എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.

ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
വായനദിനം

കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക.

ടീച്ചർ-ഇൻ-ചാർജ് : ഡെസി വി. ജെ.

ഗണിതശാസ്ത്ര ക്ലബ്ബ്
ടീച്ചർ-ഇൻ-ചാർജ് : ജയ ജോർജ്, ബെറ്റി വറുഗീസ്
ശാസ്ത്രരംഗം ക്ലബ്ബ്
ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം

ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക

ടീച്ചർ-ഇൻ-ചാർജ് : സുജി സൂസൻ ഡാനിയേൽ, ആശ എസ് എൽ

നല്ലപാഠം
ടീച്ചർ-ഇൻ-ചാർജ് :
ഇക്കോ ക്ലബ്ബ്
ടീച്ചർ-ഇൻ-ചാർജ് : സെറീന എബ്രഹാം
സോഷ്യൽ സയൻസ് ക്ലബ്ബ്
ടീച്ചർ-ഇൻ-ചാർജ് : റിനി ജോൺ
ഹെൽത്ത് ക്ലബ്ബ്
ടീച്ചർ-ഇൻ-ചാർജ് : റീന ചാക്കോ
സോഷ്യൽ സർവ്വീസ് ലീഗ്
ടീച്ചർ-ഇൻ-ചാർജ് : ഷീജ ഫിലിപ്പ്
സഹകരണസംഘം
ടീച്ചർ-ഇൻ-ചാർജ് : ബെറ്റി വറുഗീസ്
ലൈബ്രറി
ടീച്ചർ-ഇൻ-ചാർജ് :
കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ ടീച്ചർ-ഇൻ-ചാർജ് : സുജി സൂസൻ ദാനിയേൽ
ലഹരിവിരുദ്ധ ക്ലബ്ബ്
ലഹരിവിരുദ്ധദിനം

ടീച്ചർ-ഇൻ-ചാർജ് : ബിനു ഏബ്രഹാം ടൈറ്റസ്

ടൂറിസം ക്ലബ്ബ് ടീച്ചർ-ഇൻ-ചാർജ് : സെറീന എബ്രഹാം
ലിറ്റിൽ കൈറ്റ്സ്
ടീച്ചർ-ഇൻ-ചാർജ് : ബെറ്റി വറുഗീസ്
ജൂനിയർ റെഡ് ക്രോസ്
ടീച്ചർ-ഇൻ-ചാർജ് : റിനി ജോൺ
സ്കൂൾ വിക്കി ടീച്ചർ-ഇൻ-ചാർജ് :

ദിനാചരണങ്ങൾ

അദ്ധ്യയന വർഷം 2021-22

  • ലോകപരിസ്ഥിതി ദിനം - ജൂൺ 5
  • ലഹരിവിരുദ്ധദിനം - ജൂൺ 26
  • സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15 വീഡിയോ
  • അദ്ധ്യാപകദിനം - സെപ്റ്റംബർ 5
  • ഓസോൺ ദിനം - സെപ്റ്റംബർ 16
  • ഗാന്ധിജയന്തി - ഒക്ടോബർ 2
    • മുഖ്യാതിഥി : എൻ. അച്യുതാനന്ദൻ (അച്ചു മാഷ്), ചെറുമുണ്ടശ്ശേരി യു. പി. സ്കൂൾ (വീഡിയോ കാണുക)
  • മാതൃഭാഷ ദിനം - ഫെബ്രുവരി 21
  • ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28 - ശാസ്ത്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കാൻ ഉതകുന്ന സന്ദേശം ശാസ്ത്രദിന അസ്സംബ്ലിയിൽ നൽകി. സർ. സി. വി. രാമന്റെ സംഭാവനകളെപ്പറ്റിയും അവയുടെ ഇന്നത്തെ അതുല്യമായ സാധ്യതകളെപ്പറ്റിയും സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു.
  • ലോക വനിതാ ദിനം - മാർച്ച് 8 - വിദ്യാർത്ഥിനികൾക്കായി സ്വയരക്ഷാ പാഠങ്ങൾ മാസം തോറും പകർന്നു നൽകുന്ന 'സ്വരക്ഷ' പദ്ധതി ഹെഡ് മിസ്ട്രസ്സ് ബീന കെ. ഉദ്ഘാടനം ചെയ്തു. ആദ്യ ക്ലാസിൽ കരാട്ടേ പാഠങ്ങൾ പരിശീലിപ്പിക്കുകയുണ്ടായി. ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുന്ന ഷിവിൻ വിനീതാണ് ക്ലാസിന് നേതൃത്വം നൽകിയത്.
  • അന്താരാഷ്ട്ര പൈ ദിനം - മാർച്ച് 14 - ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൈ ദിനം സ്‌കൂളിൽ ആഘോഷിച്ചു. പൈ ദിനാചരണത്തിന്റെ പ്രാധാന്യവും പൈയുടെ സവിശേഷതകളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ 1879-ൽ ഈ ദിവസത്തിലാണ് ജനിച്ചതെന്നും വിദ്യാർത്ഥികളെ ബോധവത്കരിച്ചു.

പാഠ്യ / പാഠ്യേതര പ്രവർത്തനങ്ങൾ

ഫൺ വിത്ത് ഇംഗ്ലിഷ്

യു.പി. - ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കാനും ദൈനംദിന ജീവിതത്തിൽ പ്രായോഗികമായി പരിശീലിക്കാനും സഹായിക്കുന്നതിന് 'ഫൺ വിത്ത് ഇംഗ്ലിഷ്' എന്ന പേരിൽ തനത് പ്രവർത്തനം നടത്തി വരുന്നു. പുതുപദം, ചിന്താശകലങ്ങൾ, വർക്ക്ഷീറ്റുകൾ, ചർച്ചകൾ ആദിയായവ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു. എമി അലക്സാണ്ടർ, ഷീജ ഫിലിപ്പ് എന്നിവർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

അദ്ധ്യയന വർഷം 2021-22

കാടും പുഴയും തൊട്ടറിഞ്ഞ് പഠന യാത്ര - കാടും പുഴയും മലയും കുളവും അറിയണം എന്നുള്ള കുട്ടികളുടെ ആഗ്രഹം സഫലമാക്കി കുന്നം എം. ടി. വി. എച്ച്. എസ്. സ്കൂളിലെ അധ്യാപികമാർ. ആറാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം ക്ലാസിൽ ആവാസവ്യവസ്ഥകളെക്കുറിച്ച് ചർച്ച നടന്നപ്പോഴാണ് കുട്ടികൾ ഇത്തരം ഒരു ആഗ്രഹം പ്രകടിപ്പിച്ചത്. മാർച്ച് ഒമ്പതാം തീയതി രാവിലെ 10 മണിക്ക് യാത്ര പുറപ്പെട്ടു. സ്കൂളിന്റെ സമീപപ്രദേശത്ത് കൂടി ഒഴുകുന്ന പമ്പ നദിയും തീരപ്രദേശത്തുള്ള വനവും കാണുന്നതിനാണ് പോയത്. കുട്ടികൾ വായിച്ചറിഞ്ഞത് പോലെയുള്ള വെള്ളം നദിയിൽ ഇല്ലാതിരുന്നത് അവരെ നിരാശരാക്കി. എങ്കിലും നദിയുടെ അടിത്തട്ടിലെ സവിശേഷതകൾ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞു. മണ്ണു മൂടിയ ഡാം, പാറക്കെട്ടുകൾ നിറഞ്ഞ നദിയിലെ ചെറിയ പാറകുഴികളിൽ ജീവിക്കുന്ന ചെറിയ മത്സ്യങ്ങൾ, കക്ക, ഞവണിക്ക, നീർക്കോലി, പായൽ തുടങ്ങിയ ജൈവ ഘടകങ്ങളും മണൽ, പാറ, ചേറ് തുടങ്ങിയ അജൈവ ഘടകങ്ങളെയും നേരിട്ട് അറിയാൻ അവർക്കായി. തുടർന്ന് കാട് കാണാനായി പോയി. പല കുട്ടികൾക്കും കാട് ആദ്യത്തെ അനുഭവം ആയിരുന്നു. കേട്ടറിവിനേക്കാളും വായിച്ചറിഞ്ഞതിനേക്കാളും സുന്ദരവും മനോഹരവുമായിരുന്നു കാട്. വൻമരങ്ങൾ, വള്ളിപ്പടർപ്പുകൾ, വിവിധ ഇനം ഔഷധ സസ്യങ്ങൾ, ചൂരൽ, കുറ്റിച്ചെടികൾ, മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അപൂർവയിനം പുഴുക്കൾ, തോട്ടപ്പുഴു തുടങ്ങിയവയെ നേരിട്ട് നിരീക്ഷിക്കാൻ അവസരം ലഭിച്ചു. ഒരുമണിയോടെ തിരികെ സ്കൂളിൽ എത്തുമ്പോൾ കുട്ടികൾ അവരുടെ ആഗ്രഹം സഫലമായതിന്റെ നിറവിൽ ആയിരുന്നു.

കുട്ടികളുടെ നേരനുഭവത്തിന് നേതൃത്വം നൽകിയത് അധ്യാപികമാരായ വത്സമ്മ കെ. കെ., സെറീന ഏബ്രഹാം, ഡീന മേരി ലൂക്ക്, സൗമ്യ എലിസബത്ത് വർഗീസ്, സ്കൂൾ ജീവനക്കാരനായ സോളമൻ എന്നിവർ ആയിരുന്നു.

  • പ്രവേശനോത്സവം ജൂൺ 1 (ഓൺലൈൻ )
  • നല്ലപാഠം - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .
  • ചിങ്ങപ്പുലരി / കർഷകദിനം - നല്ല പാഠം, എക്കോ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട റ്റി. കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, വൈകല്യങ്ങളോട് പൊരുതി മണ്ണിൽ പൊന്ന് വിളയിക്കുന്ന വെച്ചൂച്ചിറ അരീപറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. തുടർന്ന് വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ "നമ്മുടെ നാട് നമ്മുടെ ഭൂമി" എന്ന ആശയ പ്രചരണാർത്ഥം ഫലവൃക്ഷ തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ബീന കെ., നല്ലപാഠം കൺവീനർ വത്സമ്മ കെ. കെ, ഇക്കോ ക്ലബ് കൺവീനർ സെറീന എബ്രഹാം, അധ്യാപകർ ആയ മാത്യു പി. വർഗ്ഗീസ്, എമി അലക്സാണ്ടർ, റിനി ജോൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി, രക്ഷകർതൃ പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു. ചിങ്ങപ്പുലരി വീഡിയോ
  • രക്ഷകർത്താവായ കർഷകനെ ആദരിക്കുന്നു.

    രക്ഷകർത്താവായ കർഷകനെ ആദരിക്കുന്നു.

  • ഓണാഘോഷം - ഓണപ്പൂവ് 2021 ഓണാഘോഷം ഓൺലൈനായി നടത്തപ്പെട്ടു.
  • മക്കൾക്കൊപ്പം - കൊറോണ കാലത്ത് കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്നതിന് സംബന്ധിച്ച് തുറന്ന സംവാദം കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി 2021 ഓഗസ്റ്റ് 27നു ഓൺലൈൻ മീറ്റിംഗ് നടത്തി. 5, 6, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ബൈജ വി. ജെ. യും 7, 8, ക്ലാസ്സിലെ കുട്ടികൾക്കായുള്ള മീറ്റിംഗിൽ ജയശ്രീ റ്റി. ജി. ഉം വിഷയാവതരണം നടത്തി. വീഡിയോ കാണുക.


  • പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി - പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി, 2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി നടത്തപ്പെട്ടു. പ്രധാനാദ്ധ്യാപിക ബീന കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടിയും നൽകി. പ്രസ്തുത യോഗത്തിൽ ഗൂഗിൾ മീറ്റിൽ 133 പേരും യൂട്യൂബ് ലൈവിൽ 75  പേരും പങ്കെടുത്തു. നൂൺമീൽ സ്കീം സ്കൂൾ കൺവീനർ ജയ ജോർജ്ജിന്റെ കൃതജ്ഞയോടുകൂടി 9:40 നു യോഗം സമംഗളം പര്യവസാനിച്ചു. റെക്കോർഡിങ് യൂട്യൂബിൽ ലഭ്യമാണ്. വീഡിയോ കാണുക.
  • അനുമോദന സമ്മേളനം - ഉന്നതവിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കാനായി 2021 സെപ്റ്റംബർ 15 നു പൊതുയോഗം സംഘടിപ്പിച്ചു. റാന്നി നിയോജകമണ്ഡലം എം. എൽ. എ. അഡ്വ. പ്രമോദ് നാരായൺ മുഖ്യാതിഥി ആയിരുന്നു.
  • ക്രിസ്തുമസ് കരോൾ - ക്രിസ്തുമസ് കരോൾ ഡിസംബർ 24 നു നടത്തി. റവ. ജോൺ കുരുവിള മുഖ്യാതിഥിയായിരുന്നു.
  • കരുതൽ സ്പർശം കോവിഡ് ബാധിതരായ നമ്മുടെ കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിന് സാന്ത്വനമേകുവാൻ കുന്നം മാർത്തോമാ സ്കൂളിന്റെ ചേർത്തുനിർത്തലാണ് 'കരുതൽ സ്പർശം'. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് നിരുപാധിക സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. 2022 ജനുവരി 12നു നടന്ന പൊതുസമ്മേളനത്തിൽ നി. വ. ദി. മ. ശ്രീ. തോമസ് മാർ തിമോത്തിയോസ് തിരുമേനി പദ്ധതിയുടെ ഉദ്‌ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ വർണക്കൂട്ട് (2021 - 22)

തിരികെ വിദ്യാലയത്തിലേക്ക്

കോവിഡ് പ്രതിസന്ധിക്കു ശേഷം വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന അവസരത്തിൽ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി വിവിധങ്ങളായ പ്രവർത്തങ്ങൾ നടത്തുകയുണ്ടായി. ക്ലാസ്സ്മുറികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതോടൊപ്പം സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് അനുയോജ്യ പെരുമാറ്റം ഊട്ടിയുറപ്പിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ചു. ലിംഗ സമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ ആശയങ്ങൾ സംവേദനം ചെയ്യാനുതകും വിധം പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. വിശദമായി വായിക്കൂ.

അക്ഷരവൃക്ഷം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിച്ച കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയായിരുന്നു അക്ഷര വൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ ഇതിൽ ഉൾപ്പെടുത്തുന്നു. കുട്ടികളുടെ കൃതികൾ ഇവിടെ വായിക്കൂ.

സ്കൂൾ പത്രം

ഭാഷാശേഷികൾ വളർത്താനുള്ള സവിശേഷ പഠനാനുഭവമാണ് സ്കൂൾ പത്രം പ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്. ലളിതവും ആശയസമ്പുഷ്ടവുമായ ഭാഷയിൽ സംഭവങ്ങളുടെ വിവരണങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുൾപ്പെടുത്താം. സംക്ഷിപ്തമായി വിഷയം അവതരിപ്പിക്കാൻ കൂട്ടായ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. പ്രാദേശിക പത്രം ഇവിടെ വായിക്കാം

എന്റെ ഗ്രാമം

സ്വന്തം ദേശത്തിന്റെ ചരിത്രവും മറ്റ് സവിശേഷതകളും സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് എന്റെ ഗ്രാമം.

നാടോടി വിജ്ഞാനകോശം

സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. ഒരന്വേഷണാത്മക ഭാഷാ പ്രവർത്തനമാണ് നാടോടി വിജ്ഞാനകോശ നിർമ്മാണം. നമ്മുടെ സ്കൂളിൽ തയ്യാറാക്കിയ നാടോടി വിജ്ഞാനകോശം ഇവിടെ കാണാം

റാന്നി നോളജ് വില്ലേജ് പദ്ധതി

കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള നൂതന പഠന രീതികൾ, വിദ്യാർഥികളുടെ അഭിരുചി കണ്ടെത്തൽ, ഡിജിറ്റൽ വിദ്യാഭ്യാസം സർഗാത്മകമാക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം, ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് തൊഴിൽ വൈദഗ്ധ്യം നേടാൻ ഉള്ള പരിശീലനം, തുടങ്ങിയ പ്രവർത്തനങ്ങളാണ് നോളജ് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് [1]. നമ്മുടെ സ്കൂളിലെ കുട്ടികളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.