ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:04, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42068 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ
വിലാസം
ചെറുന്നിയൂർ

ചെറുന്നിയൂർ പി.ഒ.
,
695142
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0471 2601101
ഇമെയിൽghscherunniyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42068 (സമേതം)
എച്ച് എസ് എസ് കോഡ്01165
യുഡൈസ് കോഡ്32141200502
വിക്കിഡാറ്റQ64037222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംചെറുന്നിയൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ293
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ237
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ എം ആർ
പ്രധാന അദ്ധ്യാപികമിനി ജി നായർ
പി.ടി.എ. പ്രസിഡണ്ട്എമിലി സദാശിവൻ
എം.പി.ടി.എ. പ്രസിഡണ്ട്വിജിത വി എസ്
അവസാനം തിരുത്തിയത്
19-03-202442068
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ  വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ,ചെറുന്നിയൂർ .

ചരിത്രം

1976 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്. ഇവിടെയുളള ആളുകളേറെയും കയർമേഖലയിലെയും കാർഷികമെഖലയിലെയും തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ്വപ്നമായിരുന്നു ഇവിടെ ഒരു ഹയർ സെക്കണ്ടറി സ്ക്കൂൾ ഉണ്ടാവുക എന്നുള്ളത്. അവർക്ക് അഞ്ചോ ആറോ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണമായിരുന്നു സ്കൂളിലെത്താൻ.

ഭൗതികസൗകര്യങ്ങൾ

ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾ വെവ്വേറെ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത് .ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് ഏകദേശം 800m അകലെയാണ് ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയുന്നത് .ഹൈസ്കൂൾ - ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം പൂർണമായും ഹൈ ടെക് ക്ലാസ് മുറികളാണ് .എല്ലാ ക്ലാസ്സ്‌മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .

രണ്ടു വിഭാഗങ്ങളിലും ഓരോ കമ്പ്യൂട്ടർ ലാബ് ,വായന മുറി ,സയൻസ് ലാബ് ,ഗണിത ലാബ്  എന്നിവയുണ്ട് .

ഹൈ സ്കൂളിൽ കായിക പരിശീലനത്തിനുള്ള സ്ഥല പരിമിതിയുള്ളതു കൊണ്ട് ഇൻഡോർ ഗെയിമുകൾ ആയ ഖോ ഖോ ,

ചെസ്സ് ,കാരംസ് ,ടേബിൾ ടെന്നീസ് ,ബാഡ്മിന്റൺ എന്നിവ പരിശീലിപ്പിക്കുന്നു . സ്കൂൾ സൊസൈറ്റി,എസ് പി സി ഓഫീസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് കുടിവെള്ളത്തിനായി പൂർവ വിദ്യാർഥികൾ സംഭാവന ചെയ്ത വാട്ടർ പ്യൂരിഫൈർ ആൻഡ് കുളർ ഉപയോഗിച്ച് പോരുന്നു  .ഹൈ സ്കൂൾ വിഭാഗത്തിൽ നിലവിലുണ്ടായിരുന്ന ആഡിറ്റോറിയം,അടുക്കള എന്നിവ  പൊളിച്ചു  പുതിയതായി  ഒരു ആഡിറ്റോറിയം ,അടുക്കള ,ഡൈനിങ്ങ് ഏരിയ ,ഹൈ ടെക് ക്ലാസ്സു മുറികൾ,ശുചിമുറി എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു .സ്കൂൾ നിരീക്ഷ​ണത്തിനായി സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് . ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹയർ സെക്കണ്ടറി വിഭാഗം മൂന്ന് നില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ ഒരു  മിനി സ്കൂൾ ബസ് സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

  • സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആദർശിന്‌ ബുക്ക് ബൈൻഡിങ് മത്സര ഇനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .ക്ലേ മോഡലിങ്ങിൽ ശരത്‌ചന്ദിന് മൂന്നാംസ്ഥാനവും ലഭിച്ചു .
  • സബ്ജില്ലാ ഗണിത മേളയിൽ ഞങ്ങളുടെ കുട്ടികൾ ഓവറോൾ കരസ്ഥമാക്കി.
Maths mela
  • സബ്ജില്ലാ കലോത്സവത്തിൽ നാടകത്തിനു ഒന്നാം സ്ഥാനം
  • ഐ.റ്റി മേളയിൽ സബ്ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം അഭിജിത് കരസ്ഥമാക്കി
  • ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഷോർട്ഫിലിം മത്സരത്തിൽ -മികച്ച ബാലനടി -ഷിബി എസ്
  • NMMS,BEEGUM HAZRAT സ്കോളർഷിപ് പരീക്ഷയിൽ തുടർച്ചയായ വിജയം  (2017 -7  കുട്ടികൾ , 2019-5 കുട്ടികൾ ,2020 - 1 )
  • കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ INSPIRE അവാർഡ് ന്  തുടർച്ചയായ വിജയം (2018  -1  , 2019-2  കുട്ടികൾ ,2020 - 1 കുട്ടി )
  • എസ് എസ് എൽ സി ,പ്ലസ് 2 പരീക്ഷയിൽ മികച്ച വിജയം .
  • ശാസ്ത്രപഥം പ്രൊജക്റ്റ് അവതരണത്തിൽ ജില്ലാതല പങ്കാളിത്തം
  • എനർജി ക്ലബ് -വിഡിയോഗ്രാഫി മത്സരത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം  സ്ഥാനം കരസ്ഥമാക്കി .
  • SPC  VIRTUAL കലോത്സവത്തിൽ കവിതാരചന ,കഥാരചന  എന്നിവയിൽ മികച്ച  വിജയം കരസ്ഥമാക്കി .

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി ശ്രീ താര ആശംസയും അദ്ധ്യാപിക സുജ വിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ ഐ റ്റി കോർഡിനേറ്റർ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു. '

സൗഹൃദ ക്ലബ്

ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന സൗഹൃദ ക്ലബ്ബ് സൗഹൃദ ദിനം ആചരിച്ചു. ഈ അവസരത്തിൽ വിദ്യാർത്ഥികൾ വിവിധ ജീവിത നൈപുണ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകൾ അവതരിപ്പിച്ചു.

കരിയർ ഗൈഡൻസ് യൂണിറ്റ്

ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി SITAR പ്രോഗ്രാം നടത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളെയും തെറ്റായ സന്ദേശങ്ങളെയും കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനായി സത്യമേവ ജയതേ എന്ന പരിപാടി നടത്തി. ഇന്ത്യയിൽ ലഭ്യമായ വിവിധ കോഴ്‌സുകളെയും സർവ്വകലാശാലകളെയും സ്‌കോളർഷിപ്പുകളെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനായി കരിയർ പ്രയാണം എന്ന പരിപാടി നടത്തി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മാനേജ്മെന്റ്

മുൻ സാരഥികൾ

പേര്
2005-2009 ദമയന്തി
2009-2011 ശ്രീമതി.ഇന്ദിര
2011-2013 എൻ നഗീന
2013-2014 പി ഗീതാകുമാരി
2014-2016 പി .മോഹനലാൽ
2015-2017 ഡോ .എൻ .ഗീത
2017-2018 പ്രേമകുമാരി എസ് ജി ,സരസമ്മ എൻ
June 2018-Nov 2018 ശ്രീലേഖ ബി
2018- May2019 ഷീല എൽ
2019-2020 ബീന ബി
2020-2021 സുനിത കെ
2015- May 2022 ഷീബ എ (PRINCIPAL)


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെറുന്നിയൂർ ബസ്റ്റാന്റിൽ ‍ നിന്ന് വടക്കോട്ട് വന്നാൽ വർക്കല-ചെറുന്നിയൂർ-മണനാക്ക് റോഡിലൂടെ 240.മി. അകലം
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് വർക്കല -മണനാക്ക് റോഡ് വഴി  സ്കൂളിലേക്ക് 6 കി.മീ അകലം.
  • ആറ്റിങ്ങലിൽ നിന്ന് മണനാക്ക് വഴി 11 കി.മീ അകലം.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 29  കി.മി. അകലം