വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/'''സുരീലി ഹിന്ദി'''

സുരീലി ഹിന്ദി

 

       വിദ്യാർത്ഥികൾക്ക് രാഷ്ട്രഭാഷയെകൂടുതൽ അറിയുന്നതിനും രാഷ്ട്രഭാഷയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുതകുന്ന പദ്ധതിയാണ് സുരീലി ഹിന്ദി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മത പ്രകടിപ്പിക്കാൻ തരത്തിലുള്ള കഥകൾ. കവിതകൾ, ലേഖനങ്ങൾചിത രചനകൾ  തുടങ്ങിയവ വിദ്യാർത്ഥികൾ തയ്യാറാക്കി അയയ്ക്കുകയും അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സുരീലിഹിന്ദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ

 

   നമ്മുടെ സ്കൂളിൽ 14-2-2024 ഉച്ചയ്ക്ക് 1.30 ന് വിദ്യാർത്ഥികളുടെ ഹിന്ദി പ്രാർത്ഥനയോടെ സുരീലി പ്രോഗ്രാം ആരംഭിക്കുകയുണ്ടായി പ്രസ്തുത പരിപാടിയിൽ നമ്മുടെ ഹെഡ്മിസ്ട്രസ്സ് ബിന്ദു ടീച്ചർ സ്വാഗതം പറയുകയും പ്രിൻസിപ്പാൾ ജസ്റ്റിൻ രാജ് സാർ ഉദ്ഘാടനം നിർവഹിക്കുകയും എസ് ആർ ജി കൺവീനർമാർ ആശംസകൾ നേരുകയും ഹിന്ദിടീച്ചർ കൃതജ്ഞത പറയുകയും ചെയ്തു

തുടർന്ന് വിദ്യാർത്ഥികളുടെ കവിത ആലാപനം, നൃത്താവിഷ്കാരം, പാട്ട്, പ്രസംഗം, സംഭാഷണം എന്നിങ്ങനെ 3.30 മണി വരെ പരിപാടികൾ തുടർന്നു ഇതു കൂടാതെ വിദ്യാർത്ഥികളുടെ സർഗ്ഗചാതുര്യം കൊണ്ട് നമ്മുടെ അലങ്കാരങ്ങൾ കൂടുതൽ മിഴിവാർന്നു


2022 ജനുവരി 25 ആം തീയതി ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ആർ ബിന്ദു ടീച്ചർ ഈപഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . ശ്രീമതി ജയശ്രീ ടീച്ചറുടെയും മറ്റു ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധയിനം രസകരങ്ങളായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. രാഷ്ട ഭാഷയെ രസകരമായി സ്കൂൾ തലത്തിലെത്തിക്കുന്ന ഈ പദ്ധതി ഹിന്ദി ഭാഷയുടെ മാധുര്യം വർദ്ധിപ്പിക്കുന്നതിനുതകും എന്ന കാര്യത്തിൽ തർക്കമില്ല. മുൻകാലങ്ങളിൽ യുപി തലത്തിൽ മാത്രമായിരുന്ന ഈ കർമ്മ പരിപാടി ഹയർ സെക്കണ്ടറി തലം വരെ വ്യാപിച്ചിരിക്കുന്നു. ഹിന്ദിയിൽ താൽപര്യം വർദ്ധിപ്പിക്കാനും  പ്രോത്സാഹിപ്പിക്കാനും വളരെ രസകരമായ രീതിയിലുള്ള ആസൂത്രണം തന്നെ പുതുമ ഉൾക്കൊള്ളുന്നതാണ്. വിദ്യാർത്ഥികൾ ഈ പരിപാടിയിൽ സജീവമായും പങ്കാളികളാണ് അ ടിവരയിട്ട് പറയേണ്ട കാര്യം രക്ഷിതാക്കളും ഈ പ്രോഗാം ഏറ്റെടുത്തു എന്നുള്ളതാണ്. മറ്റു പരിപാടികളോടൊപ്പം ഹിന്ദിയിലുള്ള മത്സരപരീക്ഷകളും സംഘടിപ്പിക്കുന്നുണ്ട്.  അതിന് മികവുറ്റ വിജയം കുട്ടികൾ കരസ്ഥമാക്കി.