വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

വി.പി.എസ്. മലങ്കര ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ
,
വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0471 2480231
ഇമെയിൽvpshssvgr@gmail.com
കോഡുകൾ
സ്കൂൾ കോഡ്44046 (സമേതം)
എച്ച് എസ് എസ് കോഡ്01063
യുഡൈസ് കോഡ്32140200510
വിക്കിഡാറ്റQ64036097
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1780
പെൺകുട്ടികൾ544
ആകെ വിദ്യാർത്ഥികൾ2324
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ518
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ574
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജസ്ററിൻ രാജ്
പ്രധാന അദ്ധ്യാപികബിന്ദു എം ആർ
പി.ടി.എ. പ്രസിഡണ്ട്ബെർലിൻ സ്റ്റീഫൻ
എം.പി.ടി.എ. പ്രസിഡണ്ട്നയന
അവസാനം തിരുത്തിയത്
24-02-2024Vpsbhssvenganoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് വെങ്ങാനൂ൪.മഹാനായ അയ്യങ്കാളി എന്ന ദിവ്യപുരുഷന്റെ ജന്മം കൊണ്ട് പരിപാവനമായ നാട്ടിൽ ഒരു പൊൻ തൂവലായി ശോഭിക്കുകയാണ് വി പി എസ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതീ ക്ഷേത്രം. തിരുവന്തപുരം ജില്ലയിൽ - നെയ്യാറ്റിൻകര താലൂക്കിൽ തിരുവന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ സ്കൂൾ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിലും കോവളം നിയമസഭാമണ്ഡലത്തിലുമായാണ് നിലകൊള്ളുന്നത്. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് സ്ഥാപനമായ ഈ സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ സർവ്വതോന്മഖമായ പുരോഗതിക്ക് നിദാനമായ ഈ വിദ്യാലയം തിരുവനന്തപുരം പട്ടണത്തിൽ നിന്ന് ഏകദേശം 15 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നു.

ഭൗതിക സൗകര്യങ്ങൾ

മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി, ഹൈസ്ക്കൂൾ, യു പി വിഭാഗം എന്നിവയിലായി 59 ക്ലാസ് മുറികളുണ്ട്. മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായ കെട്ടിടത്തിലാണ് എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്. 20 സ്മാർട്ട്റും ഉൾപ്പെട്ടിട്ടുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. അധികവായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപരിപോഷണ പദ്ധതികൾ

മാനേജ്‌മെന്റ്

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു.

പ്രധാനാധ്യാപകർ

പ്രധാനാധ്യാപകർ ഇതുവരെ
ക്രമനമ്പർ പേര് കാലഘട്ടം
1 ജ്ഞാനപ്പാവു നാടാ൪ 1920
2 പി നീലകണ്ഠപ്പിള്ള 1920-21
3 എൻ നാഗം പിള്ള 1921-45
4 കെ മാധവൻ പിള്ള 1945-50
5 വി എൻ മാധവൻ പിള്ള 1950-56
6 വി പരമേശ്വരൻ നായർ 1956-83
7 ജി ലോയ്ഡ് ജോർജ്ജ് 1983-86
8 പി വിജയമ്മ 1986-87
9 കമലാബായി അമ്മ 1987-90
10 എൻ ഗോപിനാഥൻ നായർ 1990-94
11 കെ ചന്ദ്രശേഖരൻ നായർ 1994-95
12 ഡി ജയകുമാരി അമ്മ 1995-97
13 കെ സൗദാമിനി 1997
14 എസ് വസന്താദേവി 2006-08
15 എസ് തുളസി 2008-10
16 എസ് പത്മകുമാരി 2010-11
17 എസ് ശകുന്തള 2011-14
18 കെ പി കലാദേവി 2014-20
19 എം ആർ ബിന്ദു 2020- -

പ്രിൻസിപ്പൽ

പ്രിൻസിപ്പൽ - ഇതുവരെ
1 വസന്തകുമാരി അമ്മ 1997-2002
2 റ്റി ശ്രീകുമാരി അമ്മ 2002-2004
3 ബി ലില്ലി പോൾ 2004-2006
4 പി വിജയകുമാരൻ നായർ 2006-2007
5 എസ് നാരായണൻ നായർ 2007-2011
6 എസ് പത്മകുമാരി 2011-2019
7 പി വിൻസെന്റ് 2019- 2023
8 ജസ്റ്റിൻ രാജ് 2023- ...

കൂടുതൽ വിവരങ്ങൾ

ഇപ്പോഴത്തെ സാരഥികൾ

മുൻ സാരഥികൾ

പി ടി എ

പ്രശസ്തരായ പൂർവ്വ അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പത്രവാർത്തകളിലൂടെ

വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്

  1. നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ 'വെങ്ങാനൂർ ജ്ങ്ഷനിൽവി.പി.എസ്.ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ' സ്ഥിതിചെയ്യുന്നു.
  2. വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ നീങ്ങി വെങ്ങാനൂർ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
  3. തിരുവന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് തിരുവല്ലം വഴി പാച്ചല്ലൂർ വഴി ഇടത്തോട്ടു തിരിഞ്ഞ് പതിനാല് കിലോമീറ്റർ അകലെയായിട്ടു വെങ്ങാനൂർ ജ്ങ്ഷനിൽ സ്ഥിതിചെയ്യുന്നു.
  4. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ നീങ്ങി സ്ഥിതിചെയ്യുന്നു.
  5. കോവളം ബൈപാസ് റോഡു പോകുന്ന കല്ലുവെട്ടാംകുഴിയിൽ നിന്നും വടക്കുഭാഗത്തായി ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
  6. വിഴിഞ്ഞം കാട്ടാക്കട റോഡു പോകുന്ന മുള്ളുമുക്ക് എന്ന സ്ഥലത്തുനിന്നും 2 കിലോമീറ്റർ അകലെയായി സ്കൂളിന്റെ സ്ഥാനം.
  7. വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3 കി.മീ)   വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
  8. തിരുവനന്തപുരത്തു  തമ്പാനൂർ ബസ് സ്റ്റേഷൻ നിന്നും പള്ളിച്ചൽ വിഴിഞ്ഞം വഴി, തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർജംഗ്ഷനിൽ.

{{#multimaps:8.39610,77.00320 | zoom=18 }}