ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സർഗവായന സമ്പ‍ൂർണ്ണ വായന

തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത "സർഗവായന സമ്പ‍ൂർണ്ണ വായന" ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി. 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും , ക‍ുട്ടികള‍ുടെയ‍ും സഹായത്തോടെ ശേഖരിക്ക‍ുകയ‍ും സ്‍ക‍ൂളിലെ എല്ലാ ക്ലാസ് മ‍ുറികളില‍ും പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചേരാന‍ുളള പരിശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ് ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.

പ്രവേശനോത്‍സവം 2021-22

2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്ന‍ു.

ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്

2019 ലെ വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക് "ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട് " എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ തീര‍ുമാനിക്ക‍ുകയ‍ും ടി. പദ്ധതിയിൽ സ്‍ക‍ൂളിലെ സന്നദ്ധ സംഘടനകള‍ുടെയ‍ും അധ്യാപകര‍ുടെയ‍ും ക‍ുട്ടികള‍ുടെയ‍ും സ്‍നേഹ സമ്പന്നരായ നാട്ട‍ുകാര‍ുടെയ‍ും നിർലോഭമായ സഹായങ്ങൾ ലഭിക്ക‍ുകയ‍ും ചെയ്‍ത‍ു. അഞ്ച് ലക്ഷം ര‍ൂപ മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി ക‍ുട്ടിയ‍ുടെ ക‍ുടുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു.


ക‍ുട നിർമ്മാണ യ‍ൂണിറ്റ്

ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നതിനായി വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും അധ്യാപകര‍ുടെയ‍ും രക്ഷിതാക്കള‍ുടെയ‍ും സഹകരണത്തോടെ നമ്മ‍ുടെ സ്‍ക‍ൂളിൽ ഒര‍ു 'ക‍ുട നിർമ്മാണ യ‍ൂണിറ്റ്' നല്ല രീതിയിൽ നടന്ന‍ു വര‍ുന്ന‍ു. മ‍ുന്തിയനിലവാരത്തില‍ുളള ക‍ുടകളാണ് ഇവിടെ നിർമ്മിക്ക‍ുന്നത് . യ‍ു പി യിലെ സജിന ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.

നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ.

ദേശിയ തലത്തിൽ നടത്ത‌ുന്ന ഈ സ്‌കോളർഷിപ്പ് പരീക്ഷ കേരളത്തിൽ നടത്ത‌ുന്നതിന‌ുളള ച‌ുമതല എസ് സി ഇ ആർ ടി ക്കാണ്.


നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2016


2016 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും 25 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടി.


നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2017


2017 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും 15 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടി.


നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2018


2018 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും 12 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹതനേടി.


നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2019


2019 വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ നിന്ന‍ും 16 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹതനേടി., ഗോപിക ഐ ജി , അസ്‍ന എസ് , മിഥ‍ുന എസ് നായർ , അഖിലേഷ് പി ഐ , അനന്ത‍ു ബി , അൽഫിന എസ് എൻ , മൻസ‍ൂറ എം എസ് , അമ‍ൃത എസ് ബിന‍ു , അൽഫിയ ആർ , മ‍ുഹമ്മദ് ഷാഫി , ദേവിക ജയൻ , അമ‍ൃത മോഹൻ , സാവേരി എസ് കെ , ജ്യോതിഷ് ജെ എ , സ‍ൂരജ് എംഎസ് , കാവ്യ ജയൻ എന്നീ ക‍ുട്ടികളാണ് അർഹതനേടിയത്. പ്രണവ് സ‍‍ുരേഷ് എൻ ടി എസ് എസി രണ്ടാംഘട്ട പരീക്ഷക്ക് അർഹതനേടി


നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2020


2020 വർഷത്തിൽ 6 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്.


നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2021


2021 വർഷത്തിൽ 19 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി.,അപ്‍സാന നൗഷാദ് , ജസിയ എസ് , അനന്ത‍ു ആർ ഷിബ‍ു, വിഷ്‍ണ‍ു ജി ആർ , അഫ്‍സാന ജെ ബി , ഫവാസ് എസ് , മാളവിക എസ് , അസ്‍ന എസ് അൻസാർ , വൈഗ അജയൻ , അഭിജിതാ ഷാജി , ദേവിക എ ആർ ,ഷിഫാന ഫാത്തിമ എസ് , അഭിനവ് ആർ , അംനിയമ‍ുളള വൈ , ജെറിൻ ഫ്രാൻസിസ് ഡി , ആമിന റഹ്‍മാൻ എൻ എസ് , ലക്ഷ്‍മി നന്ദ ജെ ആർ , ശബരിനാഥൻ എ , സനിത ആർ എസ് അർഹതനേടിയത്.


നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2022


2022 വർഷത്തിൽ 12 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി. അഭിനന്ദ് ഷാജ‍ു(20220045437), അനന്യ എസ് ക‍ുമാർ


(20220045313), അനശ്വര എസ് ഒ (20220045315), അഷ്‍ടമി നായർ ഡി എസ് (20220045334), ദേവനന്ദ ആർ എസ് ( 20220045584), ഫവാസ്വൽ റഹ‍ുമാൻ


എസ് (20220045731), നാദിയ ഫാത്തിമ ആർ എസ് ( 20220045621 ), സാഗര അഭിലാഷ് (20220045645), സാന്ദ്ര ആർ ( 20220045406 ), ഷിവ വി ആർ ( 20220045649), ശിവഹരി എസ് എച്ച് ( 20220045774 ), സ‍ുബഹാന ഫാത്തിമ എ എസ്( 20220045659) എന്നിവരാണ് അർഹതനേടിയത്.