"സി.ആർ.എച്ച്.എസ് വലിയതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
{| class="wikitable" | {| class="wikitable" | ||
{{prettyurl| CRHS VALIATHOVALA}} | {{prettyurl| CRHS VALIATHOVALA}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
16:33, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സി.ആർ.എച്ച്.എസ് വലിയതോവാള | |
|---|---|
| വിലാസം | |
വലിയതോവാള 685514 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 25 - 09 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04868276115 |
| ഇമെയിൽ | crhsvaliathovala@yahoo.com,crhsheadmaster@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30014 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എലിസബത്ത് തോമസ് |
| അവസാനം തിരുത്തിയത് | |
| 29-04-2020 | Schoolwiki30014 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ആമുഖം
ഉഷ്ണമേഖലാമഴക്കാടുകളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്.ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസി ജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം................
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- കുടിവെള്ള സംവിധാനം
- മനോഹരമായ ഉദ്യാനം
- വൃത്തിയുള്ള ടോയ്ലറ്റുകൾ
- സ്മാർട്ട് ക്ലാസ് റൂം
ചരിത്രം
പ്രപഞ്ചശില്പി കനിഞ്ഞനുഗ്രഹിച്ച ഒരു കുടിയേറ്റഗ്രാമമാണ് ഇടുക്കിജില്ലയിലെ പാമ്പാടുംപാറ പഞ്ചായത്തിലെ വലിയതോവാള . ആ ഗ്രാമഹ്യദയത്തിൽ വജ്രജൂബിലിയും കടന്ന് അറിവിന്റെ അക്ഷയഖനിയുമേന്തി ജൈത്രയാത്ര തുടരുകയാണ് വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ബാക്കിപത്രമായി അനുഭവപ്പെട്ട ഭക്ഷ്യക്ഷാമത്തിന് പ്രതിവിധിയായി ആവിഷ്ക്കരിക്കപ്പെട്ട ഗ്രോ മോ൪ ഫുഡ് പദ്ധതിയുടെഭാഗമായി വലിയതോവാളയിലേക്കു കുടിയേറിയ പൂ൪വികരുടെ സ്വപ്നസാഫല്യമാണീ വിദ്യാലയം. വലിയ താഴ്വാരം എന്ന൪ത്ഥമുള്ള വലിയതോളമോ മലയോരപാതകളുടെ ശില്പിയായ ആങ്കൂ൪റാവുത്തറുടെ പോത്തിൻവണ്ടികൾ വിശ്രമിച്ച വലിയതാവളമോ ഈ സ്ഥലനാമത്തിന്റെ നിഷ്പത്തിക്കു നിദാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അലക്സാണ്ട൪ വയലുങ്കലച്ചന്റെ ധീരമായ നേത്യത്വത്തിൽ ഇവിടുത്തെകുടിയേറ്റ ജനത നടത്തിയ സാഹസിക പരിശ്രമമാണ് 1957സെപ്റ്റംബ൪ 25ന് വിദ്യാലയ സ്ഥാപനത്തിലെത്തിച്ചത്.വടക്കേത്ത് തോമസ് എന്ന മനുഷ്യസ്നേഹി ദാനമായിനൽകിയ ഒരേക്ക൪ സ്ഥലത്താണ് ഇന്നത്തെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ശ്രീ കെ.സി. വ൪ഗീസ് പ്രഥമാധ്യാപകനും ശ്രീ. എം മാത്യു മാനാന്തടം ആദ്യ അധ്യാപകനുമായിരുന്നു.1962ല് യു.പി. സ്കൂളായും 1968ൽ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു ഫാ. മാത്യു നെല്ലരി , യശ്ശശരീരനായ ജേക്കബ് ഐമനംകുഴിയച്ചൻ എന്നിവ൪ വിദ്യാലയ നി൪മ്മാണത്തിന് വിവിധ ഘട്ടങ്ങളിൽ നേത്യത്വം നൽകി. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ ശോഭിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യാൻ ഈസരസ്വതീ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ കെന്നഡി റിസേ൪ച്ച് സെന്ററിലെ സയന്റിസ്റ്റ എം. ജെ ചാക്കോച്ചൻ , സുപ്രസിദ്ധ ധ്യാനഗുരു റവ. ഫാ ജോസഫ് പുത്തൻപുര , പ്ളാനിംഗ് ബോ൪ഡിലെ കോശി തുടങ്ങിയവ൪ അവരിൽ ചില൪ മാത്രമാണ് . 2006ലെ ദേശീയ അധ്യാപക അവാ൪ഡ് ഈ വിദ്യാലയത്തിന്റെ പ്രഥാമാധ്യാപിക ശ്രീമതി കെ.ജെ അന്നമ്മയ്ക്കു ലഭിച്ചത് വിദ്യാലയത്തിലെ സുവ൪ണ്ണനേട്ടമാണ്. ശ്രീമതി എലിസബത്ത് തോമസ് പ്രഥമാധ്യാപികയും ഫാ. തോമസ് തെക്കേമുറി മാനേജരുമായി 24 അധ്യാപക൪ ഇപ്പോൾ സേവനമനുഷ്ടിച്ചു വരുന്നു.കുട്ടികളുടെബഹുമുഖമായ കഴിവുകളെ വികസിപ്പിക്കുവാൻ നിരവധി ക്ലബ്ബുകൾ സജീവമായി പ്രവ൪ത്തിച്ചു വരുന്നു. ഗണിതശാസ്ത്ര,ശാസ്ത്ര, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ, വിദ്യാരംഗം, നേച്ച൪ക്ലബ്ബുകൾ, സ്കൗട്ട് & ഗൈഡ് യൂണിറ്റുകൾ, ആ൪ട്ട്സ് ക്ലബ്ബ്എന്നിവയുടെ സജീവവും വ്യത്യസ്തവുമായ പ്രവ൪ത്തനങ്ങൾ കുട്ടികളെ ക൪മ്മോത്സുകരും ഉത്തമപൗരന്മാരുമാക്കി മാറ്റുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും നേടാൻ പരിചമുട്ട് ടീമിനു കഴിഞ്ഞത് സുവ൪ണ്ണത്തിളക്കമാണ്. പൂ൪വികസ്വപ്നങ്ങൾക്കു നിറപ്പകിട്ടേകി പുരോഗതിയുടെ പാതയിലൂടെ അതിശീഘ്രം മുന്നേറുകയാണ് ക്രിസ്തുരാജ് ഹൈസ്കൂൾ.വജ്രജൂബിലി സ്മാരകമായി നിർമ്മിക്കുന്ന പുതിയ സ്കൂൾ മന്ദിരത്തിന്റെ ശിലാസ്ഥാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ പെരിയ ബഹു.ജസ്റിറിൻ പഴയപറമ്പിൽ നിർവഹിച്ച. അധികം വൈകാതെ പുതിയ വിദ്യാലയ മന്ദിരത്തിന്റെ പണി പൂർത്തിയാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇത്തവണ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റു മാനേജുമെന്റിന്റെ മികച്ച വിദ്യാലയത്തിനുള്ള മാനേജേഴ്സ് ട്രോഫിയും നമ്മുടെ വിദ്യാലയത്തിനാണെന്നുള്ളത് ചാരിതാർഥ്യജനകമാണ്. 2018ജൂലൈ 3 ൈം തീയതി പുതിയ സ്കൂൾ മന്ദിരം ബഹു.കോർപ്പറേറ്റ് മാനേജർ റവ.ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ വെഞ്ചിരിപ്പുകർമ്മം നിർവ്വഹിച്ചു=
സ്കൂൾ ബ്ലോഗ്
ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള
പഠനപ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.സി.സി
സ്കൂളിലെ വിവിധ ഹൗസുകൾ
- റെഡ് ഹൗസ്
- ബ്ളൂ ഹൗസ്
- ഓറഞ്ച് ഹൗസ്
- ഗ്രീൻ ഹൗസ്
സവിശേഷപ്രവർത്തനങ്ങൾ
- ഡിജിറ്റൽ പത്രം
- നമുക്കൊരു ആട് പദ്ധതി
- സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി
- കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ
- പ്രാദേശിക പി.ടി.എകൾ
- പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അമ്മമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ
- ശാസ്ത്ര പ്രദർശനം
- അലാറം-പ്രാദേശിക പി ടി എ
- കരിയർ ഗൈഡൻസ്
മികവിലേയ്ക്ക് ഒരു ചുവടു കൂടി...
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് * ചിത്രകലാപഠനം
- കരിയർ ഗൈഡൻസ്
- കരാട്ടെ ക്ലാസ്സ്
- കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പരിശീലനപരിപാടികൾ
- സിവിൽ സർവ്വീസ് ഫാറം
- പി.ടി.എ മാസ്റ്റർ പ്ലാൻ
പി.ടി.എ
- സൈബർ കുറ്റകൃത്യങ്ങളെക്കറിച്ചുള്ള ക്ലാസ്സുകൾ
- കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്-ക്ലാസ്സുകൾ
- രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം
ജൈവവൈവിധ്യപാർക്ക്
നേട്ടങ്ങൾ
- സംസ്ഥാന സ്കൂൾകലോത്സവം-2007-പരിചമുട്ടുകളി-2ാം സ്ഥാനം
- സംസ്ഥാനപ്രവൃത്തിപരിചയമേള 2014—സ്റ്റഫ് ചെയ്ത കളിപ്പാട്ടനിർമ്മാണം-1ാം സ്ഥാനം
- വനമിത്രഅവാർഡ്-2006-സംസ്ഥാനവനംവകുപ്പ്
- ലഹരിവിരുദ്ധഅവാർഡ്-2005
നേട്ടങ്ങൾ2018
- കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച ഹൈസ്കൂൾ-മാനേജേഴ്സ് ട്രോഫി
- കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച എൽ.പി സ്കൂൾ-മാനേജേഴ്സ് ട്രോഫി
നേട്ടങ്ങൾ 2017-2018
- മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2017
- മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം-2018
- മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2019
പ്രവൃത്തിപരിചയമേള സംസ്ഥാനതലം 2017-2018
- 3 കുട്ടികൾക്ക് എ ഗ്രേഡ്
സംസ്ഥാനസ്കൂൾ കലോത്സവം 2017-2018
- ,ദേശഭക്തിഗാനം എച്ച് .എസ് വിഭാഗം
- കവിതാരചന-മലയാളം എച്ച്.എസ് വിഭാഗം
വിദ്യാരംഗം സർഗോത്സവം സംസ്ഥാനതലം 2017-2018
- കവിതാരചന
- അഭിനയം
- ചിത്രരചന ഈ 3 ഇനങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു
ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം
- സ്ലേറ്റ് @ 60 -ലോഗോ പ്രകാശനം
- ഇരുചക്രവാഹനവിളംബരറാലി
- സ്കൂൾ അനുഭവരചന
- സ്കൂൾ ചരിത്രരചന
- തീം സോംഗ്
- 60 ചിത്രകാരന്മാരുടെ സ്കൂൾ ഓർമ്മകൾ ചിത്രരൂപത്തിൽ
- പൂർവ്വവിദ്യാർഥി-അധ്യാപകസംഗമം ഒക്ടോബർ2 രാവിലെ 10 മുതൽ രാത്രി 10 മണി വരെ
മാനേജുമെന്റ്
* കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ് * രക്ഷാധികാരി -അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ * -കോർപ്പറേറ്റ് മാനേജർ -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി * സ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി
അക്കാദമിക പ്രവർത്തനങ്ങൾ
- * അക്ഷരക്കളരികൾ
ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പേരായ്മകൾ പരിഹരിക്കാൻ സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.
- * സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒരു മണിക്കുർ നേരം നടത്തുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളിൽ കുട്ടികൾ ഏറെ താല്പര്യത്തേടെ പങ്കെടുക്കുന്നു.
- * ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നത്.
- *പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ
എല്ലാ ദിവസവും പത്രത്തിൽ വരുന്ന പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ നടത്തുന്നു. മാസാവസാനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
- * മാസാന്ത്യപരീക്ഷകൾ
എല്ലാ മാസത്തിന്റെയും അവസാനം പരീക്ഷകൾ നടത്തുകയും ഫലം രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.
ടാലന്റ് ഡിസ്പേ ബോർഡുകൾ
- * കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ ബഹിർസ്ഫുരണങ്ങളായി മാറുകയാണ് ടാലന്റ് ഡിസ്പ്ലേ ബോർഡുകൾ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സന്ദേശങ്ങളും ഈ ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.
ഉച്ചഭക്ഷണം
സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്.
ലഘുഭക്ഷണം
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകിവരുന്നു.സന്നദ്ധസംഘടനകളുമായി ചേർന്ന് പ്രഭാതഭക്ഷണം അർഹരായകുട്ടികൾക്ക് നൽകാനുള്ള പദ്ധതി അതിന്റെ അന്തിമഘട്ടത്തിലാണ്.
മുൻ പ്രധാനഅധ്യാപകർ
മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* റവ.ഫാ.ജോസഫ് പുത്തൻപുര -സുപ്രസിദ്ധ ധ്യാനപ്രസംഗകൻ *മാർ.ജോസഫ് അരുമച്ചാടത്ത് -ഭദ്രാവതി രൂപത *ശ്രീ.കെ.ജെ കോശി -മുൻ പ്ലാനിംഗ് ബോർഡ് അംഗം *ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയർമാൻ *ശ്രീ.ബാബു സെബാസ്റ്റ്യൻ-ഗിന്നസ് ബുക്ക് അവാർഡ് ജേതാവ് *ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ *ശ്രീ. സാബു വണ്ടർകുന്നേൽ- ഇന്നവേറ്റീവ് അവാർഡ് ജേതാവ്-കാർഷികരംഗം *ശ്രീ.ഷാജി മരുതോലിൽ-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
സ്കൂൾ ചിത്രങ്ങളിലൂടെ

വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
crhs valiathovala {{#multimaps:9.723544,77.1407387 |zoom=13}}