ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
യു. പി., എച്ച്. എസ്., വിഭാഗങ്ങളിലെ 45 കുട്ടികൾ ക്ലബ്ബിലുണ്ട്. ആഴ്ചയിൽ ഒരു ദിവസം, അരമണിക്കൂർ മീറ്റിംഗ് നടത്തുന്നു. വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന ക്ലാസ്സുകൾ, ചർച്ച, ഉപന്യാസം, ചിത്രരചന, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. ആവാസ വ്യവസ്ഥകൾ നേരിട്ട് മനസിലാക്കാൻ അവസരം ഒരുക്കുന്നു.
പെരിയാർ വന്യജീവി സങ്കേതം കേന്ദ്രമാക്കി സംഘടിപ്പിച്ച ത്രിദിന പ്രകൃതി പഠന ക്യാമ്പ് വേറിട്ട അനുഭവമായിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും, പ്രകൃതി സ്നേഹം വളർത്തുന്നതിനും ക്ലബ്ബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്കൂൾ ഗാർഡൻ പരിപാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. ഒരു നല്ല നാളേക്കായി നമ്മുടെ പ്രകൃതിയെ നിലനിർത്താൻ പുതുതലമുറയ്ക്ക് കഴിയട്ടെ. പരിസ്ഥിതി ക്ലബ്ബ് കൺവീനറായി ശ്രീമതി. രാജമേബൽ. എൽ പ്രവർത്തിച്ചു വരുന്നു.
യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 2021 - 2022 അദ്ധ്യയന വർഷം 60 കുട്ടികൾ പരിസ്ഥിതി ക്ലബ്ബിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂളിൽ ഉദ്യാനം, ഔഷധ തോട്ടം എന്നിവ പരിപാലിക്കുന്നു.ബോധവത്കരണക്ലാസ്സുകൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.