സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ ക്ലബ്ബുകൾ

  1. ജലശ്രീ ക്ലബ്ബ്
  2. വിമുക്തി
  3. ഇംഗ്ലീഷ് ക്ലബ്ബ്
  4. ഹിന്ദി ക്ലബ്ബ്
  5. പ്രവൃത്തിപരിചയക്ലബ്ബ്
  6. വിൻസന്റ് ഡി പോൾ സൊസൈറ്റി
  7. കെ സി എസ്സ് എൽ

ജലശ്രീ ക്ലബ്

   വിദ്യാലയങ്ങളെ ജലസൗഹൃദകാമ്പസുകളാക്കുക എന്ന ലക്ഷ്യത്തോടെ പാമ്പാടുംപാറ പഞ്ചായത്തിന്റെയും ജലനിധിയുടെയും ആഭിമുഖ്യത്തിൽ ക്രിസ്തുരാജ് സ്കൂളിൽ ജലശ്രീ ക്ലബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.മഴവെള്ളസംഭരണം,ഭൂജലപരിപോഷണം,,ജലവിനിമയം എന്നിവയിൽ പുതിയൊരു ജലസംസ്ക്കാരം കുട്ടികളിൽ കൂടി കുടുംബങ്ങളിലേയ്ക്കും കൂടി വ്യാപിപ്പിക്കുക  എന്നീ ലക്ഷ്യമാണ് ഈ ക്ലബിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

'ജലസംരക്ഷണം ,മഴയറിവ്,ജലഗുണനിലവാരം തുടങ്ങിയ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കവാൻ വിദ്യാർത്ഥികളെയും സമൂഹത്തെയും സജ്ജരാക്കാൻ ഈ പദ്ധതിക്ക് സാധിച്ചു.വിദ്യാലയങ്ങളിൽ ഇത് നടപ്പാക്കുന്നതോടെയും ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ ചുമതലയാണന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. '

		ഈ വർഷം ജലശ്രീ ക്ലബ്ബ്  പ്രത്യേക ശ്രദ്ധ കൊടുത്ത് ഏറ്റെടുത്ത ഒരു പ്രവർത്തനമായിരുന്നു പ്രളയത്തിന് ശേഷം മലിനമാക്കപ്പെട്ട കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധന -ഈ സ്കൂളിലെ കുട്ടികൾ താമസിക്കുന്ന അഞ്ച് പ്രധാന മേഖലകൾ (അന്നക്കുന്നുമെട്ട്, മന്നാക്കുടി,കൗന്തി,പൂവേഴ്സ് മൗണ്ട്,വലിയതോവാള)എന്നീ സ്ഥലങ്ങളിൽ വെച്ച് പ്രാദേശിക രക്ഷകർതൃയോഗങ്ങൾ ചേരുകയും തദവസരത്തിൽ ആ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലെ ജലത്തിന്റെ ഗുണനിലവാരം അധ്യാപകന്റെ സാന്നിധ്യത്തിൽ ജലശ്രീ ക്ലബ്ബ് അംഗങ്ങൾ തന്നെ നടത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്തുു.കൂടാതെ ഏതവസരത്തിലും സ്കൂളിൽ നിന്നും  സൗജന്യമായി ജലഗുണനിലവാര പരിശോധന നടത്തി നൽകാം എന്ന ഉറപ്പും പ്രദേശ വാസികൾക്ക് നൽകി .

'''മറ്റൊരു പ്രവർത്തനം ജലശ്രീ ക്ലബ്ബ് അംഗങ്ങളുടെ വീടുകളിൽ മഴക്കുഴി നിർമ്മിച്ചതായിരുന്നു.എല്ലാ ക്ലബ്ബ് അംഗങ്ങളും അതിൽ താത്പര്യത്തോടെ പങ്കുചേർന്നു.ജലശ്രീ ഡിസ്പ്ലേ ബോർഡിൽ അംഗങ്ങൾ ജലസംരക്ഷണവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും പ്രദർശിപ്പിച്ചു വരുന്നു. ''

ജലശ്രീ

പ്രവൃത്തി പരിചയ ക്ലബ്ബ്

വിദ്യാർ‍ത്ഥികളിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുകയും ഏതെങ്കിലും ഒരു തൊഴിൽ ചെയ്യുന്നതിനുവേണ്ട പ്രാഥമിക പാഠം പകർന്നു നൽകുന്നതിനോടൊപ്പം എല്ലാ തൊഴിലിനെയും മാനിക്കുകയും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യുന്നതിനാവശ്യമായ പരിശീലനം നൽകുന്നതിനുമായി സ്കൂളിൽ പ്രവൃത്തി പരിചയ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു.സ്കൂൾ തലത്തിൽ പ്രവർത്തന മികവ് പുലർത്തുന്ന കുട്ടികളെ തെരഞ്ഞെടുത്ത് ,തുടർപരിശീലനം നൽകി ഉപജില്ലാ-ജില്ലാ മേളയ്ക്ക് അയയ്ക്കുന്നു.കുട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഹിന്ദി കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും പഠിപ്പിക്കുന്നു...

HINDI DAY

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും പഠിപ്പിക്കുന്നു...ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.

വിമുക്തി ക്ലബ്

ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള ലഹരി വിമുക്തി ക്ലബിൽ 8-9 ക്ലാസ്സുകളിൽ നിന്നുമായി 60 കുട്ടികൾ ഉണ്ട്. നിഖിൽ റ്റി. എം. പ്രസിഡന്റായും അൽഫോൻസ കെ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 26 അന്താരാഷ്ട്ര ലഹരി വിമുക്തി ദിനത്തിൽ ക്ലബിന്റെ പ്രവർത്തന ഉദ്ഘാടനവും വിവിധ മത്സരങ്ങളും നടത്തി. പോസ്റ്റർ രചന, ചിത്ര രചന, ഉപന്യാസ രചന മുതലായവ നടത്തി. ലഹരി വിരുദ്ധ ക്വിസ്സിൽ 100 കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഡിസംബർ 4-ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി ക്സാസ്സ് അടിസ്ഥാലത്തിൽ 1st , 2nd, ലഭിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. അലാറം പ്രാദേശി‌ക പി.ടി.എ​ യോട് അനുബന്ധിച്ച് ലഹരിയ്കെതിരെ തെരുവു നാടകം നടത്തിവരുന്നു. ശാസ്ത്ര പ്രദർശനത്തിൽ ലഹരിയുടെ ബോധവത്ക്കരണത്തിനായി ഒരു സ്റ്റോൾ ക്രമീകരിച്ചു. ഇതോടനുബന്ധിച്ച് കൈയ്യെഴുത്തു മാസ‌ികയും തയ്യാറാക്കി

ശാസ്ത്ര പ്രദർശനം 2020
ശാസ്ത്രപ്രദർശനം 2020

വിൻസന്റ് ഡി പോൾ സൊസൈറ്റി

ഈ അധ്യയനവർഷത്തെ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഔദ്യോഗികമായ ഉദ്ഘാടനം റവ.ഫാ.മാത്യു കുഴിക്കാട്ടിന്റെ അധ്യക്ഷതയിൽ ജൂലൈ 10-ാം തീയതി നടത്തപ്പെട്ടു. തുടർന്ന് സൊസൈറ്റിയുടെ സമഗ്രമായ പ്രവർത്തനങ്ങളെക്കുറിച്ച് ചർചചെയ്യുന്നതിന് ജൂലൈ 14-ാം തീയതി ആദ്യയോഗം വിളിച്ചുകൂട്ടുകയും കുട്ടികളിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി ജോസ്‍ന ജോയി (10 B)യേയും സെക്രട്ടറിയായി അ‍ഞ്ജു ആന്റോ (9B) യേയും തിരഞ്ഞെടുത്തു. കൂടാതെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ ക്ലാസ്സുകളിൽ നിന്നും 2 ലീഡേഴ്സിനെ വീതം തിരഞ്ഞെടുത്തു.

പ്രവർത്തനങ്ങൾ

രഹസ്യ പിരിവ് ഈ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പാഠപുസ്തകവും മറ്റ് അനുബന്ധ സാമഗ്ര‌ികളും വാങ്ങി നൽകുന്നതിനും ചികിത്സാ സഹായത്തിനുമായി എല്ലാ വ്യാഴാഴ്ചകളിലും രഹസ്യ പിരിവ് നടത്തിവരുന്നു. ഇത് ശേഖരിക്കുന്നതിനായി 9-ാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞടുക്കുകയും ഈ പണം അർഹരായ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

പ്രളയത്തിനൊരു കൈതാങ്ങ് പ്രളയബാധിതർക്ക് പ്രത്യേക സഹായം നൽകുന്നതിനുവേണ്ടി വിൻസന്റ് ഡി പോൾ പ്രവർത്തകർ വളരെ സജീവമായി പ്രവർത്തിക്കുകയും കുട്ടികളിൽ നിന്ന് നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ ഈ ആവശ്യത്തിലേയ്ക്കായി ഒരു പ്രത്യേക പിരിവ് നടത്തി സമാഹരിച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി നൽകുകയും ചെയ്ത‍ു

കുട്ടികൾ മത്സരവേദിയിൽ

ഒക്ടോബർ മാസത്തിൽ പ്രത്യേകയോഗം ചേർന്ന് സെന്റർ സോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്തു. നിരവധി കുട്ടികൾ നവംബർ 9-ാം തീയതി കാഞ്ഞിരപ്പള്ളി ഓസാനാം വിദ്യാമന്തിറിൽ വച്ചു നടന്ന മത്സരത്തിൽ പങ്കെടുത്തു. അലീന സെബാസ്റ്റ്യൻ ഉപന്യാസത്തിന് 2-ാം സ്ഥാനവും പ്രസംഗത്തിന് 3-ാം സ്ഥാനവും അൻസാ ജോസഫ് ലളിത ഗാനത്തിന് 3-ാം സ്ഥാനവും കരസ്ഥമാക്കി.

COMPETITION

സഹപാഠിയ്ക്കൊരു വീട് കുട്ടികളുടെ ദാനധർമ്മ ശീലം വളർത്തുന്നതിനായി ക്ലാസ്സ് റൂമുകളിൽ സഹപാഠിയ്ക്കൊരു വീട് എന്ന പേരിൽ ഓരോ കുടുക്ക വയ്ക്കുകയും തങ്ങൾക്ക് പോക്കറ്റ് മണിയായി ലഭിക്കുന്ന തുക കുട്ടികൾ അതിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. വർഷാവസാനം ഈ തുകയും പി.റ്റി.എ യിൽ നിന്നുമുള്ള മറ്റ് സഹായങ്ങളും ഉൾപ്പടുത്തി ഈ സ്കൂളിൽ പഠിക്കുന്ന 2 കുട്ടികൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

പൊതിച്ചോറ്

ഈ ചെറിയവരിൽ ഒരുവന് സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്നു പറഞ്ഞ യേശുനാഥനെ മാതൃകയാക്കി വിശക്കുന്നർക്കും ആലംബഹീനർക്കും ഒരു നേരത്തെ ആഹാരം എത്തിച്ചു കൊടുക്കുന്നതിനും അതുവഴി ഉപവി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികളിൽ നിന്ന് പൊതിച്ചോറുകൾ സ്വീകരിച്ച് ഏകദേശം 125-ഓളം പൊതികൾ പി.റ്റി.എ യുടെ സഹായത്തോടെ നെടുങ്കണ്ടത്തുള്ള ആശാഭവനിൽ എത്തിക്കുകയും ചെയ്യുന്നു.

കെ സി എസ്സ് എൽ.

കർത്താവായ ഈശോയെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ.അവനിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചുകൊണ്ട് അനർഗ്ഗളമായ കൃതജ്ഞതാ പ്രകാശനത്തിൽ മുഴുകുവിൻ.(കൊളോ 2:6-8)
  • പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകൾ അനുസരിച്ച് സജീവ വിശ്വാസത്തിൽ കത്തോലിക്കാ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു സംഘടനയാണ് കെ സി എസ്സ് എൽ. ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളെ വിശ്വാസം, പഠനം, സേവനം എന്ന ആദർശത്തിൽ പരിശീലിപ്പിക്കുന്നതിനുള്ള വേദിയാണ് കെ സി എസ്സ് എൽ.
*സി ആർ എച്ച് എസ്സ് വലിയതോവാളയിൽ ക്രൈസ്തവ പാരമ്പര്യം നിറഞ്ഞു നിൽക്കുന്ന പ്രകൃതി രമണീയമായ ഒരന്തരീക്ഷമാണുള്ളത്. 2019-2020 അധ്യയന വർഷത്തിൽ കെ സി എസ്സ് എൽ.പ്രവർത്തനങ്ങൾക്ക് എച്ച് എസ്സ് വിഭാഗത്തിൽ നേതൃത്വം നൽകുന്നത് സിസ്ററർ ബോണി എലിസബത്ത് കുര്യനാണ്.

kcsl

പ്രവർത്തനങ്ങൾ

  • നന്മക്കളരി-17 അംഗങ്ങൾ പ്രവർത്തിക്കുന്നു.നന്മക്കളരിയിലെ പാഠഭാഗങ്ങൾ പൊതുവായി പഠിക്കുന്നു.സ്കൂൾതല മത്സരത്തിൽ വിജയികളായവരെ ര‍ൂപതാതല മത്സരത്തിനായി ഒര‍ുക്കുന്നു.
*സാഹിത്യമത്സരം-കട്ടപ്പന സെന്റ് ജോർജ്ജ് എച്ച് എസ്സിൽ നടന്ന സാഹിത്യമത്സരത്തിൽ 16 കുട്ടികൾ പങ്കെടുത്തു.4പേർ ഉന്നതവിജയം കരസ്ഥമാക്കുകയും 3 പേർ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു‍ു.
*ലീഡേഴ്സ് മീറ്റ്-ജൂൺ മാസത്തിൽ ആനക്കല്ലിൽ വച്ചു നടന്ന ലീഡേഴ്സ് മീറ്റിൽ അമൽ ജോസഫ് ,ബിയാമോൾ ജോസഫ് എന്നിവർ പങ്കെടുത്തു.
*ജപമാല മാസാചരണം-പരിശുദ്ധ അമ്മയ്ക്ക് പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്ന ഒക്ടോബർ മാസത്തിൽ അംഗങ്ങൾ ജപമാല പ്രാർത്ഥന നടത്തി.ഓരോ ക്ലാസ്സുകാർ ജപമാലക്ക് നേതൃത്വം നൽകി. അംഗങ്ങൾ തുടർന്നും പ്രാർത്ഥന നടത്തുന്നു.
  • ആദ്യവെള്ളി ആചരണം-മാസത്തിലെ രണ്ടാം വെള്ളിയാഴ്ച്ചകളിൽ സ്ക‍ൂളിൽ അനുരജ്ഞന കൂദാശ സ്വീകരണവും വി.കുർബാന അർപ്പണവും നടക്കുന്നു.അധ്യാപകരും കുട്ടികളും ഇതിൽ ഭക്തിപൂർവ്വം സംബന്ധിക്കുന്നു.
*രാജത്വ തിരുനാൾ- കെ സി എസ്സ് എൽ അംഗങ്ങൾ ഇടവക മധ്യസ്ഥനും നേതാവുമായ ക്രിസ്തുരാജന്റെ തിര‍ുനാൾ ആഘോഷിച്ചു.ഇടവക ദൈവാലയത്തിൽ നടന്ന ആത്മീയ കർമ്മങ്ങളിലും തുടർന്നു നടന്ന സ്നേഹവിര‍ുന്നിലും കലാവിരുന്നിലും എല്ലാവരും പങ്കെടുത്തു.
*വായനാക്കളരി-കുഞ്ഞുങ്ങളിൽ ആത്മീയ ചൈതന്യവും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ വായനാക്കളരി പ്രവർത്തിക്കുന്നു.വിശുദ്ധരുടെ ജീവചരിത്രങ്ങൾ,മൂല്യങ്ങൾ ജീവിതവിജയത്തിന് ഈ പുസ്തകങ്ങളൊക്കെ കുട്ടികൾക്ക് നൽകിവരുന്നു. ഈ വായനാക്കളരിയിലെ അംഗങ്ങൾ ഏറെ താത്പര്യത്തോടെ പുസ്തകങ്ങൾ വായിക്കുകയും കൂടുതൽ കുട്ടികൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു.
*പ്രാർത്ഥനാസെൽ-എല്ലാ ദിവസവും കുട്ടികൾ ഉച്ചസമയത്ത് ജപമാല,ബൈബിൾ വായന ,ജ്ഞാനത്തിനുവേണ്ടിയുള്ള പ്രാർത്ഥന എന്നിവ നടത്തുന്നു.
  • ഉണ്ണീശോയെ വരവേൽക്കാൻ‍-ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ കുട്ടികൾ പ്രാർത്ഥനയോടെ ഒരുങ്ങുന്നു.
  • തിര‍ുവചനക്കളരി-സജീവവും ജീവദായകവുമായ വചനം ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കെ സി എസ്സ് എൽ അംഗങ്ങൾ വചനം പഠിക്കുകയും ഏറ്റ് പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
  • സ്പന്ദനം- കൗമാരമനസ്സിന്റെ വിശുദ്ധി പഠനവിഷയമാക്കിയ ഈ വർഷം സ്പന്ദനം എന്ന പേരിൽ കയ്യെഴുത്തുമാസിക തയ്യാറാക്കി വരുന്നു.
    POTHICHORU
.....തിരികെ പോകാം.....