സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വിജയോത്സവം 2022

സ്കൂൾ കെട്ടിട ഉദ്ഘാടനവും വിജയോത്സവവും സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗ്രമായി 3 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരത്തിന്റെ ഉത്ഘാടനം 29. 8. 22 തിങ്കളാഴ്ച വൈകുന്നേരം 4.30 PM ന് , ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടി നിർവ്വഹിച്ചു. നെയ്യാറ്റിൻകര MLA ശ്രീ. കെ. ആൻസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, തിരുവനന്തപുരം പാർലമെന്റംഗം ശ്രീ ശശിതരൂർ MP, തിരു ജില്ലാ പഞ്ചായത്തംഗവും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണും ആയ ശ്രീമതി വി.ആർ. സലൂജ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അഡ്വ. ബെൻ ഡാർവിൻ, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജി. സുധാർജുനൻ തുടങ്ങിയവർ പങ്കെടുത്തു

   .തുടർന്ന് നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ A+ (64 എണ്ണം) കരസ്ഥമാക്കിയ ട്രോഫി , VHSE ക്ക് തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള ട്രോഫി , 100% വിജയം കൈവരിച്ചതിനുള്ള പുരസ്കാരം, എന്നിവ ബഹു വിദ്യാഭ്യാസ മന്ത്രിയുടെ പക്കൽ നിന്നും സ്കൂൾഅധികൃതരും PTA പ്രസിഡന്റും ചേർന്ന് ഏറ്റ് വാങ്ങി. തുടർന്ന് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.

ചിത്രങ്ങൾ

വിജയോത്സവം 2021 വിജയോത്സവം 2021 ബഹു:പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ.വി,ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹിക സാംസ്ക്കിരിക രംഗത്തെ പ്രമുഖർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു,.എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവരെയും, വി.എച്ച്.എസ്.ഇ. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെയും അനുമോദിച്ചു. 2020 - 2021 അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിക്കാനും, അതോടൊപ്പം നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സർക്കാർ സ്കൂൾ എന്ന ബഹുമതി നേടാനും കഴി‍ഞ്ഞത് അഭിമാനാർഹമാണ്.

ചിത്രങ്ങൾ

  • ഈ സ്കൂളിലെ മുൻ പ്രിൻസിപ്പൽ ശ്രീ. എ. കെ. സുരേഷ് കുമാറിന് 2012 ലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ലഭിച്ചു.
  • 2012 – 13 വർഷത്തെ ഏറ്റവും മികച്ച പി. റ്റി. എയ്ക്ക് വിദ്യാഭ്യാസ ജില്ലാതലത്തിലും റവന്യു ജില്ലാതലത്തിലും ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂളിനായിരുന്നു. ഈ രണ്ട് നേട്ടങ്ങളും ഈ സ്കൂളിന്റെ ഏറ്റവും അഭിമാനകരവും സന്തോഷകരവുമായ കാര്യങ്ങളാണ്.
  • കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന് നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനിക്കാം.
  • തുടർച്ചയായി പാറശ്ശാല ഉപജില്ലാ കലോത്സവം, കായികമേള, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐ ടി മേള എന്നിവയിൽ ഓവറോൾ കിരീടം നേടിവരുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങളിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വർഷങ്ങളായി സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്പ് ഹൈസ്കൂൾ തലത്തിൽ നേടികൊണ്ടിരിക്കുന്നു. ഈ വർഷം മുതൽ യു.പി തലത്തിലും ചാംപ്യൻഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു.
  • ഓരോ വർഷവും ദേശീയവും അന്തർദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു.
  • ബാന്റ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന കുട്ടികൾ തങ്ങൾ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്.