വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

മികവിന്റെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം - ആഘോഷ തിമിർപ്പിൽ

22-23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം രക്ഷാകർത്താക്കളെയും വിശിഷ്ട വ്യക്തികളെയും ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്. പൂർവ്വ വിദ്യാർത്ഥിയായ ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രവേശന ഗാനം കുട്ടികൾ ആലപിച്ചു. പി ടി എ പ്രസിഡന്റ് ശ്രീജയകുമാർ ആശംസ നേർന്നു. നവാഗതരായ കുഞ്ഞുങ്ങൾക്ക് ഹെഡ്മിസ്ട്രസ്സ് മധുരവും പേനയും വിതരണം ചെയ്തു. നല്ലൊരു സ്കൂൾ വർഷം ആശംസിച്ചു.

വായന- മാസാചരണപരിപാടികൾ

വായനാമാസാചരണം ജൂൺ 19 മുതൽ ജൂലൈ 27 വരെ നീണ്ടു നിന്നു. പുസ്തകാസ്വാദനം, പതിപ്പു പ്രകാശനം, കവിത ആലാപനം, ഒരു മാസം നീണ്ട വിവിധപരിപാടികൾ നടന്നു. വിജയി കൾക്ക് പ്രിൻസിപ്പൽ സമ്മാനങ്ങൾ നൽകി. ശ്രീ രാജൻ പി പൊഴിയൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ലഹരി വിമുക്തമാക്കാൻ

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന് വിഴിഞ്ഞം എസ് ഐ ജോൺ ബ്രിട്ടോ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സെടുത്തു. എൻ സി സി, എസ് പി സി, സ്കൗട്ട്, റെഡ്ക്രോസ്സ് നേതൃത്ത്വതിൽ റാലി സംഘടിപ്പിച്ചു. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൽ നാടകം അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ ദിന പോസ്റ്റർ വരച്ച് പ്രദർശനം നടത്തി.

ഒക്ടോബർ 1 മുതൽ നവംബർ 1 വരെ ലഹരി വിരുദ്ധ മാസാചരണമായിരുന്നു. ഒക്ടോബർ 6 ന് കേര വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ തല ജാഗതാ സമിതികൾ രൂപീകരിച്ചു.

ഒക്ടോബർ 24 ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ലഹരി വിമുക്ത ദീപം തെളിയിച്ചു. സി ഐ ജി യുടെ ഗ്രാമദീപം ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എഴ് എ യിലെ ആദിൽ മുഹമ്മദ് ഒക്ടോബർ 26 ന് വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചു.

സമാപന ദിവസമായ നവംബർ ഒന്നാം തിയതി പൂർവ്വ വിദ്യാർത്ഥികളടക്കം സ്കൂളിനകത്ത് ലഹരിവിരുദ്ധചങ്ങല സംഘടിപ്പിച്ചു. പ്രതീകാത്മകമായി മേരി വസ്തുക്കൾ കത്തിച്ച് നശിപ്പിച്ചു.

ഗ്രാമദീപം പദ്ധതിയിൽ ആദിൽ വിദ്യാഭ്യാസ മന്ത്രിയുടെയടുത്ത്

സ്വാതന്ത്ര്യദിനം എഴുപത്തഞ്ചാം വാർഷികത്തിലേയ്ക്ക്

സ്വാതന്ത്ര്യ ദിനം 8.30 ന് തന്നെ പ്രിൻസിപ്പൽ വിൻസെന്റ് സാർ പതാക ഉയർത്തൽ കർമ്മം നിർവ്വഹിച്ചു. എൻ സി സി എൻ എസ് എസ് എസ് പി സി എന്നിവയുടെ നേതൃത്തത്തിൽ പതിവുപോലെ റാലിയുണ്ടായിന്നു. റാലിയിൽ പി റ്റി എ എം പി ടി എ അധ്യാപകർ എന്നിവർ പങ്കെടുത്തു.  ജസ്റ്റിസ് എം ആർ ഹരിഹരൻയർ ഉദ്ഘാടനം നിർവഹിച്ചു. റാലി കഴിഞ്ഞ ത്തിയ കുട്ടികൾക്ക് പായസവിതരണം നടത്തി. നൃത്തം ദേശഭക്തിഗാനം  എന്നിങ്ങന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

മേളകൾ-  മികവുകളിലൂടെ

സെപ്റ്റംബർ 21,22 ദിവസങ്ങളിൽ സ്കൂൾ തലത്തിൽ ശാസ്ത്ര,പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ചു. കലാസൃഷ്ടികൾ പ്രദർശിപ്പിച്ചു. ശാസ്ത്ര ഗണിത വിഷയങ്ങളിൽ സ്റ്റിൽ മോഡൽ  വർക്കിങ് മോഡൽ തലങ്ങളിൽ സമർത്ഥരായ കുട്ടികളെ കണ്ടെത്തി. പ്രവൃത്തിപരിചയമേളയിൽ ചോക്കു നിർമ്മാണം, സാമ്പ്രാണി തിരി നിർമ്മാണം, ചിരട്ടയിലെ ശിൽപ്പങ്ങൾ, കളിമണ്ണിൽ നിർമ്മാണം എന്നിങ്ങനെ വിവിധ നിർമ്മാണങ്ങൾ ഉണ്ടായിരുന്നു. ഒന്നാം സ്ഥാനത്തിനർഹരായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിനായി തെരഞ്ഞെടുത്തു. ഐ ടി മേളയിൽ 10 ഇ യിലെ സിദ്ധാർത്ഥിന് മലയാളം കമ്പ്യൂട്ടിങ്ങിന് രണ്ടാം സ്ഥാനം ലഭിച്ചു സ്കൂൾ ശാസ്ത്രോത്സവം സബ്ജില്ലാ ഗണിത ക്വിസ്സ് ടാലന്റ് സെർച്ച് പരീക്ഷയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ അരുൺ ദാസിന് രണ്ടാം സമ്മാനം ലഭിച്ചു.

സബ് ജില്ലഗണിതക്വിസ്സ് ഒന്നാംസ്ഥാനം അരുൺ ദാസ്

യു.പി. തലത്തിൽ സോഷ്യൽ സയൻസ് ക്വിസ്സിന് അഞ്ചു ബിയിലെ ജോയൽ സാം വിനുവിന് ഒന്നാം സമ്മാനം ലഭിച്ചു ഹൈസ്ക്കൂൾ വിഭാഗത്തിൽ 8 സി ഒൺ ൽ പഠിക്കുന്ന ശിവപ്രസാദിന് ഇലക്ട്രിക്കൽ വിങ്ങിനും ത്രഡ് വർക്കിന് 9 എയിൽ പഠിക്കുന്ന അക്ഷയ് കൃഷ്ണക്കും 9 എഫിലെ അനന്ദൻ ബി രാജേഷിന് റെക്സിൻ ക്യാൻവാസ് ആൻഡ് ലെതർ വർക്കിനും 9എ യിലെ സാൻ ബോബിക്ക് വുഡ് വർക്കിനും ഒന്നാം സമ്മാനം ലഭിച്ചു സോഷ്യൽ സയൻസ് ക്വിസ് ന് 10 ഡിയിലെ സിദ്ധാർത്ഥ് വിഷ്ണുവിന്റ രണ്ടാം സമ്മാനം ലഭിച്ചു വർക്ക് എക്‌സ്പീരിയൻസിന് ഓവർ ആൾ സെക്കന്റ് ലഭിച്ചു യുപി വർക്കിങ് മോഡലിന് 7ബിയിലെ ശബരീഷ്, അഭിമന്യു എന്നിവർക്ക് ഒന്നാം സ്ഥാനം കിട്ടി.

സ്കൂൾ സയന്റിസ്റ്റ് മത്സരം

ഫെബ്രുവരി 28, ഈ വർഷത്തെ ദേശീയ സയൻസ് ദിനാചരണത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിൻ്റെ വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിത സേന - ഇക്കോ ക്ലബ്ബ് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂൾ സയന്റിസ്റ്റ് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.സ്കൂൾ സയൻ്റിസ്റ്റ് പ്രോഗ്രാമിൻ്റെ പ്രാഥമിക മത്സരം, ' 2023 ജനുവരി 29-ന് ഓൺലൈനായി നടത്തി. രണ്ടാംഘട്ട മത്സരം, 2023 ഫെബ്രുവരി 12-ന് നടത്തി. മൂന്നാംഘട്ട മത്സരം, ഫെബ്രുവരി 26-ന് തിരുവനന്തപുരത്ത് വെച്ച് നടത്തി..

ഞങ്ങളുടെ സ്കൂൾ സയന്റിസ്റ്റുകൾ

പുതിയൊരു ബാസ്ക്കറ്റ് ബാൾ കോർട്ട്

ഈ അധ്യയന വർഷത്തിൽ സ്കൂളിന് സ്വന്തമായി ഒരു ബാസ്കറ്റ് ബാൾ കോർട്ട് സ്വന്തമായി. ഫെബ്രുവരി ഒന്ന് 2023 വൈകുന്നേരം മൂന്നു മണിക്ക് കോർട്ടിന്റെ ഉദ്ഘാടനം നടന്നു . സ്കൂൾ മാനേജർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

സുസ്ഥിര വികസനം- സുരക്ഷിത ജീവിതം

22-23 ബാച്ചിലെ എസ്‌ പി സി ക്രിസ്മസ് ക്യാമ്പ് നാല്ലൊരു നാളെയെ വാർത്തെടുക്കുന്നതായിരുന്നു. ഭൂമിയും അതിലെ വിഭവങ്ങളും എല്ലാ പേർക്കും അവകാശപ്പെട്ടതാണ് എന്നും അതിന്റെ സംരക്ഷണം വികസനം എന്നിവയ്ക്കു വേണ്ടി കേസറ്റുകൾക്ക് എന്തു ചെയ്യാനാകുമെന്നും ക്യാമ്പ് പഠിപ്പിച്ചു. ക്യാമ്പിന്റെ ഒന്നാം ദിവസം കാർഗിലിൽ വീരമൃത്യുവരിച്ച ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനടത്തി. എട്ടു ഗ്രൂപ്പുകളായി തിരിഞ്ഞ കേസറ്റുകളെ ക്രിയാത്മകത ചിന്താശക്തി എന്നിവ ഉത്തേജിപ്പിക്കുന്ന പ്രവർത്തനസജമാക്കി. Ips വിജയൻ സാറിന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്ന വീഡിയോ പ്രദർശിപ്പിച്ചു. വ്യക്തിബന്ധങ്ങൾ ദൃസമാക്കി ബന്ധങ്ങൾ വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ  ഈ ക്യാമ്പിനെ മികവുറ്റതാക്കുന്നതായിരുന്നു.

ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിചയപ്പെടുത്തി. ഗ്രൂപ്പുകളായി തിരിഞ്ഞ് റോൾ പ്ലേകൾ ചെയ്തു. കമ്യൂണിക് പാർക്ക് നിർമ്മാണമായിരുന്നു അടുത്ത ഘട്ടം. ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ആ കർഷകമായ പാർക്ക് നിർമ്മിക്കാൻ സ്കൂൾ സമീപത്തുള പോസ്റ്റോഫീസ് തെരഞ്ഞെടുത്തു. പാർക്കിന്റെ ഉദ്ഘാടന കർമ്മം ഹെഡ്മിസ്ട്രർ നിർവ്വഹിച്ചു.


ബഡ്‌ഡിങ് റൈറ്റേഴ്സ് ശില്പശാല

ഏപ്രിൽ 10 തിങ്കൾ , ഏപ്രിൽ 12 ബുധൻ ദിവസങ്ങളിലായി ബഡ്ഡിംഗ് റൈറ്റേഴ്സ് ദ്വിദിന ശില്പശാല ബി ആർ സിയിൽ വെച്ച് നടന്നു.ശില്പശാലയിൽ 8 ബിയി ലെ അക്ഷയ് ആർ എ, 9 എ യി ലെ അഭിനവ് എസ് ഷിബു, 6 എ1 ലെ അഭിജിത്ത് ജീ ബി, ഏഴ് ഏ യി ലെ അഷസ് എസ് സുഭാഷ്, ഏഴു ബിയിലെ അഭിമന്യു ഡി ബി എന്നിവർ പങ്കെടുത്തു.

ഫോക്കസ് പോയിന്റ് 2023

കരിയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ 22 - 23 ബാച്ചിൽ SSLC എഴുതി വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായി ഫോക്കസ് പോയിന്റ് 2023 എന്ന പരിപാടി മെയ് 30 2023 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. എസ് എസ് എൽ സി ക്കു ശേഷം ഇനി എന്ന് എന്ന സെമിനാർ പ്രിൻസിപ്പൽ ജസ്റ്റിൻ രാജ് ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് കൺവീനർ സുനിൽ സാർ മോഡറേറ്ററായി. കുട്ടികളുടെ ഉപരിപഠന സാധ്യത കളിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നു പരിപാടി.

ലയൺസ് ക്ലബ്ബിന്റെ പരിപാടികൾ

ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 5 മുതൽ 7 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി 2022 മെയ് അഞ്ചിന് ശനിയാഴ്ച രാവിലെ സ്കൂളിൽ വച്ച് ഒരു ചിത്രരചന മത്സരം സംഘടിപ്പിച്ചു. വിഷയം -'അനുകമ്പയോടെ നയിക്കുക' എന്നതായിരുന്നു. ഒന്നാം സമ്മാനം ജിഷ്ണു.5. എ രണ്ടാം സമ്മാനം -ജിതിൻ ബാലു.6 എ ഒൺ മൂന്നാം സമ്മാനം ആഷിൽ സതീഷ് 6. എ ഒൺ എന്നിവർക്കായിരുന്നു.

2022 - 23 കർമ്മപദ്ധതികൾ

സ്കൂളിന്റെ പഠനമികവിനായി ധാരാളം കർമ്മപദ്ധതികൾ ഞങ്ങൾ ആവിഷ്ക്കരിച്ചു. ഐ സി ടി സാധ്യതകൾ പ്രയോജനപ്പെടുത്തി. കുട്ടികളെ ഗ്രേഡനുസരിച്ച് തിരിച്ച് തദനുസരണമുള്ള ക്ലാസുകൾ നൽകി. മികച്ച ഗ്രേഡ് നേടിയ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ നടത്തിയും അത് വിലയിരുത്തിയും തെറ്റുകൾ ചൂണ്ടിക്കാണിച്ചു. അതാത് വിഷയത്തിന് അധ്യാപകർ പ്രത്യേകം ക്ലാസ്സുകൾ ക്രമീകരിച്ചു. സ്കൂൾ സമയം കഴിഞ്ഞും അധ്യാപകർ ക്ലാസ്സെടുത്തു. മാർക്ക് കുറയാൻ സാധ്യതയുള്ള വിഷയങ്ങളിൽ അവധി ദിവസങ്ങളിലും അധ്യാപകർ ക്ലാസ്സെടുത്തു. മറ്റു ഗ്രേഡിലുള്ള കുട്ടികൾക്കും ക്ലാസുകൾ ക്രമീകരണം നടത്തി. വിദ്യാജ്യോതി, മുൻവർഷത്തെ ക്വസ്റ്റ്യൻ പേപ്പർ, പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ തുടങ്ങിയവ പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് അധികമായി നൽകി. സയൻസ് ക്ലബ്, സോഷ്യൽസയൻസ് ക്ലബ്ബ്, ലൈബ്രറി എന്നിവ അധികവിവരങ്ങൾക്കായി കുട്ടികൾ പ്രയോജനപ്പെടുത്തി.

പഠനവിടവ് അധികം വരാതെയും, മാനസികസമ്മർദ്ദങ്ങൾ കുട്ടികളെ ബാധിക്കാതെയും ഉള്ള പഠനരീതിയാണ് ഗ്രേഡുകൾ തിരിച്ചുള്ള പ്രവർത്തനങ്ങളിൽ അദ്ധ്യാപകർ കൈക്കൊണ്ടത്. . അധികം ശ്രദ്ധനൽകേണ്ട കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ ക്രമീകരിച്ചു. മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങൾ വരുമ്പോൾ അക്ഷരം അറിഞ്ഞുകൂടാത്ത കുട്ടികൾക്ക് അക്ഷരം പഠിപ്പിക്കാനുള്ള സൗകര്യം നൽകി. ഇതിനായി ഐസി ടി സി ഇ സാധ്യതകൾ പ്രയോജനപ്പെടുത്തി. പിച്ചർ ഗ്രാമർ ആവിഷ്കരിച്ചു. രാത്രിയും ക്ലാസുകൾ നടത്തി. വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ച് അവരെക്കൊണ്ട് പരസ്പരം ക്ലാസ്സുകൾ എടുപ്പിച്ചു.

പ്രൊജക്ടർ ഉപയോഗിച്ച്, കണക്കിൽ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സങ്കലനം, വ്യവകലനം, ഹരണം, ഗുണനം മാത്രമല്ല തൂക്കങ്ങളും സ്തംഭങ്ങളും ചതുരങ്ങളും വൃത്തങ്ങളും പൈഡയഗ്രാം തുടങ്ങിയവയെല്ലാം ത്രീഡി ഇഫക്ട് ഉപയോഗിച്ച് ക്ലാസ്സ് നൽകുകയുണ്ടായി.അവരുടെ പഠനമികവിന് ആയി രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി സയൻസ് വിഷയങ്ങളിൽ അധിക ശ്രദ്ധ കൊടുത്തു. സയൻസ് ലാബുകൾ സജ്ജീകരിച്ചു കൊണ്ട് കുട്ടികൾക്ക് താല്പര്യം ഉണ്ടാക്കുന്ന തരത്തിൽ ക്ലാസുകൾ നൽകി.അവർക്ക് പഠനത്തിൽ വിരസത യുണ്ടാകാതിരിക്കാൻ ഉതകുന്നരീതിയിൽ ലഘു ഭക്ഷണങ്ങളും ലഘു പാനീയങ്ങളും നൽകി കൂടുതൽ സമയം പഠനത്തിലേയ്ക്ക് ശ്രദ്ധതിരിക്കാൻ അദ്ധ്യാപകർക്ക് കഴിഞ്ഞു.

മാർ ഇവാനിയോസ് കോളേജിൽ നിന്ന് അധ്യാപകർ എത്തി വിവിധ വിഷയങ്ങൾക്കായി ക്ലാസുകൾ എടുത്തു. പ്രത്യേക പേപ്പർ നൽകി അവരെക്കൊണ്ട് തന്നെ തിരുത്തി വാങ്ങുകയും മാർക്ക് നൽകുകയും ചെയ്തു.അധികം ശ്രദ്ധനൽകേണ്ട കുട്ടികൾക്കായി യു പി, ഹയർസെക്കൻഡറി തലത്തിലെ അധ്യാപകരും ക്ലാസുകൾ നൽകി. പ്രഥമാധ്യാപികയുടെ മേൽനോട്ടത്തിൽ 'പടവുകൾ' എന്ന പദ്ധതിക്ക് ആവിഷ്കരണം നൽകി. ഈ പദ്ധതിയിലൂടെ 'എല്ലാ കുട്ടികളും വിജയപാതയിലേയ്ക്ക് ' എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ കഴിഞ്ഞു.

അധ്യാപകർക്ക് ഒരു ക്ലാസ്സ്

സ്കൂൾ മാനേജരുടെ നിർദ്ദേശാനുസരണം അധ്യാപകർക്കും അനധ്യാപകർക്കും ആയി ഒരു ദിവസത്തെ ഓറിയന്റേഷൻ ക്ലാസ് 2023 ഏപ്രിൽ 14 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് രജിസ്ട്രേഷനോട്‌ കൂടി ആരംഭിച്ചു. വിഷയം: സേഫ് എൻവയോൺമെന്റ് ( സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, പോക്സോ നിയമം, വിദ്യാർത്ഥി വിദ്യാർത്ഥിനികളെ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ക്ലാസുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നൂതന ആശയങ്ങൾ മുതലായവ ) രജിസ്ട്രേഷൻ: രാവിലെ 9 മണി മുതൽ ആരംഭിച്ചു ക്ലാസ് സമയം: രാവിലെ 9. 30 മുതൽ വൈകുന്നേരം 4 മണി വരെ ആയിരുന്നു.

2022-23 പ്രവർത്തനമികവുകൾ-ചിത്രശാല

സുരീലി ഹിന്ദി ഉത്സവ് 22-23

ഈ അധ്യയന വർഷം ഹിന്ദിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനും കുട്ടികൾക്ക് പ്രചോദനത്തിനും പ്രോത്സാഹനത്തിനും വേണ്ടിയാണ് ആദ്യമായി ഹിന്ദി ഫെസ്റ്റ് സംഘടിപ്പിച്ചത് ഒരു വൻ വിജയമായിരുന്നു. നമ്മുടെ സ്കൂളിൽ സുരീലി ഹിന്ദി ഉത്സവം 22-3 - 2022 രാവിലെ 9.30 ന് പ്രിൻസിപ്പളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം PTA പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു ഹെഡ്മിസ്ട്രസ് സ്വാഗതം പറയുകയുണ്ടായി.എസ് ആർ ജി കൺവീനർ ആശംസകൾ നേർന്നു. ഹിന്ദി അധ്യാപിക ജയശ്രീ കൃതജ്ഞത പറയുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ ഹിന്ദി പരിപാടികൾ കൊണ്ട് ഹിന്ദി ഉത്സവം ആവേശഭരിതമായി. രക്ഷിതാക്കളുടെ സാന്നിധ്യം ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ കൊണ്ട് അലങ്കാരത്തിന് മാറ്റ് കൂട്ടി അടുത്ത അധ്യയന വർഷം കൂടുതൽ മെച്ചപ്പെടുത്താമെന്ന വിശ്വാസത്തോടെ പരിവസാനിച്ചു.