ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/വിദ്യാരംഗം
ദൃശ്യരൂപം
| Home | 2025-26 |
വിദ്യാരംഗം കലാ സാഹിത്യ വേദി
2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ "തുമ്പിതുളളൽ" അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതലമുറയ്‍ക്ക് ആവേശം ഉണർത്തിയതുമായ ഒരു പരിപാടി ആയിരുന്നു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മുടെ സ്‍കൂളിൽ നിന്നും അൽക്ക പി നായർ (നാടൻപാട്ട് ), കൃപ എസ് ആർ ( പുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ (സാഹിത്യ സെമിനാർ ), അനഘ സുരേഷ്
( കവിതാരചന ) എന്നീ കുട്ടികൾ പങ്കെടുത്തു.