ്ട്.
| ക്രമ നമ്പർ | പേര് | ഡെസിഗ്നേഷൻ | ക്രമ നമ്പർ | പേര് | ഡെസിഗ്നേഷൻ |
|---|---|---|---|---|---|
| 1 | ഹരിനാരായണൻ പി | ഫുൾ ടൈം ഹിന്ദി | 17 | പ്രമോദ് എം വി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 2 | നാരായണൻ എമ്പ്രാന്തിരി എം | ജുനിയർ ഹിന്ദി ടീച്ചർ | 18 | പ്രസന്ന കെ | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 3 | രേഷ്മ കെ വി | എൽ പി എസ് എ | 19 | രജനി പി വി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 4 | ലൈല ടി വി | പി ഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്) | 20 | സീത കെ കെ | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 5 | സറീന ബീബി പി | പി ഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്) | 21 | സൗമിനി ഒ | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 6 | ഷാന്റി കെ ജെ | പി ഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്) | 22 | ശ്രീജ ടി വി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 7 | സ്വപ്ന കെ | പി ഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്) | 23 | സുധ ടി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 8 | വിജയലക്ഷ്മി പി | പി ഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്) | 24 | സുധീർ കുമാർ ടി വി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 9 | അനീഷ് കുമാർ പി | പി ഡി ടീച്ചർ(സീനീയർ ഗ്രേഡ് | 25 | ശ്രീജ ടി വി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 10 | അനിൽ കുമാർ കെ വി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) | 26 | ത്രിവേണി വി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 11 | ചിത്ര കെ ടി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) | 27 | ഉഷ എ | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 12 | ദീപ പി വി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) | 28 | വിനീത കെ | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 13 | ഹേമ വി പി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) | 29 | യശോദ പി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) |
| 14 | മന്ജുഷ കെ | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) | 30 | റുഖിയ പി | ജൂനിയർ അറബിക് ടീച്ചർ |
| 15 | നാരായണൻ കുണ്ടത്തിൽ | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) | 31 | തങ്കമണി പി പി | പി ഇ ടി (സിനിയർ ഗ്രേഡ്) |
| 16 | നിർമല എ വി | പി ഡി ടീച്ചർ(സീനിയർ ഗ്രേഡ്) | 32 | ലിമ്യ വി കെ | യു പി എസ് എ |
ഊണിന്റെ മേളം 2019
ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ ക്ലാസ്സ് മുറിയിൽ സദ്യയൊരുക്കി. വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി. കൂടാതെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് പലഹാര പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, ഹെഡ്മാസ്റ്രർ പി വിജയൻ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ , ശ്രീജ, ചിത്ര എന്നിവർ നേതൃത്വം നല്കി.
പലഹാരമേള 2019
എൽ പി വിദ്യാർത്ഥികൾ അവർക്ക് പഠിക്കാനുള്ള നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് നടത്തിയ പലഹാരമേള
ശാസ്ത്രകൗതുകം 2019
എൽ പി ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപരീക്ഷണങ്ങൾ ഉൾപെടുത്തി നടത്തിയ ശാസ്ത്രകൗതുകത്തിൽ നിന്ന്
എൽ പി കുട്ടികൾക്ക് നടത്തിയ വാട്ടർ കളർ മത്സരത്തിൽ നിന്ന്
ക്ലാസ്സ് ലൈബ്രറി
യൂ പി വിഭാഗം കുട്ടികള ക്ലാസ്സുകളിൽ ആരംഭിച്ച ലൈബ്രറി. ഇതിലേക്കുള്ള പുസ്തകങ്ങൾ കുട്ടികൾ തന്നെ സംഭാവന ചെയ്യുന്നു. പിറന്നാൾ സമ്മാനമായി കുട്ടികൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന പുസ്തകങ്ങൾ ഉപയോഗിച്ചാണ് ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നത്.
|
|
|
|
ഒ എൻ വി അനുസ്മരണം 2020
ബോധവൽക്കരണ ക്ലാസ്സ്
ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുധീർകുമാർ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകളും മാതൃകാ പരീക്ഷകളും നടന്ന് വരുന്നുണ്ട്.
|
|
|
ശിശുദിനം2021
സോഷ്യൽ സയൻസ് ക്ലബ്ബ് ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ശിശുദിന ഗാനാലാപനം, പ്രസംഗം, റോസാപ്പൂ നിർമ്മാണം, നെഹ്റു തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
ഗണിത ശില്പശാല യു പി തലം(05/07/2025)
കുട്ടികളിൽ ഗണിതത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ സ്കൂളുകളിലും ഗണിത ശില്പശാലകൾ നടത്തുന്നത്.
അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു പ്രവർത്തനം കൂടിയാണ് ഗണിത ശില്പശാല...ഭിന്നസംഖ്യകളുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജൂലൈ 5ന് ഗണിത ശില്പശാല സംഘടിപ്പിച്ചത്..
ആറാംതരത്തിലെ രണ്ടാമത്തെ പാഠമായ ഒരു ഭിന്നം പലരൂപം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ആശയങ്ങൾ എളുപ്പത്തിൽ കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗണിത ശില്പശാല സഹായകമായി....
ഗണിതത്തിൽ വിദഗ്ധനും റിട്ടയേർഡ് അധ്യാപകനും ആയ ശ്രീ തമ്പാൻ സാർ ക്ലാസ് കൈകാര്യം ചെയ്തു....... ഭിന്നസംഖ്യകൾ,തുല്യഭിന്നം,, ഭിന്ന സംഖ്യകളിൽ വലുതേത്...ചെറുതേത്... തുടങ്ങിയ പ്രവർത്തനങ്ങൾ കളിയിലൂടെയും മറ്റും ശില്പശാലയിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു.....
ലോക ജനസംഖ്യാദിനം(11/07/2025)
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 11 ലോക ജനസംഖ്യാദിനം, പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന, ക്വിസ് മത്സരം എന്നീ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഒരു പ്രധാന പ്രശ്നമാണെന്ന് ഓരോ പോസ്റ്ററിലും നിഴലിക്കുന്നുണ്ടായിരുന്നു. ക്വിസ് മത്സരത്തിൽ ആദിശ്രീ, ശ്രീണ ആർ നായർ, ഇഷാൻ എന്നിവർ യഥാക്രമം 1 ,2 ,3 സ്ഥാനങ്ങൾ നേടി ഉപന്യാസ രചനയിൽ അലൻ കെ രാജ്, അക്ഷജ് കൃഷ്ണ, ദേവാംഗ് എന്നിവർ ആദ്യം മൂന്ന് സ്ഥാനത്ത് എത്തി.
-
QUIZ FIRST ADISREE T V
-
QUIZ SECOND SREENA R NAIR
-
QUI
ചാന്ദ്രദിനാഘോഷം – 56-ാം വാർഷികം(21/07/2025)
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ 56-ാം വാർഷികം ആചരിച്ച് നമ്മുടെ സ്കൂളിൽ ആഘോഷിച്ചു. 2025 ജൂലൈ 21-ന് നടന്ന പരിപാടികൾ വിദ്യാർത്ഥികളിൽ സയൻസിനോട് കൗതുകം വർദ്ധിപ്പിക്കുന്നതായിരുന്നു.
പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ ചുവടെപ്പറയുന്നു:
🔹 ഡിജിറ്റൽ ക്വിസ്:
ചന്ദ്രനെയും സ്പേസ് ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ററാക്ടീവ് ക്വിസ് ആകർഷകമായി നടത്തി. വിവിധ ക്ലാസ്സുകളിലായി വിദ്യാർത്ഥികൾ പങ്കെടുത്തു. ക്വിസിലൂടെ വിദ്യാർത്ഥികൾക്ക് നിരവധി പുതിയ അറിവുകൾ നേടാൻ അവസരമുണ്ടായി.
🔹 ചാന്ദ്രപതിപ്പ് നിർമാണം:
ഓരോ ക്ലാസും ചേർന്ന് ചന്ദ്രനെയും മനുഷ്യന്റെ ചാന്ദ്രസഞ്ചാര ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ഡിജിറ്റൽ പത്രിക തയ്യാറാക്കി. പടങ്ങൾ, വിവരങ്ങൾ, വിദ്യാർത്ഥികളുടെ ലേഖനങ്ങൾ, വരികൾ എന്നിവയുള്ള സുന്ദരമായ ഒരു പതിപ്പ് ഇതിലൂടെ ഉയർന്നുവന്നു.
🔹 ചാന്ദ്രഗീതം:
ചന്ദ്രനെയും ആകാശത്തെ അത്ഭുതങ്ങളെയും കുറിച്ച് സൃഷ്ടിച്ച വിദ്യാർത്ഥികളുടെ സ്വന്തം ഗീതങ്ങൾ അരങ്ങേറ്റം കുറിച്ചു. സ്വരമാധുരിയോടെയും ഭാവസമൃദ്ധിയോടെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനങ്ങൾ എല്ലാവരേയും ആകർഷിച്ചു.
പരിപാടികൾക്ക് ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണ ലഭിച്ചു. ചാന്ദ്രദിനാഘോഷം വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും സാങ്കേതിക കഴിവുകളും വളർത്തുന്നതിനുള്ള ഒരു മികച്ച വേദിയായി മാറി
ഗണിത ക്ലബ്ബ് പ്രവർത്തനം(23/07/2025)
ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ യു.പി. തല ഗണിതക്വിസ് സ്കൂൾ IT ലാബിൽ വെച്ച് ജൂലായ് 23 ന് ഉച്ചയ്ക്ക് 1:30 ന് നടത്തുകയുണ്ടായി. 30 കുട്ടികൾ പങ്കെടുത്തു. 13 ചോദ്യങ്ങളിൽ 12 ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി12 പോയൻ്റോടെ 5 C ക്ലാസിലെ വർണിത ഒന്നാം സ്ഥാനം നേടി. 11 പോയിൻ്റ് നേടി 7 B ക്ലാസ്സിലെ ദേവാംഗ് രണ്ടാം സ്ഥാനത്തെത്തി.
പത്രവാർത്ത ക്വിസ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിമാസ പത്രവാർത്ത ക്വിസ് വിജയകരമായി നടന്നു. ഈ മത്സരത്തിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. ക്വിസ് ജൂലൈ മാസത്തെ പ്രധാന പത്രവാർത്തകളിൽ നിന്നുള്ള ചോദ്യങ്ങളിലൂടെയായിരുന്നു.യു പി തലത്തിലെ 40 കുട്ടികൾ പങ്കെടുത്തു അതിൽ സ്ക്രീനിംഗ് നടത്തി തിരഞ്ഞെടുത്ത കുട്ടികളിൽ മത്സരം നടത്തി 3 കുട്ടികളെ തിരഞ്ഞെടുത്തു
വിജയികൾ
1.ഹൃദിക എ ആർ – ക്ലാസ് 7C– 1ാം സ്ഥാനം
2.അലൻ കെ രാജ് – ക്ലാസ് 7C – 2ാം സ്ഥാനം
3.ഇഷാൻ കെ – ക്ലാസ് 5C – 3ാം സ്ഥാനം
ചോദ്യങ്ങൾ ആധുനിക സംഭവവികാസങ്ങളും സാമുദായിക വിഷയങ്ങളും ചേർത്തതായിരുന്നു.
ക്ലബ്ബ് കോ-ഓർഡിനേറ്റർ ലസിത ടീച്ചർ നയിച്ച ഈ പരിപാടിക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മികച്ച പിന്തുണ ലഭിച്ചു.
-
Hridika 7c-First
-
Alan k Raj 7C-Second
-
Ishan 5C- Third
വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ
മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം പരീക്ഷ നടന്നു. മികച്ച ഭാഷാ പ്രതിഭയെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ യു പി തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദി ശ്രീ (7D) ഒന്നാം സ്ഥാനവും ഇന്ദ്രധനുഷ് (5D)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
-
QUIZ FIRST ADISREE T V