സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രശസ്തമായ വിജയം വർഷങ്ങളായി തുടരുന്ന ഇവിടെ എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% വിജയം കൈവരിക്കാനാവുന്നു. നിരവധി കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ+ നേടാനാവുന്നു.

അദ്ധ്യയന വർഷം 2025-26

2025 കേരള സ്കൂൾ ശാസ്ത്രോൽസവത്തിൽ മത്സരങ്ങളിലെ മികവ്

കേരള സ്കൂൾ  ശാസ്ത്രോൽസവം 2025-ലും വിവിധ ഉപജില്ലാ, ജില്ലാതല മത്സരങ്ങളിലുമെല്ലാം എം.റ്റി.വി.എച്ച്.എസ്.എസ്. കുന്നം മികച്ച നേട്ടങ്ങൾ നേടി. ശാസ്ത്രമേള, ഗണിതമേള, വർക്ക് എക്സ്പീരിയൻസ് ഫെയർ, ഐ.ടി. മേള തുടങ്ങി വിവിധ വിഭാഗങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത മത്സരങ്ങളിൽ ഒട്ടേറെ A ഗ്രേഡുകളും B ഗ്രേഡുകളും നേടിയെടുത്തതാണ് ഈ വിജയം കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

പാലക്കാട് വേദിയായ സംസ്ഥാന കേരള സ്കൂൾ ശാസ്ത്രോൽസവത്തിൽ, ഹൈസ്കൂൾ ഫിസിക്കൽ സയൻസ് വിഭാഗത്തിലെ അധ്യാപിക ഡീന മേരി ലൂക്ക്, ഹയർ സെക്കണ്ടറി ഗണിത വിഭാഗത്തിലെ ബിൻസി കോശി എന്നിവർ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. റാന്നി ഉപജില്ലാതല ടീച്ചിംഗ് എയ്ഡ് മത്സരങ്ങളിൽ  ബെറ്റി വരുഗീസ്, സൽബിത കെ.എ. എന്നിവർ A ഗ്രേഡ് നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ "സംഖ്യാസാഗരം", ഹയർ സെക്കണ്ടറി വിഭാഗത്തിൽ "Mathematica"' എന്നീ ഗണിത മാസികകൾ സംസ്ഥാന തലത്തിൽ  A ഗ്രേഡ് നേടിയെടുത്തു.

സംസ്ഥാന മേളയിൽ ഒൻപതാം ക്ലാസ്സിലെ അദിത്യൻ അനീഷ് പോസ്റ്റർ ഡിസൈനിംഗിൽ A ഗ്രേഡ് നേടി.

അതേ ക്ലാസിലെ മനീഷ ടി. സജി ഡിജിറ്റൽ പെയിന്റിംഗിൽ B ഗ്രേഡും നേടി.

ഉപജില്ലാ തല മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും എംബ്രോയ്ഡറിയിൽ ആധ്യ പി, ഹാൻഡിക്രാഫ്റ്റിൽ ഹേമ ഹരി, ബാംബു പ്രോഡക്റ്റിൽ നംസനാൽ ഷെല്ലി, ബുക്ക് ബൈൻഡിംഗിൽ അബിയ എം തോമസ്,

പാച്ച് പെയിന്റിംഗ്/ഹാൻഡിക്രാഫ്റ്റിൽ ജെമിലിൻ ജോള്ളി, ബുക്ക് ഹോൾഡറിൽ അജിൻ ജോബ് എം തോമസ് വർക്കിംഗ് മോഡലിൽ മറിയ എലിസബത്ത്, സ്റ്റിൽ മോഡലിൽ ജിസ്മോൺ മാത്യു, ഗ്രൂപ്പ് പ്രോജക്ടിൽ മാൻസി മേരി മോനിയും ആൽബി ജോർജ്യും, സ്റ്റിൽ മോഡലിൽ നീരജ് മണി, വർക്കിംഗ് മോഡലിൽ ശ്രേയ ആൻ സിബഹ,അഭിനന്ദ്, അദിത്യൻ അനീഷ് എന്നിവർ A ഗ്രേഡ് നേടി.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സമർപ്പിത പ്രവർത്തനവും സ്കൂളിന്റെ പഠന-സഹപാഠ പ്രവർത്തനങ്ങൾക്ക് നൽകിയ പ്രാധാന്യവും ചേർന്നാണ് ഈ നേട്ടം സാധ്യമായത്. വിദ്യാർത്ഥികളുടെ വ്യത്യസ്ത മേഖലകളിലെ സജീവ പങ്കാളിത്തം സ്കൂളിന്റെ അക്കാദമിക്-സാംസ്കാരിക മുന്നേറ്റം തെളിയിക്കുന്നതാണ്.

അദ്ധ്യയന വർഷം 2021-22

ശാസ്ത്രരംഗം സബ് ജില്ലാ തല മത്സരം

  • ശാസ്ത്ര ലേഖനം
    • അജിലി മരിയ മനോജ് - യു. പി. വിഭാഗം - ഒന്നാം സ്ഥാനം
  • ഗണിതശാസ്ത്ര ആവിഷ്കരണം
    • അർജുൻ അജികുമാർ - ഹൈസ്കൂൾ വിഭാഗം - മൂന്നാം സ്ഥാനം
  • വീട്ടിൽ നിന്നും ഒരു പരീക്ഷണം
    • മാഹിൻ മജിനു തോമസ് - എച്ച്. എസ്സ്. എസ്സ്. വിഭാഗം - ഒന്നാം സ്ഥാനം
  • ശാസ്ത്ര ഗ്രന്ഥാസ്വാദനം
    • മരിയ എസ് ഏബ്രഹാം - എച്ച്. എസ്സ്. എസ്സ്. വിഭാഗം - ഒന്നാം സ്ഥാനം

ശാസ്ത്ര രംഗം - ജില്ലാ തല മത്സരം

  • ശാസ്ത്ര ഗ്രന്ഥാസ്വാദനം
    • മരിയ എസ് ഏബ്രഹാം - എച്ച്. എസ്സ്. എസ്സ്. വിഭാഗം - രണ്ടാം സ്ഥാനം
  • ശാസ്ത്ര ലേഖനം
    • അജിലി മരിയ മനോജ് - യു. പി. വിഭാഗം - മൂന്നാം സ്ഥാനം
  • വീട്ടിൽ നിന്നും ഒരു പരീക്ഷണം
    • മാഹിൻ മജിനു തോമസ് - എച്ച്. എസ്സ്. എസ്സ്. വിഭാഗം - മൂന്നാം സ്ഥാനം

വിദ്യാരംഗം റാന്നി ഉപജില്ലാ തല മത്സരം

  • കാവ്യാലാപനം
    • ആൻ മേരി രാജ് - ഹൈസ്കൂൾ വിഭാഗം -രണ്ടാം സ്ഥാനം

മാർതോമ്മാ ടീച്ചേർസ് അസോസിയേഷൻ മേഖല കലാമേള

  • ശ്രെയ അരുൺകുമാർ (8 ബി), മോണോആക്ട് , ഒന്നാം സ്ഥാനം
  • ഷിജിൻ ഷിബി (9 എ), ജലഛായ ചിത്രം, , ഒന്നാം സ്ഥാനം

മാർതോമ്മാ ടീച്ചേർസ് അസോസിയേഷൻ കേന്ദ്ര കലാമേള

  • ശ്രെയ അരുൺകുമാർ (8 ബി), മോണോആക്ട് , മൂന്നാം സ്ഥാനം
  • ഷിജിൻ ഷിബി (9 എ), ജലഛായ ചിത്രം, മൂന്നാം

അദ്ധ്യാപകരുടെ നേട്ടങ്ങൾ

വിദ്യാർത്ഥികളുടെ നേട്ടങ്ങൾ

  • ലെന മേരി പ്രിയേഷ്, മനിഷ റ്റി. സജി, രാഖി മോൾ ആർ. (സ്റ്റാൻഡേർഡ് 5) എന്നിവർ 2021 എൽ.എസ്.എസ്. സ്കോളർഷിപ് നേടി.