ഗവ ഹൈസ്കൂൾ ഉളിയനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ ഹൈസ്കൂൾ ഉളിയനാട് | |
---|---|
വിലാസം | |
ഉളിയനാട് ഉളിയനാട് , കാരംകോട് പി.ഒ. , 691579 , കൊല്ലം ജില്ല | |
സ്ഥാപിതം | 11921 |
വിവരങ്ങൾ | |
ഫോൺ | 0474 2596600 |
ഇമെയിൽ | 41008klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41008 (സമേതം) |
യുഡൈസ് കോഡ് | 32130300809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 343 |
പെൺകുട്ടികൾ | 297 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉമ്മുകുൽസു കെ റ്റി |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണപ്രിയ |
അവസാനം തിരുത്തിയത് | |
25-01-2022 | 41008hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ഉളിയനാടും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾ അക്ഷരാഭ്യാസനത്തിന് ആശ്രയിച്ചിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. ഔപചാരിക വിദ്യാഭ്യാസം സാർവത്രികമല്ലാതിരുന്ന അക്കാലത്ത് മലബാർ കലാപത്തിനും (1921) വൈക്കം സത്യാഗ്രഹത്തിനും (1924) ഇടയിലുണ്ടായ സാമൂഹിക ഉണർവ്വിൽ കുറച്ച് പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ ചാത്തന്നൂർ ഈച്ചഴികത്ത് കുഞ്ഞുരാമൻ മുതലാളി തന്റെ പേരിലുള്ള വസ്തുവിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ലക്ഷ്മിക്കുട്ടിടീച്ചറും ജാനകിടീച്ചറും ആ സ്കൂളിലെ അധ്യാപകരായിരുന്നു. സ്കൂൾ നടത്തിപ്പിനുള്ള പ്രയാസങ്ങൾ കാരണം 1954 ഇൽ ഒരു രൂപ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് 50 സെന്റ് സ്ഥലവും സ്കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. സർക്കാർ ഏറ്റെടുത്ത ശേഷം പഴയകെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണികഴിപ്പിച്ചു. അതാണ് ഇന്നത്തെ എൽ പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം. രണ്ടാം മന്ത്രിസഭയുടെ കാലത്ത് (1967 -69) യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ചാത്തന്നൂർ തങ്കപ്പൻപിള്ള ( എക്സ് -എം എൽ എ) യുടെ നേതൃത്വത്തിൽ സ്ഥലവാസികളുടെ സഹായത്താൽ 50 സെന്റ് വസ്തു വിലക്ക് വാങ്ങി നൽകിയാണ് സ്കൂൾ അപ്ഗ്രേഡ് ചെയ്യിച്ചത്.
1980 ഇൽ ഇതൊരു ഹൈ സ്കൂളായി ഉയർത്തി. പി ടി എ യുടെ ഉത്സാഹത്താൽ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നര ഏക്കർ ഭൂമി വിലക്ക് വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു. കൂടാതെ ക്ലാസുകൾ ആരംഭിക്കുന്നതിനായി 2 മുറികളുള്ള ഒരു കെട്ടിടവും ആവശ്യമായ ഫർണിച്ചറുകളും നിർമിച്ച് നൽകുകയുണ്ടായി.
ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി കാലാകാലങ്ങളിൽ നിലവിലിരുന്ന പി ടി എ കമ്മിറ്റികൾ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ആവശ്യാനുസരണം കെട്ടിടങ്ങൾ നിർമ്മിക്കുവാൻ സാധിച്ചു. എൻ ആർ ഇ പി പദ്ധതിപ്രകാരം 20 ശതമാനം പബ്ലിക് കോൺട്രിബൂഷനോടെ എൻ ഇ എസ് ബ്ലോക്ക് ഒരു രണ്ടുനിലകെട്ടിടം നിർമ്മിച്ചു. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടം എം പി മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾ എന്നിവയുടെ വരവോടെ സെഷണലും ഷിഫ്റ്റും ഒഴിവാക്കുവാൻ കഴിഞ്ഞു.
വിദ്യാഭ്യാസ പുരോഗതിക്കായി ചിറക്കര പഞ്ചായത്ത് എല്ലാ സൗകര്യങ്ങളും നൽകിവരുന്നു. വിദഗ്ധരായ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ആത്മാർത്ഥമായ കൂട്ടായ്മയിലൂടെ പാഠ്യേതര പ്രവർത്തനങ്ങളിലും എസ് എസ് എൽ സി റിസൾട്ടിലും ഉളിയനാട് ഹൈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
1. വേലു ആചാരി സർ - ഉളിയനാട് ഗവണ്മെന്റ് യു പി എസ് ഹെഡ് മാസ്റ്റർ ആയിരിക്കെ കേരളസർക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവർ നേടി.
അധ്യാപകർ :-
എച്ച് എസ് സെക്ഷൻ
sl.no. | പേര് | ജോലിയിൽ പ്രവേശിച്ച തിയ്യതി |
---|---|---|
1 | ബീന ഭാസ്കർ | 12-08-1998 |
2 | ബീന വി വിശ്വനാഥ് | 01- 01- 2001 |
3 | ജയകുമാരി ജി | 04- 06 -2008 |
4 | മിൻസി കെ കെ | 09-1-2008 |
5 | മായാ അഭിലാഷ് | |
6 | പ്രേമിനി ബി | 24-11-2005 |
7 | വിമൽ വി | 06-07-2009 |
8 | കാർത്തിക വി | |
9 | ബീന ബി ചന്ദ്രൻ | 15-07-2021 |
10 | ഷാബു ജി | |
11 | സിനി എസ് | |
12 | രാജി ആർ രാജ് | 23- 12-2021 |
യു പി സെക്ഷൻ
sl.no | പേര് | ജോലിയിൽ പ്രവേശിച്ച തിയ്യതി |
---|---|---|
1 | ഷീബ ജി കോശി | 25 - 06- 1998 |
2 | ലേഖ ടി ജെ | 09 - 08 - 2007 |
3 | വിജയകുമാരി ആർ | 08 - 01 - 1999 |
4 | വിദ്യാദാസ് എം എ | 06 - 06 - 2019 |
5 | നിഷ വി | |
6 | നിഷ ജി | |
7 | ജിജി ബി | 31 - 08 - 2019 |
8 | അശ്വതി അജയൻ | 07 - 06 - 2019 |
9 | അനീസ ഐ | 13 - 10 - 2014 |
എൽ പി സെക്ഷൻ
sl.no | പേര് | ജോലിയിൽ പ്രവേശിച്ച തിയ്യതി |
---|---|---|
1 | ബീന സി | |
2 | നിഷ എം | |
3 | പ്രസീത എ കെ | |
4 | അനു എസ് മോഹൻ | |
5 | ലിനി സി | |
6 | ഷീബ | |
7 | ധന്യ പി എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ :-
1. കെ ആർ ജ്യോതിലാൽ ഐ എ എസ്
2. സോമദാസ് (ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,
12.364191, 75.291388, du
</googlemap>
|
|