ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സയൻസ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
23-24 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ് ഉത്ഘാടനം ജൂലൈ മാസത്തിൽ നടന്നു.ജൂൺ മാസത്തിൽ പരിസ്ഥിതി ദിനം അതി വിപുലമായി ആചരിച്ചു.
ജൂലൈ മാസത്തിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. ഓസോ ദിനത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.സബ്ജില്ലാ ശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പരിശീലിപ്പിച്ചു.സബ്ജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്ര നാടകം, ഇമ്പ്രൊവൈസ്ഡ് എപ്സ്പെരിമെൻറ് , വർക്കിംഗ് മോഡൽ, സയൻസ് ടാലന്റ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോഡു കൂടി ഫസ്റ്റും സ്റ്റിൽ മോഡലിന് സെക്കന്റും ലഭിച്ച് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.സബ്ജില്ലാ ശാസ്ത്ര മേളയിൽ എച്ച് എസ് വിഭാഗം ഓവറോൾ കരസ്ഥമാക്കാൻ കഴിഞ്ഞു.ജില്ലാ ശാസ്ത്ര മേളയിൽ ഇമ്പ്രൊവൈസ്ഡ് എപ്സ്പെരിമെൻറ് , വർക്കിംഗ് മോഡൽ എന്നിവയ്ക്ക് എ ഗ്രേഡ് ലഭിച്ചു.