വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/'''അക്കാദമിക മാസ്റ്റർ പ്ലാൻ'''

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക മാസ്റ്റർ പ്ലാൻ

വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാൻ സാധിച്ചു. കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനും അതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗവൺമെന്റ് മുന്നോട്ടുവച്ചിരിക്കുന്ന 'അക്കാദമികമാസ്ററ൪ പ്ലാന'നുസരിച്ചുള്ള പ്രവ൪ത്തനങ്ങൾ 'വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരും' ആരംഭിച്ചുകഴിഞ്ഞു. വിഴിഞ്ഞം കൗൺസിലർ ശ്രീ റഷീദ് ഉദ്ഘാടനം നി൪വ്വഹിച്ച ഈ ക൪മ്മപദ്ധതിയുടെ പ്രവ൪ത്തനങ്ങൾ അനുസ്യൂതം തുടർന്നുവരുന്നു. നവകേരളമിഷന്റെ ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുവാനുതകുന്ന സമഗ്രവിദ്യാഭ്യാസ നവീകരണ പദ്ധതി കുട്ടികൾ കൈവരിക്കേണ്ട ശേഷികളും ധാരണകളും ഉറപ്പുവരുത്തുന്നു.2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ 34 വിദ്യാലയങ്ങളുടെ ഉദ്ഘാടനത്തിലൂടെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ എന്ന ലക്ഷ്യം സാക്ഷാൽക്കൃതമാക്കി. ഞങ്ങളുടെ സ്ക്കൂളും ഈ കർമ്മ പദ്ധതിയ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ അനുസ്യൂതം തുടർന്നു വരുന്നു.