ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

NATIONAL CADET CORPS (NCC)

ഇന്ത്യയിലെ പ്രഥമ യുവജന സംഘടനയായ രാഷ്ട്രീയ കേഡറ്റിലേക്ക് സ്വാഗതം.

NCC യിൽ അണി ചേരൂ... രാജ്യത്തിന്റെ നന്മയ്ക്കായി... ഐക്യവും അച്ചടക്കവും (Unity & Discipline) എന്ന ആദർശ വാക്യത്തിൽ അടിയുറച്ച് സ്കൂളിന്റെയും സമൂഹത്തിന്റെയും നന്മ ലക്ഷ്യമാക്കി, ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ചുകൊണ്ട് നം. 1 Kerala Air SQN NCC TROOP No.2 Govt. VHSS കുളത്തൂരിൽ ട്രൂപ്പ് കമാൻഡർ ശ്രീ. സുബ്രമണ്യൻ. കെ. യുടെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു.

രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ എൻ.സി.സി. യുടെ ലക്ഷ്യങ്ങൾ

  • രാജ്യത്തിലെ യുവാക്കൾക്കിടയിൽ സഹകരണം, അച്ചടക്കം, നേതൃത്വം, മതനിരപേക്ഷമായ വീക്ഷണം, വീരസാഹസിക പ്രവൃത്തിയിൽ പ്രസരിപ്പ്, നിസ്വാർത്ഥ സേവനം തുടങ്ങിയ സൽസ്വഭാവങ്ങൾ വികസിപ്പിക്കുക.
  • ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃത്വം പ്രദാനം ചെയ്യുക. രാജ്യസേവനത്തിന് വേണ്ടി എല്ലായ്പ്പോഴും തത്പരരായിരിക്കുന്ന പരിശീലനം സിദ്ധിച്ചതും ഉത്സാഹികളുമായ യുവാക്കളെ വാർത്തെടുക്കുക.
  • സായുധസേനയിൽ അധികാരികളായി ചേരുന്നതിന് യുവാക്കളെ സജ്ജരാക്കുക.

എൻ. സി. സി. യുടെ മുഖ്യ പ്രവർത്തനങ്ങൾ

പ്രാഥമിക പരിശീലനം: കരസേന, നാവികസേന, വായുസേന എന്നീ മൂന്ന് സേനാവിഭാഗങ്ങളിലേയും പ്രാഥമിക പരിശീലനം

ക്യാമ്പ് പരിശീലനം: ATC/CATC/EBSB/BLC/ALC/RDPARADE/TSC/VSC/RCTC/Trucking Expedition തുടങ്ങിയ ക്യാമ്പുകളിൽ കേഡറ്റുകളെ പങ്കെടുപ്പിച്ച് കേഡറ്റുകളുടെ മികവ് തെളിയിക്കുകയും ഗ്രേസ് മാർക്ക് നേടിക്കൊടുക്കുകയും ചെയ്യുന്നു.

സാഹസിക പരിശീലനം: ട്രക്കിംഗ്, പർവ്വതാരോഹണം, പാരച്യൂട്ട് പരിശീലനങ്ങൾ, തുഴയൽ പരിശീലനം, ജലയാത്ര പരിശീലനം, ബോട്ട് പുള്ളിംഗ്, ഡർഫിംഗ്, സ്കൂബാ ഡൈവിംഗ്, ചെറുവിമാനം പറത്തൽ തുടങ്ങിയവയിൽ കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു.

സാമൂഹിക സേവന പ്രവർത്തനങ്ങൾ: HIV ബോധവത്കരണം, പരിസര ശുചീകരണം, രക്തദാനം, ഗതാഗതബോധവത്കരണം തുടങ്ങി നിരവധി സാമൂഹ്യ പ്രവർത്തനരംഗത്ത് കേഡറ്റുകൾ പങ്കാളികളാണ്.

നിരവധി കേഡറ്റുകളെ (HS, HSS, VHSE) വിവിധ നാഷണൽ ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് വാർഷിക പരീക്ഷയിൽ ഉന്നതവിജയം നേടിയെടുക്കുവാൻ ട്രൂപ്പ് 2 ന് കഴിഞ്ഞിട്ടുണ്ട്. സ്ഥാപനമേധാവികളിൽ നിന്നും, പി.റ്റി. എ. യിൽ നിന്നും, രക്ഷിതാക്കളിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്ന സഹകരണത്തിന് നന്ദി.... തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്....

2021 – 2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

ക്ലീൻ ഇന്ത്യ കാമ്പൈയിൻ 02/10/2021

നമ്മുടെ കേഡറ്റുകൾ സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളും, സ്കൂൾ പരിസരവും, സ്കൂളിനോട് ചേർന്നുള്ള വെയിറ്റിംഗ് ഷെഡും വൃത്തിയാക്കി. 35 എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു. മുൻ പഞ്ചായത്ത് മെമ്പർ സന്നിഹിതനായിരുന്നു. എ.എൻ.ഒ. യുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തപ്പെട്ടു.

സ്റ്റാച്യൂ ക്ലീനിംഗ് 29/10/2021

കുളത്തൂരിൽ സ്താപിച്ചിരിക്കുന്ന ഇന്ധിരാഗാന്ധിയുടെ പ്രതിമയും, വട്ടവിള കുളത്തൂരിൽ സ്താപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയും കേഡറ്റുകൾ ചേർന്ന് വൃത്തിയാക്കുകയും ആദരിക്കുകയും ചെയ്തു. പി.റ്റി. എ. പ്രസിഡന്റ്, പി.റ്റി.എ. മെമ്പർ, സ്കൂൾ സ്റ്റാഫ്, രണ്ട് രക്ഷാകർത്താക്കൾ, 16 എൻ.സി.സി. കേഡറ്റുകൾ എന്നിവർ സജീവമായി പങ്കെടുത്തു. ഗ്രൂപ്പ് കമാൻഡർ സുബ്രമണ്യൻ പ്രസ്തുതപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.

ഗാർഡനിംഗ് 12/11/2021

ഔഷധ സസ്യങ്ങൾ ഉൾപ്പെടെയുള്ള ചെടികൾ അടങ്ങുന്ന ഗാർഡന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ശിവകല. എസ്. നിർവ്വഹിച്ചു. 14 കേഡറ്റുകൾ പങ്കെടുത്തു. പല ഉനങ്ങളിൽപ്പെട്ട ചെടികൾ വച്ച് പിടിപ്പിക്കുകയുണ്ടായി.

ചിൽഡ്രൻസ് ഡേ 14/11/2021

ചിൽഡ്രൻസ് ഡേ വളരെ നല്ല രീതിയിൽ ആഘോഷിച്ചു. ഒന്നാം വർഷ കേഡറ്റുകളും, രണ്ടാം വർഷ കേഡറ്റുകളും പങ്കെടുത്തു. പെയിന്റിംഗ് മത്സരം ഓൺലൈൻ ആയി നടത്തുകയുണ്ടായി. കുട്ടികളുടെ ക്രിയേറ്റിവിറ്റി വർദ്ധിപ്പിക്കാൻ ഉതകുന്ന ഒരു മത്സരമായിരുന്നു ഇത്. 66 കേഡറ്റുകൾ പങ്കെടുത്തു.

എൻ.സി.സി. ദിനാചരണം 28/11/2021

നവംബർ മാസത്തെ അവസാനത്തെ ഞായറാഴ്ച്ച എൻ.സി.സി. ദിനമായി ആചരിച്ചു. ഈ ദിവസത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് ഒരു പ്രസംഗ മത്സരം ഓൺലൈൻ ആയി നടത്തുകയുണ്ടായി. പോസ്റ്റർ നിർമ്മാണ മത്സരം ഈ പരിപാടിയുടെ മറ്റൊരാകർഷണമായിരുന്നു. 43 കേഡറ്റുകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

ഫ്ലാഗ് ഡേ 07/12/2021

പതാക ദിനത്തിൽ 25 കേഡറ്റുകളെ പങ്കെടുപ്പിച്ചുകെണ്ട് ബാനർ പിടിച്ച് ഒരു റാലി സ്കൂളിൽ നടത്തുകയുണ്ടായി. ഗ്രൂപ്പ് കമാൻഡറുടെ നേതൃത്വത്തിൽ പ്രസ്തുത റാലി നടത്തപ്പെട്ടു.

സൈക്കിൾ റാലി 20/12/2021

സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട് കൊണ്ട് സാമൂഹ്യക്ഷേമവകുപ്പ് (ICDS) പാറശ്ശാലയുടെയും, എൻ.സി.സി. യുടെയും, ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സൈക്കിൾ റാലിയും ഒപ്പ് ശേഖരണവും നടക്കുകയുണ്ടായി.

ചിത്രശാല