ജി.എച്ച്. എസ്.എസ്. കക്കാട്ട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലാതല സാമൂഹ്യ ശാസ്ത്ര ക്വിസ്സ് -ഇജാസിന് രണ്ടാം സ്ഥാനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ജില്ലാതല ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫ് രണ്ടാം സ്ഥാനം നേടി

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ അമൽ കെ വാസു (9A)ഒന്നാം സ്ഥാനവും , ആദിത്യവിശ്വനാഥൻ (10C)രണ്ടാം സ്ഥാനവും , ദേവസ്മിത(9B)മൂന്നാം സ്ഥാനവും നേടി.

ഫ്രീഡം സ്പീച്ച്

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഫ്രീഡം സ്പീച്ച് സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽ ശ്രേയ രാജീവ് ഒന്നാം സ്ഥാനവും ശ്രീയ എം രണ്ടാം സ്ഥാനവും ശ്രീര ആർ നായർ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ യഥാക്രമം ദേവനന്ദ, ഉജ്വൽ ഹിരൺ, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നന്ദിത എൻ എസ് ഒന്നാം സ്ഥാനവും, നന്ദന എൻ എസ് രണ്ടാം സ്ഥാനവും ഐശ്വര്യ ടി വി മൂന്നാം സ്ഥാനവും നേടി.

ഹിരോഷിമ ദിനം

ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട്ട് ഒരുക്കുന്ന പരിപാടികൾ
* *ഞാനറിഞ്ഞ ഗാന്ധി**
 ഗാന്ധിജിയെ കുറിച്ച് കുട്ടികൾക്കറിയാവുന്ന കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചുമർ പത്രിക (ഞാനറിഞ്ഞ ഗാന്ധി) നിർമ്മാണം
  • ഗാന്ധിജിയുടെ ചിത്രം
  • ഗാന്ധി വചനങ്ങൾ
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ചിത്രങ്ങൾ/ വിവരങ്ങൾ
  • ഗാന്ധിജിയെ വരയ്ക്കൽ
  • ഗാന്ധി ക്വിസ് ശേഖരണം തുടങ്ങി ....... എന്തും)
  • കൂടാതെ ....

ഗാന്ധി - കവിതകളുടെ ആലാപനം, ദണ്ഡി മാർച്ച്, പ്രസംഗം.... തുടങ്ങി വൈവിധ്യമാർന്നപരിപാടികളോടെ ആഘോഷിക്കുന്നു.

ഭരണഘടന ദിനം

നവംബർ 26 ഭരണഘടന ദിനം പ്രമാണിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന(വിഷയം- ഭരണഘടനയും മൗലികാവകാശവും), അടിക്കുറിപ്പ് മത്സരം എന്നിവ സംഘടിപ്പിച്ചു.

ശിശുദിനം

സോഷ്യൽ സയൻസ് ക്ലബ്ബ് ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ശിശുദിന ഗാനാലാപനം, പ്രസംഗം, റോസാപ്പൂ നിർമ്മാണം, നെഹ്റു തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

യുദ്ധവിരുദ്ധ സെമിനാർ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധസെമിനാർ മത്സരം സംഘടിപ്പിച്ചു. പി വി സുഷമ, കെ ഷാന്റി, നാരായണൻ കുണ്ടത്തിൽ എന്നിവർ നേതൃത്വം നല്കി