വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹിക ശാസ്ത്ര അവബോധം വളർത്തുവാൻ പര്യാപ്തമായ ക്ലബ്ബിന്റെ പ്രവർത്തങ്ങൾ ദീപടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു പോരുന്നു. ആർജ്ജിച്ച അറിവുകൾ താനുൾക്കൊള്ളുന്ന തന്റെ സമൂഹത്തിനുതകുന്ന, പ്രായോഗികമാക്കുന്ന ധാരാളം പ്രവർത്തനങ്ങൾ ഓരോ അധ്യയന വർഷവും നടന്നു പോകുന്നു.

22 - 23 ക്ലബ്ബ് പ്രവർത്തനങ്ങൾ

യുദ്ധത്തിന്റെ ഭീകരത ബോധ്യപ്പെടുത്തൽ

ഹിരോഷിമ നാഗസാക്കി ദിനാചരണം അതിന്റെ പ്രാധാന്യമുൾക്കൊണ്ടു തന്നെ സംഘടിപ്പിച്ചു. യുദ്ധത്തിന്റെ ഭീകരത ഓർമ്മിപ്പിക്കുന്ന രചനാ മത്സരങ്ങൾ, പ്രസംഗ മത്സരം, ക്വിസ്സ് എന്നിവ നടത്തി. വിജയികൾക്ക് പ്രിൻസിപ്പൽ ജസ്റ്റിൻ രാജ് സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനം എസ് പി സി എൻ എസ് എസ് എൻ സി സി എന്നിവയുമായി സംയുക്തമായി ചേർന്ന് ഭംഗിയായി ത്തന്നെ ആചരിച്ചു. 76 വർഷം പിന്നിട്ട ഇൻഡ്യയുടെ സ്വാതന്ത്ര്യ സമരഗാഥ ഓർമ്മിപ്പിക്കുന്ന ധാരാളം പരിപാടികൾ അരങ്ങേറി. പതിവുപോലെ രചനാ മത്സരം നടന്നു. ദേശഭക്തി ഗാനം 9D യിലെ കാർത്തികയുടെ നേതൃത്ത്വത്തിൽ ആലപിച്ചു. സ്വാതന്ത്ര്യ ക്വിസ്സിൽ 9 ബിയിലെ അക്ഷയ് ഒന്നാം സമ്മാന ത്തിനർഹനായി.

ശാസ്ത്രമേള സബ്ജില്ലാ സാമൂഹികശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് ക്വിസിന് 5 ബി യിലെ ജോയൽ സാം വിനു ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ പത്ത് ഡിയിലെ സിദ്ധാർത്ഥ വിഷ്ണു രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

2021-22 പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2021 - 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ തലത്തിൽ നടന്നു. ഓൺലൈനായീട്ടാണ് പരീപാടികൾ എല്ലാം സംഘടിപ്പിച്ചത്. ദിനാചരണങ്ങൾ ആഘോഷപൂ൪വ്വം തന്നെ നടന്നു.


സ്വാന്തന്ത്ര്യ ദിനം

സ്വാതന്ത്ര്യ ക്വിസ്സ് നടത്തി . മുദ്രാവാക്യ രചന കൗതുകം ജനിപ്പിക്കുന്നതായിരുന്നു. എൻ സി സി യുടെ നേതൃത്വത്തിലായിരുന്നു നടന്നത് അന്നേ ദിവസങ്ങളിലെ എ൯ സി സി പരേഡ് കുട്ടികൾ ഓൺലൈനായി കണ്ടു. ജെറി പ്രേം രാജ് ഓർമ്മ ദിനത്തിന് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ചു.

ജെറി പ്രേം രാജ് ഓർമ്മ ദിനത്തിന്

ലോകജനസംഖ്യാ ദിനം

ദിനാചരണം ഓൺലൈനായിട്ടു തന്നെയാണു നടന്നത്. ലോകജനസംഖ്യയുടെ ഭീകരതയെ ബോധ്യപ്പെടുത്താനുതകുന്ന ബോധവൽക്കരണ ക്ലാസ്സു നല്കി. പോസ്റ്റ൪ രചനനടത്തി.

ശിശുദിനം

ശിശുദിനത്തിന് നടത്തി വിവിധങ്ങളായ പരിപാടികൾ പുതുമ നിലനി൪ത്തുന്നതായിരുന്നു. കുട്ടികളുടെ പ്രസംഗങ്ങൾ വീഡിയോകളാക്കി യൂ ട്യുബിൽ അപ്ലോഡു ചെയ്തു.

ഹിരോഷിമാ - നാഗസാക്കി ദിനം

യുദ്ധത്തിന്റെ ഭീകരാവസ്ഥ ബോധ്യപ്പെടുന്നതിനുതകുന്ന പരിപാടികൾ അരങ്ങേറി. പോസ്റ്റ൪ രചന, ഗാനാലാപനം, എന്നിങ്ങനെ. യുദ്ധം മനുഷ്യനെ എങ്ങോട്ടു നയിക്കുന്നു എന്ന വിഷയത്തിൽ സെമിനാ൪ സംഘടിപ്പിച്ചു. ഓൺലൈനായി നടത്തിയ പരിപാടിയിൽ വ്യത്യസ്തങ്ങളായ ധാരാളം അഭിപ്രായങ്ങൾ അവതരിപ്പിച്ചു. യുദ്ധ മാനവരാശിയ്ക്ക് എത്രത്തോളം അപകടമാണെന്ന യുദ്ധ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാ൯ സെമിനാർ ഉപകരിച്ചു.

അമൃത മഹോത്സവം - പ്രാദേശികരചന

ഇൻഡ്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 ആം വാർഷികവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ പ്രാദേശിക രചന നടത്തി .മികച്ച പത്തോളം രചനകൾ സമന്വയപ്പിച്ച് പ്രാദേശികപുസ്തകം മികവായി ബി ആർ സി തലത്തിൽ അയച്ചു. ശ്രീ നാരായണഗുരുവിന്റെ സന്ദേശ പ്രചരണാർത്ഥം വിവിധയിനം മത്സരങ്ങൾ സ്കൂൾതലത്തിൽ അരങ്ങേറി.

2020-21 പ്രവ൪ത്തനങ്ങൾ

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായിത്തനെ നടന്നു വരുന്നു.ലോകജനസംഖ്യാദിനത്തിന് ബോധവല്ക്കരണത്തിനുതകുന്ന പോസ്ററ൪ നി൪മ്മാണം, കവിതാരചന എന്നിവ നടത്തി. ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ(ആഗസ്റ്റ് 6, 9 ദിവസങ്ങൾ) ആചരിച്ചു. പോസ്റ്റർ രചന, മുദ്രാവാക്യരചന, കവിത രചന എന്നീ മത്സരങ്ങൾ നടത്തി. യുദ്ധം മാനവരാശിക്കെത്രേത്തോളമപകടമാണന്ന യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാൻ പര്യാപ്തമായിരുന്നു പ്രവർത്തനങ്ങൾ. സ്വാന്ത്ര്യ ദിനത്തിൽ പ്രസംഗം, ഉപന്യാസരചന, ദേശഭക്തിഗാനാലാപനം എന്നിവയെല്ലാം സഹകരണത്തോടെ ഓൺെലൈനായി നടത്തി. Oct. 2 ഗാന്ധി ജയന്തി ദിനത്തിൽ 'ഗാന്ധിയ ആദർശങ്ങളുടെ ഇന്നത്തെ പ്രസക്തി' എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി. 'എന്റെ മരം ഗാന്ധിമരം' എന്നപേരിൽ മരം നടൽ, ചിത്രരചന, പോസ്ററ൪ രചന എന്നിവ നടത്തി. സ൪ഗ്ഗാത്മകത വെളിപ്പെടുത്തുന്ന മത്സരങ്ങൾ നടന്നു. സ്വാതന്ത്ര്യദിനാചരണത്തിന് ദേശഭക്തിഗാനമത്സരം ഓൺലൈനായിനടത്തി.ഇന്ത്യ സ്വതന്ത്രയായിട്ട് 75 വർഷം തികഞ്ഞതിന്റെ ഭാഗമായി നടത്തുന്ന അമൃത മഹോത്സവത്തിന് സ്കൂൾ തലത്തിൽ രചനാ മത്സരങ്ങൾ നടത്തി. മെച്ചപ്പെട്ട പത്തെണ്ണം തെരഞ്ഞെടുത്ത് BRC യിൽ സ്കൂളിന്റെ പ്രാദേശിക രചന സമർപ്പിച്ചു. അമൃത മഹോത്സവത്തിന്റെ സന്ദേശ പ്രചരണാർത്ഥം സ്കൂൾ തലത്തിൽ ഉപന്യാസരചന, പ്രസംഗം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. അദ്ധ്യാപക ദിനത്തിൽ കുൂട്ടികളുടെ പരിപാടികൾ ഓൺലൈനായിട്ടു നടന്നു.

സ്വാതന്ത്ര്യദിനാഘോഷം


2019-20 പ്രവർത്തനങ്ങൾ

2019 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ ദിനം,ആചരിച്ചു. വിഴിഞ്ഞം എസ്.എൈ. ശ്രീ. സജിയുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മാർസിലിൻ കുട്ടികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ദിനാചരണങ്ങൾ.ഭംഗിയായി നടന്നു. സ്വാതന്ത്ര്യദിനത്തിന് പോസ്റ്റ൪, ചാ൪ട്ട് എന്നിവ തയ്യാറാക്കി.

2018-19 പ്രവ൪ത്തനങ്ങൾ

ദിനാചരണങ്ങൾ ക്ല‍ബ്ബിന്റ ആഭിമുഖ്യത്തിൽ ഭംഗിയായി നടന്നു. സബ്ജില്ലാ സോഷ്യൽ സയ൯സ് ക്വിസ്സിൽ പത്തു എ യിലെ അശ്വി൯ദാസ്, സിദ്ധാ൪ത്ഥ് എന്നിവ൪ രണ്ടാം സ്ഥാനത്തെത്തി..സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ദിനങ്ങളിൽ വിവിധ പരിപാടികൾ അരങ്ങേറി. പോസ്റ്റർ രചന, മുദ്രാവാക്യരചന, കവിത രചന എന്നീ മത്സരങ്ങൾ നടക്കുകയുണ്ടായി.


സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ - ചിത്രശാല