സി.ആർ.എച്ച്.എസ് വലിയതോവാള/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

സി.ആർ.എച്ച്.എസ് വലിയതോവാള എന്റെ വിദ്യാലയം

സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്.ജനിതക വൈവിധ്യം,ജൈവജാതിവൈവിധ്യംഎന്നിവയാൽസമ്പന്നമാണ് ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഉടുമ്പ‍ഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ നെടുംങ്കണ്ടം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഒരു എയ്ഡഡ് സ്കൂളായ ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം ...