വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പിയർ എജുക്കേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ കൗമാര ആരോഗ്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗഹൃദ പരിശീലനം ഞങ്ങളുടെ സ്കൂളിലെ എട്ടാം ക്ലാസിലെ അഞ്ചു കുട്ടികൾക്ക് വിഴിഞ്ഞം ഹെൽത്ത് സെൻററിൽ വച്ച് ട്രെയിനിങ് നൽകി. കൗമാരപ്രായക്കാരുടെ വിഷമതകളും വ്യാകുലതകളും സമപ്രായക്കാരെ കൊണ്ട് തന്നെ കണ്ടെത്തിച്ച് അവരിലെ പ്രശ്നങ്ങൾക്ക് ഏറെക്കുറെ പരിഹാരം കണ്ടെത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിശീലനം കഴിഞ്ഞ് തിരിച്ചെത്തി സ്കൂളിൽ നടത്തുന്ന അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നു.