ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി, എച്ച്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ സ്മാർട്ട് ക്ലാസ്റൂമുകളും, ലാംഗേജ് ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മുഴുവൻ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആയ ഗവണ്മെന്റ് സ്കൂൾ എന്ന മേന്മ ഈ സ്കൂളിന് അവകാശപ്പെട്ടതാണ്.
ശാസ്ത്ര പാർക്ക്
കുട്ടി ശാസ്ത്രഞ്ജൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതി പാറശാല ബി. ആർ. സി. യുടെ കീഴിൽ നമ്മുടെ സ്കൂളിൽ മാത്രമാണുള്ളത്. -2 മുതൽ +2 വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്ന ഈ പാർക്ക് 2021 ഡിസംബർ 16 ന് ബഹു. നെയ്യാറ്റിൻകര എം. എൽ. എ. ശ്രീ. കെ. ആൻസലൻ അവർകൾ സ്കൂളിന് സമർപ്പിച്ചു. വിവിധ ക്ലാസ്സുകളിൽ നിന്നായി 30 കുട്ടികളെ തെരഞ്ഞെടുത്ത് രണ്ടാഴ്ചയിൽ ഒരിക്കൽ ഫരിശീലനം നൽകി വരുന്നു. ഈ കുട്ടികൾ മറ്റ് കുട്ടികൾക്ക് പരിശീലനം നൽകുന്നു. നൂറിലധികം ശാസ്ത്ര ഉപകരണങ്ങൾ ഈ പാർക്കിലുണ്ട്. എസ്. എസ്. എ. ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ ഈ പാർക്കിന് പരിശീലനം ലഭിച്ച അദ്ധ്യാപകൻ ശ്രീ. ജോൺ സേവ്യർ നേതൃത്വം നൽകുന്നു.