ജി.എച്ച്.എസ്. കരിപ്പൂർ/ഗ്രന്ഥശാല
വായനശാല
അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് സ്കൂൾലിറ്റിൽകൈറ്റ്സ് 2021-23 ബാച്ചാണ്.അവർ ടൈംടേബിളനുസരിച്ച് ഡ്യൂട്ടി ചെയ്യുന്നു.എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.സ്കൂൾ അസംബ്ലിയിൽ ഓരോ പുസ്തകവും പരിചയപ്പെടുത്തുന്നു. പിറന്നാളിന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്നു.ബഷീറിന്റെ പുസ്തകങ്ങളാണ് കൂടുതലും വായിക്കപ്പെടുന്നത്. ഇപ്പോൾ ക്ലാസ്സ് ലൈബ്രറികളും ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്ലാസിലും അമ്പതിൽ കുറയാത്ത പുസ്തകങ്ങളുണ്ട്.കുട്ടികൾ പുസ്തകം വായിക്കുന്നു അറിവ് പങ്കിടുന്നു. കോവിഡ്കാലത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട സ്കൂൾ ലൈബ്രറി കരിപ്പൂര് സ്കൂളിന്റേതായിരിക്കും.പൂർവ വിദ്യാർത്ഥികളും ഞങ്ങളുടെ സ്കൂൾലൈബ്രറി പ്രയോജനപ്പെടുത്തുന്നു.
എഴുത്തുത്സവം
വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആർട്സ്ക്ലബ്ബിന്റേയും സ്കൂൾ ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ കഥ ,കവിത, ഉപന്യാസം,പുസ്തകക്കുറിപ്പ് എന്നിവയിൽ മത്സരം നടന്നു
-
എഴുത്തുത്സവം
-
എഴുത്തുത്സവം
-
എഴുത്തുത്സവം
വായനദിനത്തിൽ അമ്മവായന
ജൂൺ 19-2019.അമ്മമാർക്ക് സ്കൂൾലൈബ്രറിയിൽ നിന്നും പുസ്തകം നല്കിക്കൊണ്ട് എഴുത്തുകാരി ബിന്ദു വി എസ് വായനദിനം ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ക്ലാസ് ലൈബ്രറിയ്ക്ക് പുസ്തകം നല്കിക്കൊണ്ട് വാർഡ് കൗൺസിലർ സംഗീതാ രാജേഷ് നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പുസ്തകക്കുറിപ്പ് പതിപ്പ് രക്ഷകർത്താവായ സാംബശിവൻ പ്രകാശനം ചെയ്തു.എൽ പി ,യു പി , എച്ച് എസ് വിഭാഗത്തിൽ നിന്നും സജ്ന ആർ എസ്,ഫാസിൽ എസ്, അനസിജ് എം എസ്,അഭിരാമി ബി എന്നിവർ പുസ്തകപരിചയം നടത്തി.ദുർഗാപ്രദീപ് വായനദിന സന്ദേശമവതരിപ്പിച്ചു.അഞ്ജന എസ് ജെ കവിതാലാപനം നടത്തി.കുട്ടികളുടെ നാടൻപാട്ടും ഉണ്ടായിരുന്നു.പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.മംഗളാംബാൾ ജി എസ് നന്ദി പറഞ്ഞു.ഷീജാബീഗം,പുഷ്പരാജ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് ,സ്കൂൾ ലൈബ്രേറിയൻ സോണിയ എന്നിവർ പങ്കെടുത്തു.