ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.

ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി വായനദിനം, കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക.
ഗണിതശാസ്ത്ര ക്ലബ്ബ് നൂതന ഗണിത തന്ത്രങ്ങൾ രൂപീകരിക്കുക, കുട്ടികളെ വിവിധ മത്സരങ്ങൾക്കായി ഒരുക്കുക

നാഷണൽ സർവീസ് സ്കീം

ശാസ്ത്രരംഗം ക്ലബ്ബ് ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം, ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക
നല്ലപാഠം
ഇക്കോ ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
സോഷ്യൽ സർവ്വീസ് ലീഗ്
സഹകരണസംഘം
ലൈബ്രറി
കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ
ലഹരിവിരുദ്ധ ക്ലബ്ബ്
ടൂറിസം ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ഐ  ടി  പഠനം  സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഹൈ സ്കൂൾ വിഭാഗത്തിൽ മൂന്നു ബാച്ചിലെ കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. ലിജി സൂസൻ തോമസ്, ഡീന മേരി ലൂക്ക്   എന്നിവർ മെന്റർമാരായി പ്രവർത്തിക്കുന്നു
ജൂനിയർ റെഡ് ക്രോസ്
സ്കൂൾ വിക്കി

ദിനാചരണങ്ങൾ

പ്രവേശനോത്സവം

കുന്നം മാർത്തോമാ  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ2025-2026  അധ്യയന  വർഷത്തെ  പ്രവേശനോത്സവം   ജൂൺ 2 തിങ്കൾ rev   ജോൺ  കെ ഉദ്‌ഘാടനം ചെയ്തു .    പ്രിൻസിപ്പൽ  റോബിൻ   ജി  അലക്സ്  സ്വാഗതം  ആശംസിച്ചു. വാർഡ് മെമ്പർ  സജി കൊട്ടാരത്തിൽ ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് സിറിയക് തോമസ് പഠനോപകരണങ്ങൾ  വിതരണം ചെയ്തു .അദ്ധ്യാപിക ഷീജ ഫിലിപ്പ് കൃതജ്ഞത അറിയിച്ചു .

പരിസ്ഥിതി ദിനം

ജൂൺ   5 ലോകപരിസ്ഥിതി  ദിനാചരണം പ്രഥമാദ്ധ്യാപിക  സിമ്മി  ചെറിയാൻ ഉദ്‌ഘാടനം  ചെയ്തു. കുട്ടികൾക്കു വൃക്ഷതൈകൾ വിതരണം ചെയ്തു  .സീനിയർ അസിസ്റ്റന്റ് ബെറ്റി ജോയ് ടീച്ചർ   പരിസ്ഥിതി ദിന സന്ദേശം നൽകി .

എക്കോ ക്ലബ് ഉദ്‌ഘാടനം

ജൂലൈ 10 നു പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു. വെച്ചൂച്ചിറ കൃഷി ഭവനിൽ നിന്ന് ലഭിച്ച പച്ചക്കറി തൈകൾ   സ്കൂൾ കൃഷിത്തോട്ടത്തിൽ നട്ടു. കുട്ടികൾ നിലമൊരുക്കുകയും   വളം ഇടുകയും ചെയ്ത് കൃഷി പരിപാലിക്കുന്നു