വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ
വാർത്തകൾ

2023-24 സ്കൂൾവാർത്തകൾ

21-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ വാർത്തകൾ ഡിജിറ്റൽ പത്രമായി പ്രസിദ്ധീകരിച്ചു വി പി എസ് ചരിതം 23 -24 എന്ന് തലക്കെട്ട് നൽകി

2020-23 വിപിഎസ് വാർത്തകൾ

വി പി എസ് ഹയർസെക്കന്ററി സ്കുൾ മഹത്തായ നൂറു വർഷം പിന്നിടുന്നു

വെങ്ങാനൂർ- ഒരു പ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച വി പി എസ് ഹയർ സെക്കന്ററി സ്കൂളിന് 100 വയസ്സായി. 2019 ആഗസ്റ്റ് 20 ന് നടന്ന ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയസ്സ് ക്ലീമ്മിസ് കത്തോലിക്കാബാവ അദ്ധ്യക്ഷനായിരുന്നു. കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടകനായി.


വി പി എസ് ഹയർ സെക്കന്ററി സ്കൂളിന് - വ്യവസായി ശ്രീ യൂസഫലിയുടെ സമ്മാനം

വെങ്ങാനൂർ- വി പി എസ് ഹയർ സെക്കന്ററി സ്കൂളിന്റെ പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് വ്യവസായി ശ്രീ എം എ യൂസഫലി 50 ലക്ഷം രൂപ സംഭാവന നൽകി. സ്കൂൾ മാനേജർ പാറശ്ശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസബിയസ് തിരുമേനി സംഭാവന ഏറ്റുവാങ്ങി. കർദ്ദിനാൾ ബസേലിയസ് ക്ലീമിസ് കത്തോലിക്കാ ബാവ, ലുലു റീജിണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി വിൻസെന്റ്, പ്രഥമാധ്യാപിക ശ്രീമതി എം ആർ ബിന്ദു എന്നിവർ ചടങ്ങിന് നേതൃത്ത്വം നൽകി. സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടാണ് സ്കൂൾ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ടത്.



എസ് പി സി - എൻ എസ് എസ് - ക്ലബ്ബുകൾ ഞങ്ങളുടെ സ്കൂളിലും

വെങ്ങാനൂർ - വി പി എസിന് ഇനി മുതൽ എൻ എസ് എസും, എസ് പി സി യും സ്വന്തം. ഞങ്ങളുടെ സ്കൂളിന് ജനുവരി 22 ന് നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം 60 സ്കൂളുകൾക്ക് അനുവദിച്ചതിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 2022 ഫെബ്രുവരി 19 ന് സ്കൂൾ മാനേജർ നടത്തി.സ്റ്റുറ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഉദ്ഘാടനം 17-9-22 ന് മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ വെർച്ച്വലായി നടന്നു.


ഒത്തുചേരാം ഒരുമിക്കാം

വെങ്ങാനൂർ-ഭിന്നശേഷിക്കാരായ കുട്ടികളെ പരിപോഷിപ്പിക്കുന്നതിനുതകുന്ന പഠന പരിപോഷണ പരിപാടികളാണ് ഞങ്ങൾ തയ്യാറാക്കിവരുന്നത്. ഭിന്ന ശേഷി സൗഹൃദ വിദ്യാലയമായി ഞങ്ങളുടെ സ്കൂൾ മാറിയിരിക്കുന്നു. ദിനാചരണങ്ങളും എല്ലാപേർക്കും ഒരുപോലെ.


ഓണം ക്രിസ്തുമസ് വിശേഷദിവസങ്ങൾ സ്കൂളിൽ വരാൻ കഴിയാതിരിക്കുന്ന കുഞ്ഞുങ്ങളെ വീടുകളിൽ സന്ദർശനത്തിന് രേണുക ടീച്ചറോടൊപ്പം മറ്റു ടീച്ചർമാരും.

വെങ്ങാനൂർ-വീട് ഒരു വിദ്യാലയമായി

വെങ്ങാനൂർ-കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾതലപ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായരുടെ വീട്ടിൽ അരങ്ങേറി. അക്ഷയുടെ വീട്ടിൽ സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്.

അധ്യാപന ജീവിതത്തിൽ നിന്ന് വിരമിക്കലിന് വേദിയായി

വെങ്ങാനൂർ-വി പി എസിലെ പ്രിയങ്കരിയായ അധ്യാപിക ശ്രീലത ടീച്ചർ തന്റെ അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. . 2022 ഫെബ്രുവരി 24 ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ബിഷപ്പ് മാർ യൗസേബിയസ് തിരുമേനി ടീച്ചറിന് മൊമന്റോ നൽകി. ചടങ്ങിന് പ്രിൻസിപ്പൽ വിൻസെന്റ് സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ആശംസയർപ്പിച്ചു. അതോടൊപ്പം സുരബാല ടീച്ചർ, സുനിൽ സാർ, അജിത് സാർ, ജെയ്സൺ സാർ, തുടങ്ങി ധാരാളം ടീച്ചർമാർ ശ്രീലത ടീച്ചറിന് ഇനിയുള്ള കുടുംബ ജീവിത ഭദ്രതയ്ക്ക് ആശംസ നേർന്നു. തുടർന്ന് നല്ലൊരു വിരുന്നു സൽക്കാരം ടീച്ചറിന് ഒരുക്കി.

മഹാമാരിയെ അതിജീവിക്കാൻ കൈത്താങ്ങ്

വെങ്ങാനൂർ-കൊവിഡ് എന്ന മഹാമാരി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. ആ സമയത്ത് അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും കൈത്താങ്ങായെത്തി. ഓൺലൈൻ ക്ലാസ്സു കാണാൻ അറുപതോളം കുഞ്ഞുങ്ങൾക്ക് അധ്യാപകർ സ്മാർട്ട് ഫോൺ വാങ്ങി നൽകി. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകർക്ക് തുണയായി.