Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ക‍ുട നിർമ്മാണ യ‍ൂണിറ്റ്

ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നതിനായി വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും അധ്യാപകര‍ുടെയ‍ും രക്ഷിതാക്കള‍ുടെയ‍ും സഹകരണത്തോടെ നമ്മ‍ുടെ സ്‍ക‍ൂളിൽ ഒര‍ു 'ക‍ുട നിർമ്മാണ യ‍ൂണിറ്റ്' നല്ല രീതിയിൽ നടന്ന‍ു വര‍ുന്ന‍ു. മ‍ുന്തിയനിലവാരത്തില‍ുളള ക‍ുടകളാണ് ഇവിടെ നിർമ്മിക്ക‍ുന്നത് . യ‍ു പി യിലെ സജിന ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്

ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്

2019 ലെ വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക് "ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട് " എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ തീര‍ുമാനിക്ക‍ുകയ‍ും ടി. പദ്ധതിയിൽ സ്‍ക‍ൂളിലെ സന്നദ്ധ സംഘടനകള‍ുടെയ‍ും അധ്യാപകര‍ുടെയ‍ും ക‍ുട്ടികള‍ുടെയ‍ും സ്‍നേഹ സമ്പന്നരായ നാട്ട‍ുകാര‍ുടെയ‍ും നിർലോഭമായ സഹായങ്ങൾ ലഭിക്ക‍ുകയ‍ും ചെയ്‍ത‍ു. അഞ്ച് ലക്ഷം ര‍ൂപ മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി ക‍ുട്ടിയ‍ുടെ ക‍ുടുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു.

സ്കൗട്ട് & ഗൈഡ്സ്

രണ്ട് യ‌ൂണിറ്റ‌ുകളിലായി അറ‌ുപത്തിനാലോളം ക‌ുട്ടികൾ ഗൈഡിൽ പ്രവർത്തിക്ക‌ുന്ന‌ു. സ്‌ക‌ൂളിന്റെ അച്ചടക്ക പരിപാലനത്തിൽ ക‌ുട്ടികൾ സജീവ പങ്കാളികളാണ്. ചൊവ്വ , വെള്ളി ദിവസങ്ങളിൽ സ്‌ക‌ൂളിലെ അച്ചടക്ക നിർവഹണം ഗൈഡ‌ുകൾ പ‌‌ൂർണമായ‌ും ഏറ്റെട‌ുക്ക‌ുന്ന‌ു. എല്ലാ വെള്ളിയാഴ്ചയ‌ും 1.00 pmമ‌ുതൽ 2.00 pm വരെ യ‌ൂണിറ്റ‌ു പ്രവർത്തനങ്ങൾക്കായി ഗൈഡ‌ുകൾ നീക്കിവയ്‌ക്ക‌ുന്ന‌ു.