ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂൾ 1865 – ൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952ൽ ഹൈസ്കൂളായി ഉയർന്നു. 1983ൽ വൊക്കേഷണൽ ഹയർസെക്കന്ററിയും 2000ൽ ഹയർസെക്കന്ററിയും ആരംഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നത പഠനം നേടിയ ഒട്ടനവധി വ്യക്തികൾ ഉന്നത സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.
ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ | |
---|---|
വിലാസം | |
കുളത്തൂർ ഗവൺമെന്റ് വി ആന്റ് എച്ച് എസ് എസ് കുളത്തൂർ , ഉച്ചക്കട പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1865 |
വിവരങ്ങൾ | |
ഫോൺ | 0471 2210088 |
ഇമെയിൽ | gvhssntak@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44021 (സമേതം) |
എച്ച് എസ് എസ് കോഡ് | 1045 |
വി എച്ച് എസ് എസ് കോഡ് | 901001 |
യുഡൈസ് കോഡ് | 32140900112 |
വിക്കിഡാറ്റ | Q64036998 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗ്രാമപഞ്ചായത്ത് കുളത്തൂർ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 582 |
പെൺകുട്ടികൾ | 5770 |
ആകെ വിദ്യാർത്ഥികൾ | 1152 |
അദ്ധ്യാപകർ | 46 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 241 |
പെൺകുട്ടികൾ | 246 |
ആകെ വിദ്യാർത്ഥികൾ | 487 |
അദ്ധ്യാപകർ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 184 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിത ജെ വി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സംഗീത |
വൈസ് പ്രിൻസിപ്പൽ | ശ്രീ അശോക കുമാർ |
പി.ടി.എ. പ്രസിഡണ്ട് | മോഹൻ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ എസ് |
അവസാനം തിരുത്തിയത് | |
25-11-2023 | Sathish.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വളരെ പിന്നോക്ക പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും മികച്ച നിലവാരം പുലർത്താൻ നമുക്ക് സാധിക്കുന്നു.ഒന്നരനൂറ്റാണ്ടിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഈ മാതൃകാ സ്ഥാപനത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ച് മൺമറഞ്ഞു പോയ മഹത് വ്യക്തികളെ ആദരപൂർവ്വം സ്മരിച്ചുകൊള്ളുന്നു.ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി. റ്റി. എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോൻമുഖമായ പുരോഗതി സാധ്യമാവുകയുള്ളൂ.വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി. റ്റി. എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി. റ്റി. എ യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്. കൂടുതൽ വായിക്കാൻ
സ്ഥാപനം പൊതുവീക്ഷണത്തിൽ
പെട്ടികടകൾ,ബേക്കറികൾ,ബാങ്കുകൾ,സ്കൂളുകൾ,ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം.
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി, എച്ച്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ സ്മാർട്ട് ക്ലാസ്റൂമുകളും, ലാംഗേജ് ലാബും സജ്ജീകരിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മുഴുവൻ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആയ ഗവണ്മെന്റ് സ്കൂൾ എന്ന മേന്മ ഈ സ്കൂളിന് അവകാശപ്പെട്ടതാണ്.
കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ്.പി.സി.
- ജെ.ആർ.സി.
- എൻ.എസ്.എസ്.(എച്ച്.എസ്.ഇ.)
- എൻ.എസ്.എസ്.(വി.എച്ച്.എസ്.ഇ.)
- അഡിഷണൽ സ്കിൽ അക്യുസിഷൻ പ്രോഗ്രാം(എ.എസ്.എ.പി.)
- ലിറ്റിൽ കൈറ്റ്സ്
- SSSS
- GOTEC
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്കൂൾ പി.ടി.എ
ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി.റ്റി.എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോന്മുഖരായ പുരോഗതി സാധ്യമാവുകയുള്ളൂ. വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി.റ്റി.എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി.ടി. എ-യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ പി ടി എ ക്കുള്ള അവാർഡ് ലഭിച്ച സ്കൂൾ എന്ന നേട്ടവും എടുത്തു പറയേണ്ടുന്നതാണ്..
സ്കൂൾ ലൈബ്രറി
വിവിധ വിഷയങ്ങളിൽ റഫറൻസ് ഗ്രന്ഥങ്ങളുള്ള അതിവിപുലമായ ലൈബ്രറി കുളത്തൂർ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പ്രത്യേകതയാണ്...കൂടുതൽ വായിക്കാൻ
ശാസ്ത്ര പാർക്ക്
ശാസ്ത്ര ലോകത്തിന്റെ കൗതുകവും വിസ്മയവും കുട്ടികളിലെത്തിച്ച് ശാസ്ത്രീയ മനോഭാവവും താൽപര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സ്ഥാപിതമായതാണ് 'ശാസ്ത്ര പാർക്ക്'.
അധ്യാപകസമിതി
പ്രിൻസിപ്പൽ (HSE) | അനിത ജെ വി |
---|---|
പ്രിൻസിപ്പൽ (VHSE) | ശ്രീമതി. സംഗീത. കെ |
പ്രധാന അധ്യാപകൻ | ശ്രീ അശോക കുമാർ |
സ്റ്റാഫ് സെക്രട്ടറി | അനിൽകുമാർ വി ആർ |
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം
ക്രമ നമ്പർ | പേര് |
---|---|
1 | ഷൈലജ മുംതാസ് ( L D C ) |
2 | ***ഒവിവ്*** |
3 | ***ഒവിവ്*** |
4 | നദീറ എ (OA) |
5 | ഭരതൻ. വി (FTCM |
6 | ഗിരിജ (FTCM) |
മുൻ സാരഥികൾ
പ്രധാന അദ്ധ്യാപകർ | കാലഘട്ടം |
---|---|
പി. വി. രാമയ്യർ | 08-1952 to 03-1954 |
എൻ. വിശ്വംഭരൻ | 1954 to 1954 |
റ്റി. കെ. വേലായുധൻ തമ്പി | 07-06-1954 to 14-11-1955 |
വി. ജെ. അബ്രഹാം | 14-11-1955 to 04-06-1956 |
വി. സെബഗ്നാനം | 11-06-56 to 01-08-56 |
പി. വൈതീശ്വരൻ | 10-8-1956 to 16-03-1957 |
ജെ. സുകുമാരിഅമ്മ | 16-03-1957 to 19-04-1958 |
എൻ. മാധവിക്കുട്ടിഅമ്മ | 07-08-1958 to 02-07-1959 |
എൻ. കൃഷ്ണപിള്ള | 08-07-1959 to 14-11-1961 |
പി. എൻ. ശങ്കരനാരായണപിള്ള | 15-11-1961 to 02-11-1965 |
സി. സി. ഡേവിഡ് | 21-021966 to 08-11-1966 |
കെ. ശിവശങ്കരൻ നായർ | 09-11-1966 to 16-11-1968 |
ജെ. പി. കാഞ്ചനഅമ്മ | 29-11-1968 to 18-04-1973 |
എം. ശാരദാംബാൾ | 02-05-1973 to 23-04-1974 |
ജെ. സുഭദ്രാമ്മ | 23-05-1974 to 31-05-1977 |
എസ്. സുകുമാരിഅമ്മ | 06-06-1977 to 22-11-1978 |
എൽ. കൃഷ്ണകുമാരിഅമ്മ | 27-11-1978 to 31-03-1980 |
എൻ. തപസിമുത്തു | 01-06-1980 to 31-03-1986 |
എസ്. ഓമനക്കുട്ടിഅമ്മ | 30-04-1986 to 30-03-1988 |
ജി. ഭഗവതിഅമ്മ | 19-05-1988 to 31-03-1992 |
റ്റി. പൊന്നമ്മ | 25-05-1992 to 02-04-1994 |
ഡി. ബ്രൈറ്റ് സിംഗ് | 04-04-1994 to 17-05-1994 |
വി. ഗോപിനാഥൻ നായർ | 25-05-1995 to 31-05-1996 |
എ. ജോൺ | 20-05-1995 to 31-05-1996 |
വി. ഡെന്നിസൻ | 05-06-1996 to 31-03-1997 |
എൻ. സുലോചന അമ്മ | 17-05-1997 to 17-05-1999 |
എൻ. അനന്ദകൃഷ്ണൻ നായർ | 18-05-1999 to 31-07-2000 |
എൻ. നാരായണൻ നായർ | 03-08-2000 to 31-05-2001 |
ഉഷ, സ്റ്റാൻലി ജോൺസ്, എം. ഗ്ലോറി മെറ്റിൽഡ | 12-08-2005 to 30-06-2008 |
മേരി ജ്യോതിഭായ് | 29-05-2008 to 03-10-2011 |
എ. പുഷ്പം | 07-10-2011 to 31-05-2015 |
സുജയ്യകുമാരി. പി. എസ് | 07-07-2016 to 31-03-2018 |
തങ്കം എൻ. കെ | 07-06-2018 to 31-05-2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | മേഖല/പദവി |
---|---|---|
1 | വേണുഗോപൻ നായർ | സാഹിത്യകാരൻ - ചെറുകഥാകൃത്ത് |
2 | ഡോ:അജയൻ | ഫൗണ്ടർ ഓഫ് സരസ്വതി ഹോസ്പിറ്റൽ |
3 | ബിനോജ് | സീരിയൽ - സിനിമ ആർട്ടിസ്റ്റ് |
4 | രവീന്ദ്രൻ നായർ | മുൻ SCERT ഡയറക്ടർ |
വഴികാട്ടി
- നെയ്യാറ്റിൻകര, പാറശ്ശാല, പൂവാർ എന്നിവിടങ്ങളിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ എത്തിച്ചേരുന്നതിനുള്ള KSRTC ബസ് സർവ്വീസ് ലഭ്യമാണ്.
- നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ വരെ ഏകദേശം 11 km ദൂരമുണ്ട്. റൂട്ട് - നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡ് - ഓലത്താന്നി - പഴയകട - മാവിളക്കടവ് റോഡ് - മാവിളക്കടവ് പാലം - ഊരംവിള - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.(Fastest route).
- നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പൊഴിയൂർ റോഡ് - മര്യാപുരം - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.ഉദിയൻകുളങ്ങര നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 8 km ദൂരമുണ്ട്.
- പാറശാല - പൂവാർ റോഡ് - ചെങ്കവിള - കാരോട് - മാറാടി - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പാറശാല നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 7.5 km ദൂരമുണ്ട്.(Fastest route).
- പാറശാല - പൂവാർ റോഡ് - ചെങ്കവിള - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.
- പാറശാല - ഇടിച്ചിയ്ക്കപ്ലാമൂട് - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.
- പൂവാർ - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പൂവാറിൽ നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 5 km ദൂരമുണ്ട്.
{{#multimaps: 8.32589,77.09927| width=500px | zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44021
- 1865ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ