ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. സി. ടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് "ലിറ്റിൽ കൈറ്റ്സ്" സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചത്. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു.

38047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38047
യൂണിറ്റ് നമ്പർLK/2018/38047
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ലീഡർഅർജുൻ അജികുമാർ
ഡെപ്യൂട്ടി ലീഡർസനീജ ഷാനവാസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബെറ്റി വറുഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ എസ് എൽ
അവസാനം തിരുത്തിയത്
10-04-2024Jayesh.itschool

ടീച്ചർ-ഇൻ-ചാർജ് :ബെറ്റി വറുഗീസ്, ആശ എസ് എൽ

ലിറ്റിൽ കൈറ്റ്സ് വെബിനാർ

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി 2022 മാർച്ച് 12ന് വെബിനാർ സംഘടിപ്പിച്ചു. വെബിനാർ യൂട്യൂബിൽ ലഭ്യമാണ്

സ്കൂൾതല ഏകദിനക്യാമ്പ് 2020 – 23

ലിറ്റിൽ കൈറ്റ്സ് 2020 – 23 ബാച്ചിന്റെ സ്കൂൾതലക്യാമ്പ് 2022 ജനുവരി മാസം 20 ന് രാവിലെ 10.00 മണിയോടുകൂടി ആരംഭിച്ചു. രാവിലെയുള്ള ജനറൽ സെഷനിൽ കുട്ടികൾ വിവിധ ഗെയിമുകൾ കളിച്ച് പോയിന്റുകൾ നേടി. തുടർന്ന് അനിമേഷൻ ക്ലാസ് ആയിരുന്നു. ഒന്നിലധികം സീനുകൾ കൂട്ടിച്ചേർത്ത് അനിമേഷൻ വീഡിയോകൾ നിർമ്മിക്കാൻ കുട്ടികൾ പ്രാപ്തരായി. ഉച്ചയ്ക്കുശേഷം പ്രോഗ്രാമിങ്ങ് സെഷനായിരുന്നു. സ്ക്രാച്ച് സോഫ്റ്റ്‍വെയറിലൂടെ കുട്ടികൾ റോഡിലൂടെ കാറോടിക്കാനും കാറിനെ നിയന്ത്രിക്കാനും പഠിച്ചു. 3.00-3.30 വരെ മൊബൈൽ ആപ്പ് കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് എം. ടി. ഇന്ററാക്ഷൻ സെഷൻ ആയിരുന്നു. രസകരവും കൗതുകകരവും വിജ്‍‍ഞാനപ്രദവുമായ ക്ലാസായിരുന്നു എന്ന് കുട്ടികൾ അഭിപ്രായം രേഖപ്പെടുത്തി. 19 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് മാരായ അനു വർഗീസ് , ബെറ്റി വർഗീസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി

സ്മാർട്ട് അമ്മ പ്രവർത്തനം 2019

ഡിജിറ്റൽ മാഗസിൻ

വർണക്കൂട്ട് 2021 - 22

മിറർ 2018-19

ഡിജിറ്റൽ മാഗസിൻ 2024

’’’ചിരാത്'’’