ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ | |
|---|---|
| വിലാസം | |
കല്ലറ കല്ലറ പി.ഒ. , 695608 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 10 - 06 - 1913 |
| വിവരങ്ങൾ | |
| ഫോൺ | 0471 2860805 |
| ഇമെയിൽ | gvhsskallara@gmail.com |
| വെബ്‍സൈറ്റ് | vhsskallara.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42071 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 901015 |
| യുഡൈസ് കോഡ് | 32140800402 |
| വിക്കിഡാറ്റ | Q64036865 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1269 |
| പെൺകുട്ടികൾ | 1308 |
| ആകെ വിദ്യാർത്ഥികൾ | 2577 |
| അദ്ധ്യാപകർ | 96 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 74 |
| പെൺകുട്ടികൾ | 16 |
| ആകെ വിദ്യാർത്ഥികൾ | 90 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മാലി ഗോപിനാഥ് |
| പ്രധാന അദ്ധ്യാപിക | ബീനാമോൾ എസ് |
| പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബെൻസി |
| അവസാനം തിരുത്തിയത് | |
| 06-03-2025 | DeepthySajin |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാമനപുരത്തിനിപ്പുറത്ത് കൊല്ലവർഷം 1080 ന് മുൻപ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നതായി അറിവില് കൂടുതൽ അറിയാൻ
കല്ലറ എന്ന ഗ്രാമം
സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ പ്രൗഢി കൊണ്ടും ഭൂമിശാസ്‌ത്രപരമായ സവിശേഷതകൾ കൊണ്ടും പ്രാധാന്യമർഹിക്കുന്ന ഗ്രാമമാണ് കല്ലറ .തുടർന്ന് വായിക്കുക
സൗകര്യങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സർഗവായന സമ്പൂർണ്ണ വായന
- സ്കൗട്ട് & ഗൈഡ്സ്.
- കൂട്ടുകാരിക്കൊരു കൂട്
- കുടനിർമാണ യൂണിറ്റ്
- 2019-'20 അധ്യയന വർഷത്തെ മികവുകൾ
- നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അക്ഷരവൃക്ഷം
- നേർക്കാഴ്ച
- പഠനോത്സവം
- വർണ്ണക്കൂടാരം
സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍സ്
2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ് എസിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ, കായിക ക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അച്ചടക്കം,സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോടുള്ള ബഹുമാനം , അർഹരായവരോട് സഹാനുഭൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ "തുമ്പിതുളളൽ" അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതലമുറയ്‍ക്ക് ആവേശം ഉണർത്തിയതുമായ ഒരു പരിപാടി ആയിരുന്നു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മുടെ സ്‍കൂളിൽ നിന്നും അൽക്ക പി നായർ (നാടൻപാട്ട് ), കൃപ എസ് ആർ ( പുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ (സാഹിത്യ സെമിനാർ ), അനഘ സുരേഷ്
( കവിതാരചന ) എന്നീ കുട്ടികൾ പങ്കെടുത്തു.
പൂർവ വിദ്യാർത്ഥികൾ
| ക്രമ നം | പേര് | മേഖല |
|---|---|---|
| 1 | ശ്രീ. കല്ലറ ഗോപൻ | സിനിമാ പിന്നണിഗായകൻ |
| 2 | പ്രൊഫ. രമേശൻ നായർ | പ്രൊഫസർ |
| 3 | കല്ലറ അംബിക | സിനിമാനടി |
| 4 | ശ്രി.കല്ലറ അജയൻ | കവി |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ഗിരിജ ദേവി അമ്മ | 01/05/2002 - 30/04/2003 |
| പ്രസന്ന എസ് | 01/05/2003 - 02/06/2004 |
| സദാശിവൻ നായർ എസ് | 23/08/2004 - 19/05/2005 |
| സാറാബീവി | 28/05/2005 - 31/05/2005 |
| ലളിതാഭായ് പി എസ് | 01/06/2005 - 31/03/2006 |
| ജി ജെ പ്രകാശ് | 31/07/2006 - 27/09/2006 |
| ജലീല എസ് | 31/01/2007 - 08/05/2007 |
| കുട്ടി അലി കെ കെ | 07/06/2007 - 05/07/2007 |
| ലീല സി | 12/09/2007 - 29/05/2008 |
| സുബൈർകുട്ടി പി ജെ | 29/05/2008 - 31/03/2011 |
| ജെ വസുമതി | 26/05/2011 - 31/03/2014 |
| വിജയകുമാർ ടി | 19/07/2014 - 31/03/2018 |
| മധുസൂദനൻ നായർ ബി കെ | 01/06/2018 - 31/05/2019 |
| ജിനാബല എം എസ് | 07/06/2019 - 05/06/2020 |
| സുരേഷ് കുമാർ വി ജി | 16/09/2020 - 31/05/2022 |
| ഷാജഹാൻ കെ | 01/06/2023 - 31/05/2024 |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം
- S H Road ൽ കാരേറ്റ് നിന്ന് 7 കി.മി. അകലത്തായി വാമനപുരം ചിറ്റാർ റോഡില്സ്ഥിതിചെയ്യുന്നു.