ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കരിപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ജി.എച്ച്.എസ്. കരിപ്പൂർ
വിലാസം
കരിപ്പൂര്

കരിപ്പൂര് പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0472 2812143
ഇമെയിൽghskarippoor@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്42040 (സമേതം)
യുഡൈസ് കോഡ്32140600501
വിക്കിഡാറ്റQ64035460
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,.നെടുമങ്ങാട്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ431
പെൺകുട്ടികൾ284
ആകെ വിദ്യാർത്ഥികൾ715
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജാബീഗം എസ്
പി.ടി.എ. പ്രസിഡണ്ട്ഗ്ലിസ്റ്റസ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
04-01-2022Bindusopanam
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ നെടുമങ്ങാടിന്റെ നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. ഗ്രാമീണരായ നിർദ്ധന പിന്നാക്ക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.അക്കാദമുകവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു കിളിത്തട്ട് എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.സ്കൂൾ പ്രവർത്തനങ്ങളുടെ ചില വീഡിയോകൾ ഞങ്ങളുടെ |സ്കൂൾ യുട്യൂബ് ചാനലിലും സ്കൂളിനു വേണ്ടി നേരത്തെ തന്നെ ഉണ്ടായിരുന്ന ഈ ചാനലിലും ഇൾപ്പെടുത്തിയിട്ടുണ്ട്.ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല പുരസ്കാരം ,സ്കൂൾവിക്കി ശബരീഷ് സ്മാരക ജില്ലാതല പുരസ്കാരം എന്നീ അവാർഡുകൾ സ്കൂളിനു ലഭിച്ചിട്ടുണ്ട്.

ചരിത്രം

നെടുമങ്ങാട് പട്ടണത്തിൽ നിന്ന് രണ്ട് നാഴിക കിഴക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ വൃക്ഷലതാദികളുടെ പച്ചപ്പു നിറഞ്ഞ രാമനാട്ടത്തിന്റെ മേളപ്പദം മുഴങ്ങുന്ന ബന്ധുരമായൊരു പ്രദേശത്ത് കരിപ്പൂരിൽ എത്തിച്ചേരാംകാലം അലസമായി മറന്നിട്ടുപോയ തിരുവിതാംകൂർ ചരിത്രത്തിന്റെ നാഡിമിടിപ്പുകൾ ഇന്നും സ്പന്ദിക്കുന്ന അജ്ഞാതമായ ഒരു പൂർവസംസ്കൃതിയാൽ ഈ പ്രദേശം പരിലസിക്കുന്നു.കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് .തുടർന്നു വായിക്കൂ

ഭൗതികസൗകര്യങ്ങൾ

2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.10 ലാപ്പ് ടോപ്പുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 9 ലാപ്ടോപ്പും 3 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടറുകളുമാണുള്ളത്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾവിക്കി ക്യൂ ആർ കോഡ്

സ്കൂൾവിക്കി ക്യൂ ആർ കോഡ് ലിറ്റിൽകൈറ്റ് ബോർഡിൽ

സ്കൂൾവിക്കി ക്യൂ ആർ കോഡ് ലിറ്റിൽകൈറ്റ് ബോർഡിൽ

മികവുകൾ

ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്

ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്
ലിറ്റിൽകൈറ്റ്സ് ജില്ലാതല അവാർഡ്

അവാർഡിനു വേണ്ടി ഞങ്ങളിന്നുവരെ ഒന്നും ചെയ്തിട്ടില്ല.സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു. ഉള്ളു നിറയുകയായിരുന്നു .. പക്ഷേ അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം.9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഞങ്ങളുടെ കുട്ടികൾ അവാർഡു സ്വീകരിക്കുന്നു.ഇന്ന് ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ് ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലതലത്തിൽ ഒന്നാം സ്ഥാനവും...ഞങ്ങളുടെ ഉത്തരവാദിത്വവും കൂടുകയാണ്


പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ഞങ്ങളുടെ സ്കൂൾ വിക്കിക്ക് ലഭിച്ചു.ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ്...തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ഞങ്ങൾക്കായിരുന്നു.മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

അവാർഡ് ഏറ്റുവാങ്ങുന്നു

എഴുത്തുകാരനൊപ്പം ഞാൻ

 ഒരു എഴുത്തകാരനുമായി വർത്തമാനം പറഞ്ഞപ്പോൾ  

പോകുന്നത് സുധി സാറിന്റെ വീട്ടിലാണെന്നറിഞ്ഞപ്പോഴെ ഉള്ളിൽ സന്തോഷം തോന്നി.നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രലേഖനങ്ങളെഴുതുന്ന ആളുമാണ്.പി കെ സുധി സാർ.താമസിക്കുന്നത് ഞങ്ങളുടെ സ്കൂളിനു സമീപത്തും .അതിഥികളെ സൽകരിക്കാൻ എന്ന വണ്ണം തലയുയർത്തി ഗമയോടെ നിൽകുന്ന മുളയാണെന്നെ ആദ്യം ആകർഷിച്ചത്.വാഝല്യവും കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റംഞങ്ങളോരോരുത്തരുടെയും മനസ്സിൽ സാറിനൊരിടമുണ്ടാക്കി ഒന്നും എഴുതിപഠിച്ച് അദ്ദേഹത്തിനോട് ചോദിക്കുന്നതിലും നല്ലത് സ്വാഭാവികമാകണം എന്നു ഞാനാഗ്രഹിച്ചതു. ‍ സാറിനെപ്പറ്റി അറിയാവുന്നതും അറിയേണ്ടതും ആയ കാര്യങ്ങൾ ചോദിച്ചു.ഒരു സാഹിത്യക്കാരൻ എന്ന നിലയിൽ ഞങ്ങളെ എഴുത്തിലേക്ക് പ്രചോദിപ്പിക്കുന്ന രീതിയിലായിരുന്നു .അദ്ദേഹത്തിന്റെ വർത്തമാനം. സംഭാഷണങ്ങൾ ലളിതമായത് കാരണം ഞങ്ങളുടെ കൂട്ടത്തിലെ കുഞ്ഞുകുട്ടികൾക്കും അത് എന്തെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞു.ഒരു സൃഷ്ടി തയാറാക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ,എങ്ങനെയൊക്കെ തയാറാക്കാമെന്നും ,എന്തും വേറിട്ട രീതിയിൽ ചിന്തിക്കാനും അദ്ദേഹം പറഞ്ഞു തന്നു. ഇടയ്ക്ക് സാർ ഞങ്ങളോടായി ഒന്നു പറഞ്ഞു" നമ്മുക്ക് ഏറ്റവും നന്നായി ചെയ്യാൻ പറ്റുന്നതെന്തോ അത് ചെയ്യുകാ!!!നമ്മുടെ കഴിവ് എന്തിനെന്ന് കണ്ടുപ്പിടിച്ച് അതിൽ തീർച്ചയായും മികവ് നേടും. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിക്കുക,എന്തായാലും അതിൽ ഇഷ്ടം കണ്ടെത്തുക"അദ്ദേഹത്തിന്റെ ഈ വചനം സാറിന്റെ വീട്ടിൽ നിന്നറങ്ങി തിരിച്ച് ക്ലാസ്സ് മുറിയിൽ ഇരിക്കുമ്പോഴും കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു. വളരെ ലളിതമായ ഭക്ഷണമാണ് ഞങ്ങൾക്കായി അദ്ദേഹം ഒരിക്കിയത്.പണ്ട് എന്റെ അമ്മൂമ്മ എനിക്ക് ഉണ്ടാക്കിതരുന്ന പഴവും പഞ്ചസാരയും സാർ ഞങ്ങൾക്കായിതന്നു.കുഞ്ഞുങ്ങൾക്ക് പ്രിയങ്കരമായ ഭക്ഷണമാണിത്. ഉണ്ണിയപ്പവും മറ്റും എന്റെ സ്കൂളിലെ lഎൽ പി കുഞ്ഞുങ്ങൾ ആസ്വാദിക്കുന്നത് കണ്ടപ്പോൾ ഞാനൊന്നു മൂന്നാലുകൊല്ലം പിറകിലോട്ടുപോയി................... ഈ ശിശുദിനത്തിലെ സുധിസാറുമായുള്ള സംവാദം മറക്കാൻ പറ്റില്ല.ഞങ്ങൾ തിരികെ പോകാനിറങ്ങിയപ്പോൾ സാർ കുറച്ച് മാസികകൾ തന്നു.വായനക്ക് പ്രചോദനം തന്ന ഒരു അഭിമുഖമായിരുന്നു ഇത്..........................!!!!!!!!!!!!

സജിന ആർ.എസ് പത്ത് സി ഗവ.എച്ച് എസ് കരിപ്പൂര്


കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം -2021
കരിപ്പൂര് ഗവ ഹൈസ്കൂളിൽ എസ് എസ് കെ വഴി ലഭ്യമായ ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവിൽ നിർമിച്ച രണ്ട് ക്ലാസ് മുറികളുടേയും ആർ എം എസ് എ വഴി ലഭിച്ച ഇരുപത്തിയൊന്ന് ലക്ഷത്തി അമ്പത്തിയേഴായിരത്തി അഞ്ഞൂറ് രൂപ ചെലവിൽ നിർമിച്ച കമ്പ്യൂട്ടർ ലാബിന്റേയും ഉദ്ഘാടനവും കിഫ്‌ബി വഴി അനുവദിച്ച ഒരു കോടി രൂപയുടെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ശിലാഫലകങ്ങൾ അനാച്ഛാദനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ്,നഗരസഭ വൈസ്‌ചെയർമാൻ സി രവീന്ദ്രൻ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മി്റ്റി ചെയർ പേഴ്സൺ പി വസന്തകുമാരി,പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എസ് അജിത,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എസ് സിന്ധു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി സതീശൻ,വാർഡ് കൗൺസിലർ സംഗീതാ രാജേഷ്, കരിപ്പൂര് ഷിബു, മഹേന്ദ്രൻ ആചാരി, എ രാധാകൃഷ്ണൻ നായർ, എസ് എസ് കെ/ ഡി പി സി എൻ രത്നകുമാർ,പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞം ജില്ലാ കോ-ഓർഡിനേറ്റർ എസ് ജവാദ്,എസ് എസ് കെ എഞ്ചിനിയർ അനീഷ എ ജി ,‍ ബി ആർ സി ട്രയിനർ അഭിലാഷ് ,പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് ഇടമല,ഡി പ്രസാദ്, എസ് ഷീജാബീഗം,ശ്രീലത എസ് , ഹെഡ്മിസ്ട്രസ്സ് ജി ബിന്ദു, പുഷ്പരാജ് വി എസ് എന്നിവർ ആശംസ പറഞ്ഞു


പുതിയ ഐ റ്റി ലാബിനൊരു സമ്മാനം


ഞങ്ങളുടെ ഷാരോൺ ഐ റ്റി ലാബിനായി വലിയ കാൻവാസിൽ അതിസുന്ദരമായി ചിത്രം വരച്ചു


കരിപ്പൂര് ഗവ ഹൈസ്കൂളിൽ എസ് പി സി ഉദ്ഘാടനം
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റ്(SPC UNIT)ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂൾ എസ് പി സി ഓഫീസ്റും ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.വലിയമല സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സ്കൂൾ എസ് പി സി സർട്ടിഫിക്കറ്റ് കൈമാറി.സ്കൂൾതല കമ്മ്യൂണിറ്റി ഓഫീസർമാരായ വി എസ് പുഷ്പരാജ്, ജാസ്മിൻകരീം എന്നിവർ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വസന്തകുമാരി , വാർഡ് കൗൺസിലർ സംഗീതരാജേഷ്, വലിയമല എസ് ഐ ഉണ്ണിക്കൃഷ്ണൻ , പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ഇടമല,ഡി പ്രസാദ്, ശ്രീലത എസ്, ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി, ഷീജാബീഗം എന്നിവർ ആശംസ പറഞ്ഞു.


കരിപ്പൂര് ഗവ. ഹൈസ്കൂളിൽ ശാസ്ത്രപാർക്ക് ഉദ്ഘാടനം
കരിപ്പൂര് ഗവ ഹൈസ്കൂളിനു അനുവദിച്ചുകിട്ടിയ ശാസ്ത്രപാർക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ പി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സംഗീതാ രാജേഷ്,പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് ഇടമല ,MPTA പ്രസിഡന്റ് ആർ ശ്രീലത,സീനിയർ അസിസ്റ്റന്റ് ഷീജാബീഗം എസ് എന്നിവർ ആശംസപറഞ്ഞു. അധ്യാപകരായ എൻ മനോഹരൻ സന്തോഷ്‌ലാൽ വി ജെ എന്നിവരാണ് ശാസ്ത്രപാർക്ക് സജ്ജീകരിച്ചത്.കൺവീനർ സുജ ഡി ശാസ്ത്രപാർക്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.


വീഡിയോഗ്രാഫി മത്സരം

മലർവാടി ബാലസംഘം നെടുമങ്ങാട് ഏര്യ നടത്തിയ ഭൂമിയുടെ അവകാശികൾ എന്ന വീഡിയോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ ഗൗതംനാഥ് ജി എസ് ആയിരുന്നു. അണ്ണാറക്കണ്ണന്മാരുടെ  ജീവിതമാണവൻ ചിത്രീകരിച്ചത്.

സ്കൂളും സമൂഹവും

വിദ്യാലയം പ്രതിഭകളോടൊപ്പം പൊതു വിദ്യാഭ്യാസവകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയിൽ ഞങ്ങളും പോയി ഒരു പ്രതിഭയെ ആദരിക്കാൻ.ദൂരെയെങ്ങും പോകേണ്ടിവന്നില്ല പള്ളിക്കൂടത്തിനു തൊട്ടരികിലുണ്ട്....ഞങ്ങടെ കുട്ടികൾ വായിക്കുന്ന'ചങ്ങായിവീടി'ന്റേയും,'വിചിത്രക്കണ്ണാടി'യുടേയും ,'ബിമകളുടെ ലോക'ത്തിന്റേയും,'കൊക്കരജീനി'ന്റേയുമൊക്ക കഥാകാരൻ പി കെ സുധി അവരുതമ്മില് നല്ല വർത്തമാനം പറഞ്ഞു.എഴുത്തിനെ പറ്റി ,വായിച്ച പുസ്തകങ്ങൾ,പണ്ടത്തെ ക്ലാസനുഭവങ്ങൾ,പുതിയക്ലാസുമുറിയനുഭവങ്ങൾ,മനുബെന്റെ ഡയറിക്കുറിപ്പുകളെ കുറിച്ച് ,നാടിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളെ കുറിച്ച് അങ്ങനെയെല്ലാം....ഞങ്ങട ലൈബ്രറിയിലേക്കു പുസ്തകവും മറ്റു വായനസാമഗ്രികളും തന്നു.എഴുത്തുകാരികളുള്ള ഒരു കൂട്ടമായിരുന്നു ഞങ്ങളുടേത്.നല്ല എഴുത്തിനുപിന്നിൽ കഠിനാധ്വാനം അത്യാവശ്യമാണെന്ന ധാരണയവർക്കുണ്ടായി.അതായിരുന്നു ഇന്നവർക്കു കിട്ടിയ സന്ദേശവും...സ്കൂളില് തിരികെ വന്ന ശേഷമാണ് ഞങ്ങളോർത്തത് ഞങ്ങളദ്ദേഹത്തെ ആദരിച്ചില്ല.വർത്തമാനം പറഞ്ഞതേയുള്ളു.❤️😍❤️😍

നാടൻ പാട്ടുകാരി മണിയമ്മയോടൊപ്പം

ഞാനും എന്റെ കുറച്ചുകൂട്ടുകാരം അദ്ധ്യാപകരുമായി സ്ക്കൂൾ ബസ്സിൽ കണ്ണാറംകോട് സ്വദേശിയായ മണിയമ്മ എന്ന നാടൻപാട്ടു കലാകാരിയെ കാണാൻ പോയി.വീട്ടിൽ ചെന്നപ്പോൾ തന്നെ പുറത്ത് ചുമരിൽ 'വെളിച്ചം' എന്നാണെഴുതിയിരിക്കുന്നത്. .ഞങ്ങളെ സ്വീകരിക്കാനായി ഒരു പുഞ്ചിരിയോടുകൂടി അവർ ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു.പെട്ടെന്നാണ് വേറൊരുകാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത് വാതിലിന് മുകളിലായി "മതേതരത്വം ഈ വീടിന്റെ എെശ്വര്യം"എന്ന് എഴുതിയിരിക്കുന്നു. തികച്ചും നല്ലൊരു അന്തരീക്ഷമാണ് അവിടെ കണ്ടത്.അകത്തു കയറുമ്പോൾതന്നെ ചുമരിൽ ബുദ്ധന്റെ ചിത്രം വച്ചിട്ടുണ്ടായിരുന്നു.പൂച്ചയുടെ ചിത്രവും ഉണ്ടായിരുന്നു.പൂച്ചയെ ഇഷ്ട്ടപെടുന്നവരാണ് എന്ന് തോന്നുന്നു. പൂച്ചയുടെ കരച്ചിലും ഞാൻ കേട്ടു. സ്വന്തം അനുഭവങ്ങളാണ് മണിയമ്മ എന്ന കലാകാരി ഞങ്ങളോട് പങ്കുവച്ചത്. അവിടെ ഉള്ളവർക്ക് ഒരു പ്രത്യേകതയുണ്ട്. അവർ മതവിശ്വാസികളല്ല.. അവരുടെ വിവാഹം നടന്നതും അങ്ങനെയായിരുന്നു.. ഇത് പറഞ്ഞത് അവരുടെ ഭർത്താവാണ്. അദ്ദേഹം നല്ലൊരു എഴുത്തുകാരനാണ് കൂടുതലും കവിതയാണ് എഴുതുന്നത് . അദ്ദേഹം എഴുതിയ "ശെരി" എന്ന പുസ്തകം നമ്മുടെ സ്ക്കൂളിനായി തരുകയും ചെയ്തു. രണ്ടുപ്പേരുടെ മുഖത്തും എപ്പോഴും പ്രകാശമുണ്ടായിരുന്നു.അവർക്ക് രണ്ട് ആൺകുട്ടികളായിരുന്നു . രണ്ട് വ്യത്യസ്ത അർത്ഥമുള്ള പേരുകളാണ് കുട്ടികൾക്ക് ഇട്ടത് . സമൻ ,സഹത്ത് ഒരാൾ ഉഴമലക്കൽ സ്കൂളിൽ 7-ാം ക്ലാസ്സിൽ പഠിക്കുന്നു.മറ്റൊരാൾ വെള്ളനാട് സ്ക്കൂളിൽ 10-ാം ക്ലാസ്സിൽ പഠിക്കുന്നു. മണ്ണിയമ്മയുടെ ഓരോ വാക്കും എന്നെ കൂടുതൽ കൂടുതൽ ആകർഷിച്ചു. ആ വീട്ടിൽ എല്ലാ മതഗ്രന്ഥങ്ങൾക്കും ഒരു പോലെ വിലകൽപ്പിക്കുുന്നു. . മണ്ണിയമ്മയുടെ വാക്കുകളിൽ അത് ഉണ്ടായിരുന്നു. അവിടെ മഹാഭാരതം ,രാമായണം ,ഖുറാൻ,ബൈബിൾ .............. എന്നീ ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു. ഒരു ലൈബ്രറി തന്നെ ആ വീട്ടിൽ ഉണ്ട്. ഞങ്ങളോടൊപ്പം വന്ന കൂട്ടുകാർ ഒാരോരോ കാര്യങ്ങൾ മണിയമ്മയോട് ചോദിച്ചുതുടങ്ങി . ആ ചോദ്യങ്ങൾക്കൊക്കെ മണിയമ്മ ചെറുപുഞ്ചിരിയോടെ മറുപടി പറഞ്ഞു. അതിനിടയിൽ ഞങ്ങളോടൊപ്പം വന്ന കുട്ടി നാടൻപ്പാട്ടിലേക്ക് വരാനാനുള്ള കാരണം ചോദിച്ചു. അവരുടെ നാടും അന്നത്തെ ഓണപ്പാട്ടുകളും , നാടൻപ്പാട്ടുകളും ആണ് എന്നെ ഈ കലാകാരിയാക്കിയത് എന്ന് മറുപടി പറഞ്ഞു. അവർ ഞങ്ങൾക്ക് കഴിക്കാനായി പലതരം ഭക്ഷണംകരുതിയിരുന്നു. പക്ഷേ നമ്മുക്ക് സമയം ഇല്ലാത്തതുകൊണ്ട് ലഘുഭക്ഷണം കഴിച്ചു.. നാടൻ പാട്ടുകൾ പാടിത്തന്നു. അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ ഓരോ പുതിയ ആശയങ്ങളുണ്ടായി. മനുഷ്യൻ മതത്തിന്റെയും ആചാരങ്ങളുടെയും, അന്ധവിശ്വാസങ്ങളുടെയും പിറകെപോകുമ്പോഴും ഇതിനൊന്നും വിലകൽപ്പിക്കാതെ ഖുറാനും, ബൈബിളും, രാമയണവും,മഹാഭാരതവും നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ആ കുടുംബത്തിലെ സന്തോഷമാണ് എന്റെ മനസ്സിനെ കൂടുതൽ ആകർഷിച്ചത്.. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ശ്രീനാരായണഗുരുവിന്റെ ആശയത്തെ ആ കുടുംബം പൂർണ്ണമായി വിലകൽപ്പിച്ചിരുന്നു എന്ന് എനിക്ക് ബോധ്യമായി. അവിടെ നിന്നിറങ്ങി സ്ക്കൂൾബസ്സിൽ കയറുമ്പോഴും എന്റെ ചിന്തകൾ മുഴുവനും മണിയമ്മയേയും ആ വീട്ടിലെ ഒരോരുത്തരെയും പറ്റിയായിരുന്നു. ആ വീട്ടുപേര് തികച്ചും ആ വീടിനു അനുയോജ്യമാണ് ആ വീട് ഒരു വെളിച്ചം തന്നയാണ് നന്മയുടെ വെളിച്ചം!
മേഘമോഹൻ- 9C

കോർണർ പി റ്റി എ @ കണ്ണാറംകോട്

ഞങ്ങളുടെ സ്കൂളിന്റെ ആദ്യത്തെ കോർണർ പി റ്റി എ കണ്ണാറംകോട് കമ്യൂണിറ്റിഹാളിൽ നടന്നു.എൽ പി, യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവരുടെ പഠനപ്രവർത്തനങ്ങൾ രക്ഷകർത്താക്കൾക്കു മുന്നിലവതരിപ്പിച്ചു..വാർഡ്കൗൺസിലർ സംഗീത രാജേഷ് അധ്യക്ഷയായി.കൗൺസിലർ സി സാബു ഉദ്ഘാടനം ചെയ്തു.കൗൺസിലർ അനൂപ്,ബി പി ഒ ശ്രീ മോഹനൻ ഹെഡ്മിസ്ട്രസ് വി എസ് അനിത, പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ്,സാബു,എം പി റ്റി എ പ്രസിഡന്റ് സിന്ധുസൈജു, മംഗളാംമ്പാൾ എന്നിവർ സംസാരിച്ചു.

കോർണർ പി റ്റി എ @ഖാദിബോർഡ്
ശാസ്ത്രപരീക്ഷണങ്ങളും കുലാപരിപാടികളും കൊണ്ട് കുട്ടികൾ രക്ഷകർത്താക്കളെ കൗതുകമുള്ളവരാക്കി മാറ്റിയ ദിവസമായിരുന്നു ഇത്

കോർണർ പി റ്റി എ @കാരാന്തല
രക്ഷകർത്താക്കൾ അവരുടെ കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ നേരിട്ട് കണ്ടു മനസിലാക്കിയ ഒരു പരിപാടിയായിരുന്നു ഇത്.എ ഇ ഒ രാജ്കുമാർ ബീ പി ഒ മോഹനൻ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.

കോർണർ പി റ്റി എ @ഉഴപ്പാക്കോണം
കുട്ടികളുടെ കലാപരവും അക്കാദമികവുമായ പ്രവർത്തനങ്ങളുടെ അവതരണത്തോടൊപ്പം ഗോപിക അന്ധവിശ്വാസത്തിനെതിരെ ബോധവല്കരണം നടത്തി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംഉന്മൂലനം ചെയ്യാൻ നിയമനിർമാണം നടത്തേണ്ടതുണ്ട്."ഇത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും മനസിലേയ്ക്കു പകർന്നുകൊണ്ടാണ് ഞങ്ങളുടെ സ്കൂളിലെ കോർണർ പി റ്റി എ യ്ക്ക് "അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒൻപതാം ക്ലാസുകാരിയായ ഗോപിക സംസാരിച്ചത്.ഇത്തരം സദസുകളൽ കുട്ടികൾ ഇങ്ങനെ ഇടപെടേണ്ട ആവശ്യമുണ്ടെന്നു കരുതുന്നു

നഗരസഭയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ശില്പശാല
കൈയ്യുറപ്പാവ നിർമാണം..പിന്നെ..ആഭരണനിർമാണം
ഇന്നലെ ഞങ്ങളുടെ വിദ്യാലയത്തിൽ 27-07-2018 മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പാവനിർമാണത്തിലും അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിലും പരിശീലനം നൽകി.മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ടുകളിലൊന്നാണിത്.കൈയ്യുറപ്പാവ നിർമിക്കുന്നതിൽ വേണുഗോപാൽ സാറും,അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിൽ ഗംഗയുമാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനം നേടിയ കുട്ടികളെല്ലാം കൈയ്യുറപ്പാവ നിർമിച്ചു.മാല,വള,കമ്മൽ,കൊലുസ്,നൂലുകൊണ്ടുള്ള നെക്ലേസ്,ടെഡിബെയർ ലോക്കറ്റ് തുടങ്ങി വ്യത്യസ്തമായ ആഭരണവസ്തുക്കൾ ഉണ്ടാക്കുന്നതിൽ കുട്ടികൾ പരിശീലനം നേടി.മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ സുരേഷ്‍കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതവും സ്റ്റാഫ്‍സെക്രട്ടറി ജി എസ് മംഗളാംബാൾ നന്ദിയും പറഞ്ഞു.

ക്ലാസ്ലൈബ്രറിയ്ക്ക് അലമാരയുമായി പൂർവവിദ്യാർത്ഥികൾ
98 ബാച്ചിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിലെ ക്ലാസ്‌ലൈബ്രറിയ്ക്ക് അലമാര ചെയ്തുതന്നു.


ദുരിതാശ്വാസം
തുടർച്ചയായുള്ള മഴ കാരണം രക്ഷകർത്താക്കൾക്ക ജോലിക്കു പോകാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന ഞങ്ങളുടെ 62 കുട്ടികളുടെ വീടുകളിൽ ഓണക്കാലത്ത് അധ്യാപകരും പി റ്റി എ അംഗങ്ങളും ചേർന്ന് സഹായമെത്തിച്ചു.


പ്രളയക്കെടുതിയിൽ ഒരു കൈത്തിരി
പ്രളയക്കെടുതിയിൽ അകപ്പെട്ട് സർവതും നഷ്ടപ്പെട്ട വിദ്യാലയങ്ങൾക്കൊരു കൈത്താങ്ങായി ഞങ്ങളുടെ അധ്യാപകരും ഉണ്ടായിരുന്നു.പത്തനംതിട്ട ജില്ലയിലെ കോയിപ്രം ഹയർസെക്കന്ററി സ്കൂൾ,പൂവത്തൂരിലെ സർവോദയ യു പി എ സ് എൽ പി എസ് ,തോട്ടപ്പുഴശ്ശേരി എം റ്റി എൽ പി എ സ് എന്നീ വിദ്യാലയങ്ങൾ ശുചീകരണത്തിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ പങ്കെടുത്തു.


പ്രളയബാധിത പ്രദേശത്തെ സ്കൂൾകുട്ടികൾക്കായി
പ്രളയബാധിത പ്രദേശത്തെ സ്കൂൾകുട്ടികൾക്കായി ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ശേഖരിച്ച 1100 ലധികം നോട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും നെടുമങ്ങാട് ഉപജില്ലാ ഓഫീസർ രാജ്കുമാർസാറിന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് അനിത വി എസ് നെടുമങ്ങാട് നഗരസഭാചെയർമാന് കൈമാറുന്നു.


ഗൃഹസന്ദർശനം
ഹോം ബെയ്സ്ഡ് എഡ്യൂക്കേഷന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ റിസോഴ്സ് റ്റീച്ചറും പ്രഥമാധ്യാപികയും പിറ്റി എ പ്രസിഡന്റും കുട്ടികളുടെ വിടുകളിൽ സന്ദർശനം നടത്തുന്നു.

റാസ്പ്ബറി പൈ
നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് റാസ്പ്ബറി പൈയിൽ ക്ലാസടുക്കുന്ന ഞങ്ങളുടെ സ്കൂളിലെ അൽ അമീനും അശ്വൻകൃഷ്ണയും

കോവിഡ് പ്രതിരോധക്കിറ്റ്
ISRO (LPSC വലിയമല)പ്ലാസ്റ്റിക്കും പരിസ്ഥിതിയും എന്ന വിഷയത്തിൽ സ്കൂൾവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരം കരിപ്പൂര് ഗവ.ഹൈസ്കൂളിൽ നടന്നു.പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും അവർ കോവിഡ് പ്രതിരോധക്കിറ്റ് നൽകി.

മികവുത്സവം-2018

മികവുത്സവം' കരിപ്പൂര് മുടിപ്പുര ജംഗ്ഷനിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത എഴുത്തുകാരനായ പാലോട് ദിവാകരൻ മുഖ്യാതിഥിയായിരുന്നു. കേരള സർവകലാശാല എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എൽ ആര്യയെ ഈ ചടങ്ങിൽ ചെയർമാൻ അനുമോദിച്ചു.വിദ്യാർത്ഥികളുടെ അക്കാദമികവും കലാപരവുമായ മികവുകളുടെ അവതരണം നടന്നു.ഹൈടെക് ക്ലാസ്റൂമുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് രക്ഷകർത്താക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ വിവിധവിഷയങ്ങൾ സോഫ്റ്റ്‍വെയറുകളിലൂടെ പരിചയപ്പെടുത്തി.പഠനപ്രവർത്തനങ്ങൾക്ക് സഹായകമായ രീതിയിൽ ഐറ്റി @സ്കൂളും എസ് ഇ ആർ റ്റി യും സംയുക്തമായി ഒരുക്കിയിരിക്കുന്ന വിഭവ പോർട്ടലായ 'സമഗ്ര' വിദ്യാർത്ഥികളായ സ്വാതികൃഷ്ണയും ഗോപികയും പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനിത വി എസ് സ്വാഗതം പറഞ്ഞു.മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി ആർ സുരേഷ്‍കുമാർ, കൗൺസിലർമാരായ സി സാബു , ടി അർജുനൻ, സുമയ്യ മനോജ്, എൻ ആർ ബൈജു, നെടുമങ്ങാട് എ ഇ ഒ രാജ്കുമാർ, ബി പി ഒ മോഹനകുമാർ എന്നിവർ പങ്കെടുത്തു


പഠനോത്സവം -2019

കരിപ്പൂര് ഹൈസ്കൂളിൽ പഠനോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിൽ പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായ 'പഠനോത്സവം' നടന്നു.കരിപ്പൂര് മുടിപ്പുര ജംഗ്ഷനിൽ നടന്ന പഠനോത്സവം എം എൽ എ സി ദിവാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷീല ഒ എസ് അധ്യക്ഷയായിരുന്നു. വിദ്യാർത്ഥികൾ കലാപരിപാടികളവതരിപ്പിച്ചു.പഠനപ്രവർത്തനങ്ങളുടെയും ശാസ്ത്ര പരീക്ഷണങ്ങളുടേയും അവതരണം നടന്നു. സ്കൂൾലിറ്റിൽകൈറ്റ്സ് ന്റെ ഫോട്ടോ പ്രദർശനമുണ്ടായിരുന്നു. സമഗ്ര റിസോഴ്സ് പോർട്ടലിന്റെ ഉപയോഗം കുട്ടികൾ പരിചയപ്പെടുത്തി. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ വിദ്യാർത്ഥികളെ എം എൽ എ ആദരിച്ചു.സംസ്ഥാനതലത്തിൽ സമ്മാനാർഹരായ ഗോകുൽ എസ്, നിയ ജാനകി എന്നീ വിദ്യാർത്ഥികൾക്കും, സ്കൂൾ ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ് നേടിയ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കും സമ്മാനം നൽകി.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു. നഗരസഭ മരാമത്ത് കമ്മിറ്റി ചെയർപേഴ്സൺ ഗീതകുമാരി കെ,വാർഡ് കൗൺസിലർമാരായ എൻ ആർ ബൈജു,സുമയ്യ മനോജ്,സംഗീതാ രാജേഷ് ,നെടുമങ്ങാട് എ ഇ ഒ രാജ്‍കുമാർ എം സ്റ്റാഫ് സെക്രട്ടറി പുഷ്പരാജ് വി എസ് എന്നിവർ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് നന്ദി പറഞ്ഞു.

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ഞങ്ങളുടെ സ്കൂൾ വിക്കിക്ക് ലഭിച്ചു.ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ്...തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ഞങ്ങൾക്കായിരുന്നു.മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

അവാർഡ് ഏറ്റുവാങ്ങുന്നു










മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സ്റ്റാഫ്

ജി.എച്ച്.എസ്. കരിപ്പൂർ/സ്കൂളിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി കെ സുധി
  • പി കെ സുധി
    നോവലിസ്റ്റ്‌, കഥാകൃത്ത്, ശാസ്ത്രസാഹിത്യരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് പി.കെ.സുധി (യഥാർഥ നാമം പി.കെ.സുധീന്ദ്രൻ നായർ) (ജനനം: 1963 മേയ് 10. ലൈബ്രേറിയൻ, യുറീക്ക പത്രാധിപസമിതിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്ക്കാരവും കുങ്കുമം നോവലൈറ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കരിപ്പൂര് ഗവണ്മന്റ് ഹൈസ്കൂളിനടുത്ത് 'കാർത്തിക'യിൽ താമസം.1984-ൽ ഗ്രാമശാസ്ത്ര മാസികയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ചെറുകഥയിലൂടെയായിരുന്നു തുടക്കം.പി.കെ.സുധി 1996-ൽ എം.ജി. യൂണിവേർസിറ്റിയിൽ ലൈബ്രേറിയനായി ജോലി ചെയ്യവെ, നഷ്ടമായ ബാല്യസ്മൃതികളുടെയും നഷ്ടമായ ദാമ്പത്യത്തിന്റെയും പിതൃപുത്ര ബന്ധത്തിന്റെയും ലോകം അനാവരണം ചെയ്യുന്ന അഴിഞ്ഞുപോയ മുഖങ്ങൾ എന്ന ആദ്യ നോവലെറ്റ് പ്രസിദ്ധീകരിച്ചു. ദേശാന്തരയാത്രക്ക് ഒരു കിളി മാത്രം എന്ന നോവലൈറ്റും ഇദ്ദേഹം എഴുതിയിട്ടുണ്ട്. എസ്കവേറ്റർ, അവസാനമിറങ്ങുന്നവർ, ഒരു റഷ്യൻ നാടോടിക്കഥ, പ്രതിബിംബങ്ങൾ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും, സഞ്ചാരക്കുറിപ്പുകൾ തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമായ ആകാശത്തിലെ നിരത്തുകൾ [1] 2001-ൽ പ്രസിദ്ധീകരിച്ചു. പി.കെ.സുധിയുടെ ഉദാരഞെരുക്കങ്ങൾ എന്ന കഥാസമാഹാരം 2005-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാലപ്രവാഹത്തിൽ സാധാരണ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ആവിഷ്ക്കാരമായ ത്രുടി [2](നൂറു താമരയിതളുകളുടെ ഒരൊറ്റ കെട്ടിലൂടെ ഒരു സൂചി കടത്താൻ ആവശ്യമായ സമയം) എന്ന നോവൽ 2010-ൽ പുറത്തിറങ്ങി. ലുഷൂൺ എന്ന എഴുത്തുകാരന്റെ 'വാണ്ടറിംഗ്'[3] എന്ന പുസ്തകം അലഞ്ഞുതിരിയൽ[4] എന്ന പേരിൽ 2011-ൽ വിവർത്തനം ചെയ്തു. തവളകളുടെ മായികലോകം എന്ന ശാസ്ത്രസംബന്ധിയായ പുസ്തകം 2012-ലും ബാലസാഹിത്യ കൃതിയായ ബീമകളുടെ ലോകം[5] 2015-ലും പ്രസിദ്ധീകരിക്കുകയുണ്ടായി. കഥകൾക്ക് 1993-ലെ അസീസ് പട്ടാമ്പി അവാർഡും 1994-ലെ രാമു കാര്യാട്ട് പുരസ്ക്കാരവും ലഭിച്ചു. കുങ്കുമം നോവലൈറ്റ് മൽസരത്തിൽ 1994-ൽ പ്രോൽസാഹന സമ്മാനവും 1995-ൽ ഒന്നാം സമ്മാനവും ലഭിച്ചു.

പി കെ സുധിയുടെ ബ്ലോഗ്-[1]

വഴികാട്ടി

ഫലകം:FSC


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കരിപ്പൂർ&oldid=1185483" എന്ന താളിൽനിന്ന് ശേഖരിച്ചത്