സി.ആർ.എച്ച്.എസ് വലിയതോവാള/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളിലെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കാൻ ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഗീതം,നൃത്തം,പരിചമുട്ട്,ചിത്രരചനഎന്നീ ഇനങ്ങളിലെല്ലാം വിദഗ്ധരായ അധ്യാപകരുടെ സേവനം ലഭ്യമാണ്.
2019-2020 അധ്യയന വർഷത്തിൽ കുട്ടികളു‍ടെ കലാ രംഗത്തുള്ള കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോ‍ടെ ആർട്സ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കലോൽത്സവത്തിൽ വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച മുപ്പതോളം കുട്ടികളെ തെരഞ്ഞെടുക്കുകയും പന്ത്രണ്ട് ഇനങ്ങളിലായി സബ് ജില്ലാ തലത്തിൽ നടന്ന കലോത്സവങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
പരിചമുട്ട്
ചെമ്മാണ്ണാർ സെന്റ് സേവ്യഴ്സ് സ്കൂളിൽ നടന്ന സബ് ജില്ലാ കലോത്സവത്തിൽ എട്ട് ഇനങ്ങൾക്ക്  A GRADE  ഓടെ ഒന്നാം സ്ഥാനവും നാല് ഇനങ്ങൾക്ക് B GRADE  ഓടെ രണ്ടാം സ്ഥാനവും ലഭിച്ചു.  പതിനെട്ട് കുട്ടികൾ ജില്ലാ കലോൽസവത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 
കട്ടപ്പനയിൽ വച്ച് നടന്ന ജില്ലാ കലോൽസവത്തിൽ പതിനെട്ട് കുട്ടികൾ പങ്കെടുത്തു. എല്ലാവർക്കും A GRADE ലഭിച്ചു.
കുട്ടികളുടെ കലാരംഗത്തെ കഴിവുകൾ കണ്ടെത്താനും വളർത്താനും ഈ ക്ലബ്ബ് കുട്ടികൾക്ക് ഒപ്പം നിൽക്കുന്നു.
കലാ പരിശീലനം-അറബനമുട്ട്, പരിചമുട്ട് ,സംഘനൃത്തം ,സംഗീതം എന്നിവയിൽ വിവിധ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.അറബനമുട്ട് ശ്രീ മെബിൻ തോവാള,പരിചമുട്ട് ശ്രീ സിജോ ശാന്തമ്പാറ,നൃത്തം ശ്രീമതി സ്മിത    എന്നിവരാണ് പരിശീലിപ്പിക്ക‍ുക്കത്.സംഗീതത്തിന് പരിശീലനം നൽകിയത് ബഹുമാനപ്പെട്ട അസി.മാനേജർ ഫാ. മാത്യ‍ു ക‍ുഴിക്കാട്ട് ആണ്.
.....തിരികെ പോകാം.....