"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 248: വരി 248:
! പ്രിൻസിപ്പൽ!! പ്രധാന അദ്ധ്യാപിക
! പ്രിൻസിപ്പൽ!! പ്രധാന അദ്ധ്യാപിക
|-
|-
| [[പ്രമാണം:38047 Robin.jpg|200px]] <br> '''റോബിൻ ജി. അലക്സ്''' || [[പ്രമാണം:38047 BeenaK HM.jpeg| 220px]] <br> '''ബീന കെ.'''  
| [[പ്രമാണം:38047 Robin.jpg|200px]] <br> '''റോബിൻ ജി. അലക്സ്''' || [[പ്രമാണം:38047 Aji M R.jpeg| 220px]] <br> '''അജി എം ആർ'''  
|-
|-
| colspan="2" | [[{{PAGENAME}}/അദ്ധ്യാപകർ| മറ്റ് അദ്ധ്യാപകരും അനദ്ധ്യാപകരും]]
| colspan="2" | [[{{PAGENAME}}/അദ്ധ്യാപകർ| മറ്റ് അദ്ധ്യാപകരും അനദ്ധ്യാപകരും]]

12:33, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം
വിലാസം
ക‍ുന്നം

വെച്ച‍ൂച്ചിറ പി.ഒ.
,
686511
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ04735 265256
ഇമെയിൽmtvhss38047@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38047 (സമേതം)
വി എച്ച് എസ് എസ് കോഡ്904026
യുഡൈസ് കോഡ്32120802804
വിക്കിഡാറ്റQ87595940
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ304
അദ്ധ്യാപകർ15
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ56
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറോബിൻ ജി അലക്സ്
പ്രധാന അദ്ധ്യാപികബീന കെ
പി.ടി.എ. പ്രസിഡണ്ട്സതീഷ് ഫിലിപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്റ‍ൂബി ഷാജി
അവസാനം തിരുത്തിയത്
09-02-202438047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട റവന്യൂ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം.

യു.പി.-ഹൈസ്കൂൾ വിഭാഗത്തിൽ 6 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഓരോ ഡിവിഷനുകൾ നിലവിലുണ്ട്. 5ാം ക്ലാസ്സിൽ ഒരു ഇംഗ്ലീഷ് മാധ്യമ ഡിവിഷനാണുള്ളത്. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഫ്രന്റ് ലൈൻ ഹെൽത്ത് വർക്കർ എന്നീ നൈപുണ്ണ്യ വികസന കോഴ്‌സുകൾ നടത്തപ്പെടുന്നു. പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്, പ്രധാനാധ്യാപിക ബീന കെ. എന്നിവരുടെ നേതൃത്വത്തിൽ യു.പി. വിഭാഗത്തിൽ 6 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 9 അധ്യാപകരും വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 9 അധ്യാപകരും പ്രവർത്തിക്കുന്നു.

സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ഫല - ഔഷധ സസ്യങ്ങളുടെ പരിപാലനം മുൻനിർത്തി വിദ്യാവനം സ്ഥാപിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണ പദ്ധതി ക്രമമായി നടന്നുവരുന്നു. സ്കൂളിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചരിത്രം

മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. വിശദമായി വായിക്കൂ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. വിശദമായി വായിക്കൂ.

ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

മാർത്തോമ & ഇ. എ. (MT & EA) കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, ആറ് ഹയർസെക്കന്ററികളും ഒരു വൊക്കേഷണൽ ഹയർസെക്കന്ററിയും ഒരു റ്റി .റ്റീ .ഐ ഉം പ്രവർത്തിക്കുന്നുണ്ട്. ലാലിക്കുട്ടി പി. കോർപ്പറേറ്റ് മാനേജറായും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ബീന കെ., ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി റൂബി ഷാജി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വർഷങ്ങൾ പേര്
1952 - 1954 പി. വി. ഏബ്രഹാം
1954 - 1955 റ്റി. സി. ജോൺ
1955 - 1960 ഏബ്രഹാം വൈദ്യൻ
1960 - 1962 റ്റി. കെ. എൈപ്പ്
1962 - 1963 പി. ഐ . ജോസഫ്
1963 - 1964 പി. ഐ . ഏബ്രഹാം
1964 - 1966 പി. കെ. ഇടിക്കുള
1966 - 1971 എ. ജെയിംസ്
1971 - 1975 ജി. തോമസ്
1975 - 1978 കെ. റ്റി. ചാക്കോ
1978 - 1979 കെ. ഇ. സക്കറിയാ
1979 - 1980 ഡി. ചാക്കോ
1980 - 1983 ജോർജ് തോമസ്
1983 - 1987 പി. എ. മാത്യു
1987 - 1988 കെ. എം. കുഞ്ഞമ്മ
1988 - 1989 റ്റി. സി. തോമസ്
1989 - 1990 ജോയ് മാത്യു
1990 - 1992 റ്റി. മത്തായി
1992 - 1993 കെ. ജെ. ചെറിയാൻ
1993 - 1994 എം. മാത്യു
1994 - 1999 സാലി ജേക്കബ്
1999 - 2001 മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ)
2001 - 2003 ജോർജ് വർഗീസ്
2003 - 2006 ഏലിയാമ്മ ഏബ്രഹാം
2006 - 2011 റോസമ്മ സാമുവേൽ
2011 - 2013 ജോർജ്ജ് സി. മാത്യു
2013 - 2014 ഷീബ എ. തടിയിൽ
2014 - 2015 മേരീ ജോർജ്
2015 - 2016 ആനി പി. ജോർജ്
2016 - 2019 ബീന എം. ജോർജ്
2019 - 2021 മറിയാമ്മ വർഗീസ്
2021 - ബീന കെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലേറ്റ് ഡോ. കെ. സി. ജി. വർഗീസ് - സ്ഥാപക ചെയർമാൻ, ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.
  • ലേറ്റ്. മറിയാമ്മ പിള്ള (ഫൊക്കാന മുൻ പ്രസിഡന്റ്)
  • ഡോ. കെ.ജി.സാമുവേൽ - പ്രസിഡന്റ്, വൈസ് മെൻ ഇന്റർ നാഷണൽ, ബാംഗ്ലൂർ.
  • അദ്ധ്യാപകർ - ബാബു കെ. പണിക്കർ (അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല).
  • ആതുരസേവനം - ഡോ. പോൾ മുട്ടത്തുകുന്നേൽ (സ്വിറ്റ്സർലൻഡ്), ഡോ. ആനി മുട്ടത്തുകുന്നേൽ (പാല), സിസ്റ്റർ. ഡോ. മേരിക്കുട്ടി കുറ്റിക്കാട്ടിൽ.
  • വൈദീകർ - റവ. തോമസ് കെ. തോമസ്, റവ. എം. ജെ. ചെറിയാൻ, റവ. എം. എ. ഫിലിപ്പ്, റവ. ജോൺസി, റവ. സോണി, ഫാ. സിജോ പൊട്ടുകുളം
  • അഭിഭാഷകർ - ലേറ്റ്. അഡ്വ. കെ. റ്റി. രവീന്ദ്രൻ നായർ, അഡ്വ. സ്വാതി എം.
  • നിയമപാലകർ - ലീലാമ്മ എ. ആർ. (സർക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട).
  • പൊതുപ്രവർത്തകർ - സതീഷ് പണിക്കർ (റാന്നി ബ്ലോക്ക് പഞ്ചായത്ത്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ).
  • സിനിമ - പ്രശാന്ത് ബി. മോളിയ്ക്കൽ (സംവിധായകൻ)
  • കായികം - വർഗ്ഗീസ് അച്ചൻകുഞ്ഞ് (ബാസ്കറ്റ് ബോൾ സംസ്ഥാന ടീമംഗം)

അദ്ധ്യാപകർ

പ്രിൻസിപ്പൽ പ്രധാന അദ്ധ്യാപിക

റോബിൻ ജി. അലക്സ്

അജി എം ആർ
മറ്റ് അദ്ധ്യാപകരും അനദ്ധ്യാപകരും

മികവുകൾ

സ്കൂൾ ഫോട്ടോ

കൂടുതൽ ചിത്രങ്ങൾക്ക് ചിത്രശാല സന്ദർശിക്കൂ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • സംസ്ഥാന പാത 8 (മെയ്ൻ ഈസ്റ്റേൺ ഹൈവേ)ൽ റാന്നി പട്ടണത്തിൽ നിന്നും മണിമലയിലേക്കുള്ള വഴിയിൽ മന്ദമരുതിയിൽ നിന്ന് 6 കിലോമീറ്റർ അകലെ വടക്ക് കിഴക്ക് ദിശയിൽ വെച്ചൂച്ചിറ റൂട്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
  • മെയ്ൻ ഈസ്റ്റേൺ ഹൈവേ (സംസ്ഥാന പാത 8) -യിൽ മണിമലയിൽ നിന്നും എത്തുമ്പോൾ പ്ലാച്ചേരിയിൽ നിന്ന് വടക്ക് മുക്കട, ഇടമൺ വഴിയായി 6.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
  • സംസ്ഥാന പാത 59 (ഹിൽ ഹൈവേ)-ൽ എരുമേലിയിൽ നിന്നും റാന്നിയിലേക്കുള്ള വഴിയിൽ കാനകപ്പലത്ത് നിന്ന് വെച്ചൂച്ചിറ വഴി തെക്ക് പടിഞ്ഞാറ് ദിശയിൽ 7.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

{{#multimaps:9.437462232983506, 76.82951396475397 | zoom=17}}