ജി.എച്ച്.എസ്. കരിപ്പൂർ/സ്കൂൾ ഗാന്ധിദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധി ഓർമ@150

150 വിളക്കുകൾ ജ്വലിപ്പിച്ച് അഹിംസ,ക്ഷമ സ്നേഹം ഇവയെകുറിച്ചു പറഞ്ഞ് സ്കൂളും പരിസരവും വൃത്തിയാക്കി ഞങ്ങളും ഗാന്ധിജയന്തി ആഘോഷിച്ചു.


യുദ്ധവിരുദ്ധദിനാചരണവും സ്കൂൾ ഗാന്ധിദർശൻ ഉദ്ഘാടനവും.

നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധദിനാചരണവും സ്കൂൾ ഗാന്ധിദർശൻ ഉദ്ഘാടനവും നടന്നു.സ്കൂൾ ഗാന്ധിദർശൻ കൺവീനറും അധ്യാപികയുമായ ബിന്ദുശ്രീനിവാസിന്റെ നേതൃത്വത്തിൽ കുട്ടികൾ സ്കൂളിൽ സ്നേഹപ്രാവൊരുക്കി. യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം നടന്നു. യുദ്ധവും സംസ്കാരവും, ലോകമഹായുദ്ധങ്ങൾ, യുദ്ധവും കുട്ടികളും, യുദ്ധവിരുദ്ധമായ ഗാന്ധീയൻ ആശയങ്ങൾ, യുദ്ധവും ശാസ്ത്രവും എന്നീ വിഷയങ്ങളിൽ കുട്ടികൾ ക്ലാസെടുത്തു.

സ്കൂൾ ഗാന്ധിദർശൻ ഉദ്ഘാടനം ഗാന്ധിജിയുടെ സന്ദേശങ്ങൾ അവതരിപ്പിച്ചുകൊണ്ട് വലിയമല പൊലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ അജേഷ് വി നിർവ്വഹിച്ചു.കൺവീനർ ബിന്ദുശ്രീനിവാസ് സ്കൂൾ ഗാന്ധിദർശൻ പരിപാടികളുടെ വിശദീകരണം നടത്തി. 'ഗാന്ധീയൻ ആദർശങ്ങളിന്ന്' എന്ന വിഷയത്തിൽ ഗോപികരവീന്ദ്രൻ പ്രഭാഷണം നടത്തി.വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു ഹെഡ്മിസ്ട്രസ് എം ജെ റസീന സംസാരിച്ചു.

ഗാന്ധിജയന്തി ആഘോഷം

ഗാനധിജയന്തിദിനാചരണം ഉദ്ഘാടനം
പുസ്കപ്രദർശനം


ഗാന്ധിജയന്തി ആഘോഷം ഞങ്ങൾക്കു തികച്ചും സ്നേഹം അഹിംസ ക്ഷമ എന്നിവയെ കുറിച്ചുള്ള വർത്തമാനങ്ങളും പിന്നെ സ്കൂൾ പരിസരം പൂർണമായും വൃത്തിയാക്കലും തന്നെയായിരുന്നു ഞങ്ങളുടെ സ്കൂളിൽ ഗാന്ധിജയന്തിദിനം നൂറ്റിയന്പത് ദീപം കൊളുത്തി ശശിധരൻനായർ സാർഉദ്ഘാടനം ചെയ്തു.ഗാന്ധീയൻ ആശയങ്ങൾ കുട്ടികളുമായി പങ്കുവച്ചു.സ്കൂൾ പരിസരവും ,മൂത്രപ്പുരകളും,ക്ലാസ്റൂമുകളും ശുചീകരിച്ചു. ഗാന്ധീയൻ ദർശനങ്ങൾ പറയുന്ന പുസ്തക പുസ്തകപ്രദർനം വില്പന എന്നിവയും ഉണ്ടായിരുന്നു.കൺവീനർമാരായ അധ്യാപകർ എബിൻ,ബിന്ദുശ്രീനിവാസ് എന്നിവർ നേതൃത്വം വഹിച്ചു.