ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ ചർച്ചാവേദി

Schoolwiki സംരംഭത്തിൽ നിന്ന്
 കുട്ടികളുടെ ചർച്ചാവേദിയുടെ ഇത്തവണത്തെ ചർച്ച 'ടോട്ടോചാൻ"
ടോട്ടോച്ചൻ -കേരളീയാനുഭവം‌

കേരളീയാനുഭവം'എന്നതായിരുന്നു.തെത്സുകോ കുറയൊനഗിയുടെ ടോട്ടോചാൻ എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അൻവർ അലിയും ഈ കൃതി മലയാളത്തിനു പരിചയപ്പെടുത്താൻ മുൻകയ്യെടുത്ത കെ.കെ.കൃഷണകുമാറും കുട്ടികളുമായി സംവദിച്ചു. ഇതുവരെ നടന്നചർച്ചകളിലിത് വളരെ ചലനാത്മകമായിരുന്നു.വിഷയം ഇതല്ലേ..പങ്കെടുക്കുന്നവർ 95ശതമാനവും കുട്ടികളല്ലേ.അതാണ് കാരണം.പിന്നേ കൃഷ്ണകുമാർ സാർ തന്നെ 'കെ കെ' എന്നു വിളിച്ചു സംസാരിക്കാൻ കുട്ടികളോട് പറഞ്ഞു .കുട്ടികളത് ഇഷ്ടത്തോടെ അനുസരിക്കുകയും ഇത്രയും സർഗാത്മകമായും,രസകരമായും കുട്ടികളോട് ഇടപെടുന്നതു കണ്ടിരിക്കാനെന്തു രസമാണ്.പ്രത്യേകിച്ചും മീഡിയയിൽ.കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേയും കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്കെല്ലാം ടോമോ സ്കൂളു വേണം.😍എന്തു ചെയ്യും.🙂 ചർച്ചുടെ ആഡിയോ ഇവിടെയുണ്ടേ.