എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/വിദ്യാരംഗം‌

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നു. വിദ്യാരംഗം റാന്നി ഉപജില്ലാ തല കാവ്യാലാപന (ഹൈസ്കൂൾ വിഭാഗം) മത്സരത്തിൽ ആൻ മേരി രാജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടീച്ചർ-ഇൻ-ചാർജ് : ഡെസി വി. ജെ.

  • വായനദിനാചരണം 2021 - ഉരിയാട്ടം (വീഡിയോ കാണുക)
  • മാതൃഭാഷ ദിനം - ഫെബ്രുവരി 21, 2022


പ്രവർത്തനങ്ങൾ 2025-26

വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു. സ്കൂൾ തലത്തിൽ വിവിധയിനം മത്സരങ്ങൾ നടത്തിവരുന്നു. രചനാമത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ എന്നിവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു. അധ്യാപിക ലീജ ജോൺസൻ നേതൃത്വം നൽകിവരുന്നു.

സബ് ജില്ലാ തലത്തിൽ നടന്ന സാഹിത്യ സെമിനാറിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ആർദ്ര സജി പങ്കെടുത്ത്  രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ തലത്തിൽ നടന്ന സർഗോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. കാവ്യാലാപനം,ചിത്രരചന,കഥാരചന,കവിതാരചന എന്നീ വിഭാഗങ്ങളിൽ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.