ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 | 2025-26 |
നാഷണൽ സർവ്വീസ് സ്‍കീം ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22

1. കോവിഡ് ചലഞ്ചിലൂടെ തറട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് 77000 രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി.
2. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സ്‍കൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I കണ്ടുപിടിക്കുന്നതിനുളള സൗകര്യം തുടങ്ങിയവ സ്ഥാപിച്ചു. 3. പരിസരത്തുളള കടകളിലും വാഹനങ്ങളിലും ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം നടത്തി. 4. സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക്സോപ്പ് നിർമാണം , കുട നിർമാണം , കേക്ക് നിർമാണം , എൽ ഇ ഡി ബൾബ് നിർമ്മാണം സ്വയം പ്രതിരോധമാർഗങ്ങൾ തുടങ്ങിയവ പരിശീലിപ്പിച്ചു. 5. തെങ്ങുംകോട് ഗവഃ യു പി എസിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പിലൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസയും മരുന്നും നൽകി.