സി.ആർ.എച്ച്.എസ് വലിയതോവാള/ഗ്രന്ഥശാല
വായനവാരത്തോടനുബന്ധിച്ചാണ് സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അവധിക്കാലവായനശാലകൾ കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്നു. കുട്ടികളെ ലൈബ്രേറിയൻമാരായി തെരഞ്ഞെടുത്തു കൊണ്ടാണ് ഈ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നത്.സ്കൂൾ ഗ്രന്ഥശാല അധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 2019-2020 അധ്യയന വർഷത്തിലെ കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്ന ലൈബ്രറി നവീകരണം.പൂർവ്വാധ്യാപികയായ ശ്രീമതി മറിയക്കുട്ടി മാണിക്കോത്തുകുന്നേൽ ആധികാരിക ഗ്രന്ഥങ്ങൾ അടങ്ങുന്ന വിപുലമായ ഒരു പുസ്തക ശേഖരം സ്കൂൾ ലൈബ്രറിയ്ക്ക് സമ്മാനിച്ചു.
ജന്മദിന സമ്മാനമായി ഓരോ കുട്ടിയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.'
വിദേശ സഹായം- സ്കൂൾ മാനേജർ ഫാ.തോമസ്സ് തെക്കേമുറിയുടെ ജ്യേഷ്ഠ സഹോദരൻ ഫാ.ജെയിംസ് തെക്കേമുറി ലൈബ്രറി നവീകരണത്തിനായി ഒരു ലക്ഷം രൂപയുടെ ഫണ്ട് ശേഖരിക്കുന്നതിന് നേതൃത്വം നൽകുകയും വിദേശ സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ ശ്രീമതി ലിന്റാ ബ്രെയ്ഷൽ ഈ തുക സംഭാവന നൽകുകയും ചെയ്തുു.ഈ പുസ്തകങ്ങളുടെ വരവ് കുട്ടികളിൽ വായിക്കാനുള്ള ഒരു ദാഹത്തെ ഉണർത്തി.
ലൈബ്രറി കാർഡ്-കുട്ടികൾക്ക് അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാൻ അവസരം നൽകുകയും അത് കാർഡിൽ രേഖപ്പെടുത്തി നൽകുകയും ചെയ്യുന്നു.ഈ വർഷം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.ആഗസ്റ്റ് മുതൽ ഡിസംബർ വരെ ആയപ്പോഴേക്കും ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നെടുത്ത് കുട്ടികൾ വായിച്ചു.
മലയാള മനോരമ,മാധ്യമം,ദീപിക,ദേശാഭിമാനി എന്നീ പത്രങ്ങൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസ്സുകളിലും വിതരണം ചെയ്യുന്നു.ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് ശ്രീമതി മേരിക്കുട്ടി കെ ജെ നേതൃത്വം നൽകുന്നു
വിവിധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ എണ്ണം കൂട്ടിയത് സ്കൂളിന്റെ സംഘാടന മികവായി.എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വായിക്കാനായി ലഭ്യമാക്കിയതിലൂടെ എല്ലാവരുടെയും പങ്കാളിത്വം ഉറപ്പുവരുത്തുവാൻ സാധിച്ചു.പുസ്തകങ്ങൽ നിശ്ചിത ദിവസങ്ങൾ കൈകളിൽ സൂക്ഷിക്കുവാനും നോട്ട് കുറിക്കുവാനുമുള്ള സാഹചര്യം ഒരുക്കിയതിലൂടെ ലൈബ്രറി നവീകരണത്തിലൂടെ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കുവാൻ സാധിച്ചു.
.....തിരികെ പോകാം..... |
---|