ജി.എച്ച്.എസ്. കരിപ്പൂർ/വീടൊരു വിദ്യാലയം - 2021

Schoolwiki സംരംഭത്തിൽ നിന്ന്


 വീടൊരു വിദ്യാലയം   

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തുന്ന വീടൊരു വിദ്യാലയം പദ്ധതിയ്ക്ക് കരിപ്പൂര്ഗവ ഹൈസ്കൂളിൽ തുടക്കമായി.ഈ മഹാമാരിക്കാലത്ത് കുട്ടികളുടെ പഠനകാര്യങ്ങളിൽ അവരെ സഹായിക്കാനും പിന്തുണ നൽകാനും രക്ഷിതാക്കളെ തയ്യാറെടുപ്പിക്കുന്നതിനായി തുടക്കം കുറിച്ചതാണീ പദ്ധതി. ഇന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഋതുനന്ദയുടെ വീട്ടിലായിരുന്നു തുടക്കം.ഹെഡ്മിസ്ട്രസ് ബിന്ദു ജി സ്വാഗതം പറഞ്ഞു. നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാർഡ് കൗൺസിലർ സംഗീതരാജേഷ്,നെടുമങ്ങാട് ബി ആർ സി ട്രയിനർ അഭിലാഷ് ,പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റ്സ് ആർ എന്നിവർ ആശംസ പറഞ്ഞു..ഋതുനന്ദ സസ്യങ്ങളിൽ ലെയറിംഗ് നടത്തുന്ന രീതി പരിചയപ്പെടുത്തി.രക്ഷിതാക്കളഉടെ പിന്തുണയോടെ നന്നായി അവതരിപ്പിച്ച ഋതുനന്ദയെ എല്ലാവരും അഭിനന്ദിച്ചു.സ്കൂൾ എസ് ആർ ജി കൺവീനർ ശുഭ ജി ആർ നന്ദി പറഞ്ഞു.അധ്യാപകരായ എൻ മനോഹരൻ, ലീനരാജ് എസ് എസ് , ശ്രീലേഖ ഒ , അനു എൻ എസ് എന്നിവർ പങ്കെടുത്തു.