ജി.എൽ.പി.എസ് തരിശ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ കിഴക്ക് മലയോരമേഖലയായ നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ തരിശ്. 1921 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ജി.എൽ.പി.എസ് തരിശ് | |
---|---|
![]() | |
വിലാസം | |
തരിശ് ജി എൽ പി സ്കൂൾ തരിശ് , തരിശ് പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | glpschooltharish@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48533 (സമേതം) |
യുഡൈസ് കോഡ് | 32050300228 |
വിക്കിഡാറ്റ | Q64565863 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 266 |
പെൺകുട്ടികൾ | 254 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധാകരൻ |
പി.ടി.എ. പ്രസിഡണ്ട് | കമാൽ ഒ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുഫൈജ |
അവസാനം തിരുത്തിയത് | |
21-01-2022 | 48533 |
ചരിത്രം
1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ 20 ക്ലാസ് റൂമുകളിൽ ആണ് പ്രീപ്രൈമറി മുതൽ മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. കൂടുതൽ വായിക്കുക


സേവനപാതയിൽ
വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു.ന്യൂ ഇയർ സഹായ നിധി 2012 ന് തുടങ്ങി.കുട്ടികൾ കാശ് ശേഖരിച്ച്അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു.
ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്.ഏഴ് വർഷം കൊണ്ട്ഏഴ്കുടുംബങ്ങളെസഹായിക്കാൻ കഴിഞ്ഞു.ആഘോഷങ്ങളുടെ ഭാഗമായുള്ള അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു.
പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു.
വെള്ള പൊക്കത്തിൽ എല്ലാം നഷ്ടപെട്ട കുട്ടികൾക്കു നോട്ട് എഴുതി നൽകി കുട്ടികൾ മാതൃകയായി

വിദ്യാലയ പ്രവർത്തനങ്ങൾ
.
* പ്രവേശനോൽസവം
* ലീഡർ തിരഞ്ഞെടുപ്പ്
* one day cpta
* ഓരോ ക്ലാസ്സിനും ഓരോ പദ്ധതി
* ആഘോഷങ്ങൾ
* അക്കാദമിക് മാസ്റ്റർ പ്ലാൻ
* സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ
പാഠ്യേതര പ്രവർത്തനങ്ങൾ ക്ലബ്ബുകൾ
വിവിധ തരം ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ കലാ മണ്ഡലം അനീഷ് നിർവഹിച്ചു.നാടൻ പാട്ടിന്റെ അവതരണവും ക്ലാസും നടത്തി
* ജെ.ആർ.സി
* സയൻസ് ക്ലബ്ബ്
* ഐ.ടി. ക്ലബ്ബ്
* അക്കാദമിക പ്രവർത്തനങ്ങൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഗണിത ക്ലബ്ബ്.
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്.
* ടാലൻറ് ലാബ്
* ഇംഗ്ലീഷ് ക്ലബ്ബ് * നേർക്കാഴ്ച
ദിനാചരണങ്ങൾ..
എല്ലാ പ്രധാനപെട്ട ദിനങ്ങളും സ്കൂളിൽ കുട്ടികൾ ആചരിക്കുന്നു.പരിസ്ഥിതി ദിനം, മുതൽ മാർച്ച് വരെയുള്ള എല്ലാ ദിവസവും കുട്ടികൾക്കു പരിചിതമാണ്. അവർ അത് ആചരിക്കുകയും ആ ദിവസത്തിന്റെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്യുന്നു ക്വിസ്, സ്പെഷ്യൽ സർഗ്ഗവേള, അസംബ്ലി, ലഘു നാടകങ്ങൾ, വിവരണം മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യാറുണ്ട്
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | സി ടി ജോസഫ് | ||
2 | ടി പി മുഹമ്മദ് | ||
3 | ടി പി ഉമ്മ൪ | ||
4 | രമണി | ||
5 | മേരി ജോസഫ് | ||
6 | അനിത കെ |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി പി ഉമ്മ൪
- ടി പി മുഹമ്മദ്
- നീല കണ്ഠപിളള
- k.അനിത
- Tp ഹംസ
നേട്ടങ്ങൾ അക്കാദമികം

* മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്, ഹരിത വിദ്യാലയം
ഹരിത വിദ്യാലയത്തിൽ പങ്കെടുത്തു ഉയർന്ന മാർക്ക് നേടി. വിദ്യാഭ്യാസ മഹോ ത്സവത്തിൽ Lp വിഭാഗത്തിൽ വണ്ടൂർ സബ്ജില്ലയിൽനിന്നും പങ്കെടുക്കാൻ കഴിഞ്ഞു
ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു..
5വർഷം കൊണ്ട് 49 ചാമ്പ്യൻഷിപ്,
ശാസ്ത്ര മേളയിൽ ഓവറോൾ(SOCIAL STUDIES AND SCIENCE)
ശാസ്ത്രമേളയിൽ എല്ലാ വർഷവും സ്ഥിരമായി ഓവറോൾ വാങ്ങികൊണ്ടിരിക്കുന്നു. മികച്ച പരിശീലനം നൽകി അധ്യാപകർ കുട്ടികളെ അതിന് തയ്യാറാക്കുന്നു
കലാമേളയിൽ ഓവറോൾ
കലാ മേളയിൽ സ്ഥിരമായി ഓവറോൾ വാങ്ങുന്നു.. അധ്യാപകർ നന്നായി പരിശീലനം നൽകുന്നു.പങ്കെടുത്ത എല്ലാ ഇനത്തിനും സമ്മാനം വാങ്ങുന്ന മികച്ച സ്കൂളാണിത്.
കായിക മേഖലയിലും വിവിധ ഇനത്തിൽ സമ്മാനം നേടാറുണ്ട്.
ഓരോ കുട്ടിക്കും അക്കാദമിക മാസ്ററർ പ്ലാൻ.
ഓരോ കുട്ടിയേയും ആഴത്തിൽ പഠിച്ചു വിലയിരുത്തി ഉള്ള കഴിവിനെ വികസിപ്പിച് ആവശ്യമെങ്കിൽ പരിഹാരബോധനം നടത്തി ഓരോ കുട്ടിക്കും പ്രത്യേകമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഉണ്ട്. അത് നോക്കി അവന്റെ വികസനം വിലയിരുത്താം. അക്കാദമിക മായ വിലയിരുത്തലിനാണ് പ്രാധാന്യം..
എൽ എസ്. എസ്
23 എൽ എസ് എസ്
ഓരോ വർഷവും LSS കിട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്.മികച്ച പരിശീലനം ആണ് കുട്ടികൾക്കു നൽകുന്നത്. രാത്രികാല ക്ലാസും ക്യാമ്പുകളും നിരന്തര പരിശീലനവും Lss മിഷനും ഓൺ ലൈൻ ക്ലാസുകളും അവരെ Lss നേടാൻ പ്രാപ്തമാക്കുന്നു.മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു
ഈ വർഷം എൽ.എസ്.എസ്. പ്രതിഭാ പോഷണ പരിപാടിയിൽ ശ്രീ ഗിരീഷ് മാസ്റ്റർ മോട്ടിവേഷൻ ക്ലാസ് എടുത്തു.
പ്രീ -എൽ. എസ്. എസ് മൂന്നാം ക്ലാസ്സിൽ നിന്നുതന്നെ Lss ന് പ്രത്യേക പരിശീലനം ആരംഭിക്കുന്നു.

4വർഷത്തെ Lss കിട്ടിയവരുടെ എണ്ണം
വർഷം | കിട്ടിയവർ |
---|---|
2016-17 | 5 |
2017-18 | 14 |
2018-19 | 23 |
2019-29 | 30 |
സ്വന്തം ചാനലിൽ വാർത്തവായിക്കുന്നു
സ്വന്തം ചാനലിൽ വാർത്ത വായിക്കാനും കുട്ടികൾക്കു അവസരം ലഭിച്ചിട്ടുണ്ട്. ചാനലുകാരുടെ ക്ഷണപ്രകാരം കുട്ടികൾ വാർത്തകൾ അനായാസം വായിക്കുകയും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു

ചുരുക്കി
- 1 വ്യക്തിഗത മാസ്റ്റർ പ്ലാൻ
- 2 LSS വർധനവ്
- 3 മേളകളിൽ ചാമ്പ്യൻഷിപ്
- 4 മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്, ഹരിത വിദ്യാലയം എന്നിവയിലേക്കുള്ള സെലെക്ഷൻ
മേളകളിൽ ചാമ്പ്യൻഷിപ്പ് നേടിയ ടീമുകൾ



സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ









സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ
സ്കൂളിന്റെ അക്കാദമിക വികസനം മെച്ച പെടുത്താൻ അധ്യാപകർ തന്നെ പല പദ്ധതി യും കൊണ്ടു വന്നിട്ടുണ്ട്. എല്ലാത്തിനും ഒരൊറ്റ ലക്ഷ്യം കുട്ടിയുടെ അക്കാദ മിക്നിലവാരം മെച്ചപ്പെടുത്തുക എന്നത് തന്നെയാണ്
* സ്റ്റുഡന്റ് ടീച്ചർ
* അമ്മക്ലസ്റ്റർ
*കുട്ടിയോടൊപ്പം
*അമ്മടീച്ചർ
*മോർണിങ് SRG
ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ
ഓരോ കുട്ടിയും വ്യത്യസ്തമാണ്. അവരുടെ കഴിവുകൾ കണ്ടെത്തി അത് പോഷിപ്പിക്കുക യാണ് നമ്മുടെ ലക്ഷ്യം..
സർഗ്ഗവേള
ഉച്ചസമയത്തെ സർഗ്ഗവേള അതിനൊരു മാർഗമാണ്. എല്ലാ കുട്ടികളും ഉച്ച ഭക്ഷണം കഴിച്ചാൽ ഓഡിറ്റോറിയത്തിൽ ഇരിക്കുകയും ഓരോ ദിവസവും ഓരോ ക്ലാസ്സ് സർഗവേളക്ക് തയ്യാറാവുകയും ചെയ്യുന്നു പാട്ട്, കഥ, ഡാൻസ്, അഭിനയം അങ്ങനെ ഏത് കഴിവും കുട്ടികൾക്കു പേടി കൂടാതെ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു. ഓരോ ദിവസവും ഓരോപ്രത്യേക പരിപാടികളുമുണ്ട്,( എനിക്കും പറയാനുണ്ട്, പുസ്തക പരിചയം, let me talk, ഒരു ദിനം ഒരു കവിത ). * ചിത്രങ്ങൾ
ചിത്ര പരിശീലന ക്യാമ്പ്

ചിത്രം വരയ്ക്കുന്ന കുട്ടികൾക്കു പരിശീലനം നൽകുന്നു അതിനായി ക്യാമ്പ് വെക്കുകയും എല്ലാ ക്ലാസിലെയും തെരെഞെടുത്ത കുട്ടികൾക്കു പരിശീലനം നൽകുകയും ചെയ്യുന്നു
ഒരു ദിനം ഒരു കഥ
കുട്ടികൾ ഓരോ ദിവസവും ഓരോ കഥ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്നു. വർഷം അവസാനത്തിൽ എല്ലാ കുട്ടികളുടെയും സ്വന്തം കഥ പ്രിന്റഡ് മാഗസിൻ ആയി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു
കളിമുറ്റം
കളിമുറ്റംപഴയ കളികൾപുതിയ തലമുറയെ പരിചയപ്പെടുത്തുന്നു.പുതിയ തലമുറക്ക് പഴയ കളികൾ അന്യമാണ്. അവരുടെ സൂക്ഷ്മ പേശികൾ വികസിക്കാൻ വ്യായാമം അത്യാവശ്യമാണ് മീഡിയക്കു മുമ്പിൽ ഇരിക്കുന്ന പുതു തലമുറയെ കളിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂടി ആണ് ഇത്.
ഓരോക്ലാസിനും ഓരോ ദിവസം നൽകുന്നു.ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് കളികൾ പരിചയപ്പെടുക

കോറസ് ഗ്രൂപ്പ്
പാട്ടിൽ കഴിവും താല്പര്യവും ഉള്ള കൂട്ടികളെ കണ്ടെത്തി മ്യൂസിക് ടീമിനെ ഉണ്ടാക്കി. അവർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.
പഠനം നേരിട്ട്
വിവിധ തരം കലകൾ കുട്ടികൾക്കു നേരിട്ട് പരിചയപ്പെടുത്തുന്നു. കഥ കളി, തിറ, തെയ്യം, പരുന്താട്ടം, ഓട്ടം തുള്ളൽ എന്നിവ തുടർച്ചയായ വർഷങ്ങളിലായി സ്കൂളിൽ നടത്തി. പഠനവുമായി ബന്ധപ്പെട്ട തുഞ്ചൻപറമ്പ്, കലാമണ്ഡലം എന്നിവിടങ്ങളിലേക് പഠനയാത്ര പോവാറുണ്ട്
കൃഷിയുമായി ബന്ധപെട്ട പഠനംനടത്താൻ പഴയ കാല കൃഷി ഉപകരണങ്ങൾ കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്.

. അടുത്തുള്ള കൃഷി ഓരോ ഘട്ടങ്ങളിലും കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്.
ബാല
പ്രീ -പ്രൈമറി കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ പ്രൊജക്റ്റ് ആണ് ഇത്. ക്ലാസ്സ് മുറികളിലെ ചുവരുകൾ ലേർണിംഗ് aids ആക്കുകയും അതിന് മൊഡ്യൂൾ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു


സ്ലേറ്റ്,എന്റെ മലയാളം പ്രൊജെക്ടുകൾ
Diet ന്റെ പ്രൊജക്റ്റ് നടത്താൻ subil നിന്നും തെരഞ്ഞെടുത്തത് തരിശിനെ യാണ് ഒന്നാം ക്ലാസ്സ് ഒന്നാംതരമാക്കാൻ ഓരോ വിഷയത്തിലും പരിശീലനവും വർക്ക് ഷീറ്റുകളും നൽകുകയും മികച്ച പ്രവർത്തന പാക്കേജ് നൽകുകയും ചെയ്തു. അതോടൊപ്പം നാലാംതരത്തിൽ എന്റെ മലയാളം എന്ന പ്രൊജക്റ്റ് നടപ്പിലാക്കി. കുട്ടികൾക്കു വളരെയധികം പ്രയോജനപെട്ട തായിരുന്നു രണ്ടും.

നാട്ടറിവ്
കുട്ടികൾക്കു പരിചയമില്ലാത്ത നാട്ടിൻ പുറത്തെ പഴയ കാല ഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും എല്ലാ കുട്ടികൾക്കും അതിനെ കുറിച്ച് അറിയാനുള്ളൊരു അവസരം നൽകുകയും ചെയ്യുന്നു

നാട്ടു മാഞ്ചോട്ടിൽ

വിവിധ സ്ഥലങ്ങളിൽ നാടൻ മാവുകൾ നട്ടു പിടിപ്പിക്കുകയും തുടർന്ന് പരിപാലിക്കുകയും ചെയ്യുന്നു.അതുവഴി കുട്ടികളെ നമ്മുടെ മരങ്ങളുടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.
പ്രതിഭാദരം
പ്രതിഭാദരം പരിപാടിയിൽ ശ്രീ അസീസിനെ ആദരിച്ചു.വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയിൽ തരിശ് സ്കൂളിലെ വിദ്യാർത്ഥികൾ ചിത്രകാരൻ അസീസ് കരുവാരക്കുണ്ടിനെ ആദരിച്ചു.അസീസ് കുട്ടികളുമായി സംവദിച്ചു.' ആദരവിന്റെ ഓർമ്മക്കായി ലക്ഷ്മി തരു വൃക്ഷത്തൈ അസീസ്സിന്റെ വീട്ടിൽ നടുകയും ചെയ്തു.കേരള സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് കിട്ടിയ കലാകാരനാണ് ശ്രീ അസീസ് കൂടാതെ അമ്പതോളം സിനിമയിലെ Artഅസിസ്റ്റൻറ് കൂടി ആയിരുന്നു കരുവാരക്കുണ്ടിലെ ഈ കലാകാരൻ
ലൈബ്രറി ശാക്തീകരണം
കുട്ടികൾ അവരുടെ ജന്മദിനത്തിൽ പുസ്തകങ്ങൾ നൽകുകയും അത് അസ്സെംബ്ലിയിൽ വെച്ച ലൈബ്രറിക്ക് കൈ മാറുകയും ചെയ്യുന്നു. ക്ലാസ്സ് ലൈബ്രറിയും എല്ലാ ക്ലാസ്സിലും സജീവമാണ്.എല്ലാ ക്ലാസിലും പുസ്തകം വെക്കാൻ അലമാരകൾ സജ്ജമാണ്.
പ്രതിഭ കേന്ദ്രം
പ്രയാസമുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകി അവരെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രൊജക്റ്റ് ആണ് ഇത്.ഒരുപാട് കുട്ടികൾ പഠന പ്രയാസങ്ങൾ നേരിട്ട് മുന്നോട്ട് വരികയും മെച്ചപ്പെടുകയും ചെയ്തു.
കൃഷി,പൂന്തോട്ടം

സ്കൂളിൽ സ്റ്റാഫിന്റേയും pta കാരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ കൃഷി ആരംഭിച്ചു. സ്കൂളിലേക്ക് ആവശ്യമായ ചില പച്ചക്കറികൾ ഇവിടെ നിന്നു തന്നെ ലഭിക്കുന്നു.കൃഷി കൂടുതൽ വികസിപ്പിച്ച് വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിൻെറ ആവശ്യകതയും പ്രായോഗികതയും സ്കൂളുമായി ബന്ധപ്പെട്ട സമൂഹത്തിലും കുട്ടികളിലും പ്രചരിക്കുവാൻ സ്കൂളിൻെറ ടെറസിലും ചുറ്റുപ്പാടും ധാരാളം തൈകൾ നട്ടുപിടിപ്പിച്ചു

കൃഷിചിത്രങ്ങൾ
വിളവെടുപ്പ് ഹെഡ്മാസ്റ്ററുടെയും കൃഷി ഓഫീസറുടെയും പഞ്ചായത്ത് പ്രെസിഡന്റിന്റേയും നേതൃത്വത്തിൽ സ്കൂളിലേക്ക് പച്ചക്കറികൾ വിളവെടുത്തു.

പഠനോത്സവം
പഠനോത്സവം ഒരു ഉത്സവം തന്നെയായിരുന്നു. ക്ലാസ്സ് തലത്തിലും സ്കൂൾ തല പഠനോത്സവവും നടത്തി. എല്ലാ രക്ഷിതാക്കളും കുട്ടികളുടെ കഴിവുകൾ പരിചയപ്പെടുകയും അനുഭവിച്ചറിയുകയും ചെയ്തു ഗണിത -സയൻസ് കോർണർ, പരീക്ഷണം, ക്വിസ് കോർണർ,വായന എഴുത്, ഇംഗ്ലീഷ് കോർണർ നാടകം, സർഗ്ഗ വേദി അങ്ങനെ ഒരുപാട് പഠനനേട്ടങ്ങളുടെ വേദിയായി പഠനോത്സവം.
സർഗ്ഗവിദ്യാലയം
SSA-യുടെ കീഴിൽ ലേർണിംഗ് മെറ്റീരിയൽസിന്റെ അഭാവം പരിഹരിക്കുക എന്ന പ്രോജക്ടിന്റെ ഒരു മേഖല തെരഞ്ഞെടുക്കുകയും ആവശ്യമായ ലേർണിംഗ് aids ശില്പശാലയിൽ നിർമിക്കുകയും ചെയ്തു.
പഠനോപകരണ നിർമ്മാണ ശില്പശാല
പഞ്ചായത്തിലെ വിവിധ സ്കൂളിലെ അധ്യാപകർക്കു വേണ്ടി ശാസ്ത്ര പ രീക്ഷണത്തിനു വേണ്ട ഉപകരണങ്ങൾ നിർമിക്കാനുള്ള പരിശീലനം ശ്രീ മനോജ് മാഷിന്റെ നേതൃത്വത്തിൽ നൽകി. മൂന്ന്, നാല് ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടിയുള്ള വസ്തുക്കളാണ് ഉണ്ടാക്കിയത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ എൻ കെ അബ്ദളള
- എ പ്രഭാകരൻ
- ഓ പി ഖാലിദ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.12141, 76.34869 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48533
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ