"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 128: | വരി 128: | ||
പാഠ്യേതരപ്രവർത്തനങ്ങളെ കുറിച്ചറിയാനായി ഇവിടെ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യേതരപ്രവർത്തനങ്ങൾ '''|ക്ലിക്ക് ചെയ്യുക]] | പാഠ്യേതരപ്രവർത്തനങ്ങളെ കുറിച്ചറിയാനായി ഇവിടെ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യേതരപ്രവർത്തനങ്ങൾ '''|ക്ലിക്ക് ചെയ്യുക]] | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
| colspan="3" |പ്രധാനപ്പെട്ട | | colspan="3" |പ്രധാനപ്പെട്ട പാഠ്യേതരപ്രവർത്തനങ്ങൾ | ||
|- | |- | ||
| | | | ||
00:00, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ് | |
|---|---|
| വിലാസം | |
വീരണകാവ് വീരണകാവ് പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1940 |
| വിവരങ്ങൾ | |
| ഫോൺ | 0471 290429 |
| ഇമെയിൽ | veeranakavuschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44055 (സമേതം) |
| എച്ച് എസ് എസ് കോഡ് | 44055 |
| വി എച്ച് എസ് എസ് കോഡ് | 901014 |
| യുഡൈസ് കോഡ് | 32140400906 |
| വിക്കിഡാറ്റ | Q64035497 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൂവച്ചൽ പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 342 |
| പെൺകുട്ടികൾ | 353 |
| ആകെ വിദ്യാർത്ഥികൾ | 699 |
| അദ്ധ്യാപകർ | 23 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 134 |
| പെൺകുട്ടികൾ | 113 |
| ആകെ വിദ്യാർത്ഥികൾ | 247 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശ്രീമതി.സൂസൻ വിൽഫ്രഡ് |
| പ്രധാന അദ്ധ്യാപിക | ശ്രീമതി.സന്ധ്യ സി |
| പി.ടി.എ. പ്രസിഡണ്ട് | അഡ്വ.ശിവകുമാർ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ബിന്ദു പി |
| അവസാനം തിരുത്തിയത് | |
| 28-02-2022 | 44055 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ കാട്ടാക്കട ഉപജില്ലയിലെ ഒരു പ്രധാനപ്പെട്ട സർക്കാർ സ്കൂളാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ,വീരണകാവ്.പട്ടകുളം സ്കൂളെന്നും ഇത് നാട്ടുകാരുടെയിടയിൽ അറിയപ്പെടുന്നുണ്ട്.വെള്ളനാട് ബ്ലോക്കിലുൾപ്പെട്ട, പൂവച്ചൽ പഞ്ചായത്തിലെ ,ഐ ടി അധിഷ്ഠിത അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്കൂളാണിത്.മികച്ച അധ്യാപകരും സുശക്തമായ പി.ടി.എ[1]യും ഹൈടെക് ക്ലാസ്റൂമുകളും ലോകക്ലാസിക്കുകളുടെ വലിയ ശേഖരമുള്ള ലൈബ്രറിയും, ഇ-റിസോഴ്സ് [2]ലഭ്യമാക്കാനുള്ള കമ്പ്യൂട്ടർ ലാബുകളും സ്കൂളിന്റെ ഉന്നമനത്തിനായി കാംക്ഷിക്കുന്ന അധികാരികളും നാട്ടുകാരും ഈ സ്കൂളിന്റെ അനുഗ്രഹമാണ്.
ചരിത്രം
1940 കളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ക്രമേണ വൊക്കേഷണൽ ഹയർസെക്കന്ററിയായി മാറിയ ചരിത്രമാണ് ഈ വിദ്യാലയത്തിന്റേത്.ആസാദി കാ അമൃത്‍മഹോത്സവവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനയിലെ വിവരങ്ങളറിയാനായി താഴെ കൊടുത്തിരിക്കുന്ന ഓരോന്നിലും ക്ലിക്ക് ചെയ്യുക... സ്‍കൂൾ ചരിത്രത്തെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൂവച്ചൽ പഞ്ചായത്തിന്റെ ചരിത്രം
എന്റെ ഗ്രാമം
വെള്ളനാട് ബ്ലോക്കി[3]ലെ പൂവച്ചൽ പഞ്ചായ[4]ത്തിലെ ഏറ്റവും മനോഹരമായ ഒരു കാർഷികഗ്രാമമാണ് വീരണകാവ്.തിരുവിതാംകൂറിന്റെ പാരമ്പര്യവും വിവിധ സംസ്കാരങ്ങളുടെ കൂടിചേരലും മലനാടും ഇടനാടും കലർന്ന ഗ്രാമീണ ഭംഗിയും കാർഷികപാരമ്പര്യവുമുള്ള ആനാകോട് വാർഡിലു[5]ൾപ്പെട്ട ഈ ഗ്രാമത്തെ മനോഹരമാക്കുന്നു.ആറ്റിങ്ങൽ ലോക് സഭാനിയോജകമണ്ഡലത്തിലും വെള്ളനാട് ബ്ലോക്കിലും ഉൾപ്പെട്ട ഈ ഗ്രാമത്തിന്റെ പരിശുദ്ധിയുടെ പ്രതിഫലനമായാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ സ്ഥാനം.1940 കളിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളാണ് ഇവിടത്തെ കൂടുതൽ രക്ഷകർത്താക്കളുമെന്നത് ഈ ഗ്രാമത്തിന് സ്കൂളിനോട് ഒരു അത്മബന്ധമുണ്ടാകാൻ കാരണമായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
റോഡിനിരുവശത്തായി ഏകദേശം ഒരു ഹെക്ടർ പ്രദേശത്തായിട്ടാണ് സ്കൂളിന്റെ സ്ഥാനം.രണ്ടര ഏക്കറോളം വസ്തുവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ വലിയ രണ്ട് കെട്ടിടസമുച്ചയങ്ങളിലും ആറ് ചെറിയ കെട്ടിടങ്ങളിലും വലിയ ഒരു ഓഡിറ്റോറിയത്തിലും ചെറിയ ഒരു വർക്ക്റുമിലും ആയിട്ടാണ് ഹൈടെക് ക്ലാസ് റൂമുകൾ,വിവിധ ലാബുകൾ,ലൈബ്രറി,ഓഫീസ്, മുതലായവ കേന്ദ്രീകരിച്ചിരിക്കുന്നത്.

കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ ചിത്രങ്ങൾ കാണാനായി ചിത്രങ്ങൾ ക്ലിക്ക് ചെയ്യുക.
സ്കൂൾ ബസിനെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും
പാഠ്യപ്രവർത്തനങ്ങൾ
ബോധനരീതി
ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്.സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി വിവിധക്ലാസ്സുകൾ ഓൺലൈനായും,ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.
മികവുത്സവം
കുട്ടികളിലെ മികവുകൾ കണ്ടെത്തി അത് പ്രകടിപ്പിക്കാനും ആത്മവിശ്വാസമുള്ളവരാക്കി അവരെ മാറ്റിയെടുക്കാനും ഗ്രാമീണമേഖലയിലെ സാധാരണക്കാരന്റെ മക്കളായ തങ്ങൾക്ക് സർക്കാർ വളരുവാനുള്ള അവസരം തന്നിരിക്കുന്നത് പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തിൽ മികവുത്സവം...
വീടൊരു വിദ്യാലയം
കൊവിഡ് പ്രതിസന്ധിക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻപഠനമികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപ്പോയ സ്കൂളന്തരീക്ഷം വീടുകളിൽ പുനഃസ്ഥാപിക്കാനും വീടുകളെ രക്ഷകർത്താക്കളുടെ സഹായത്തോടെ സൗഹൃദപൂർണമായ ഒരു സ്കൂളന്തരീക്ഷമാക്കി മാറ്റാനും വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ വീടൊരു വിദ്യാലയം പ്രോജക്ട് ..
ഒരു കുട്ടി ഒരു പുസ്തകം
റഫറൻസിനായും പഠനത്തിനായും മാനസികോല്ലാസത്തിനായും കുട്ടികൾ ലൈബ്രറിയെ ആശ്രയിക്കുന്നതിനാൽ ലൈബ്രറിയിലേയ്ക്ക് കൂടുതൽ പുസ്തകം എത്തിക്കുന്ന പരിപാടി....
സുരീലി ഹിന്ദി, ജി-സ്വീറ്റിലൂടെയുള്ള പഠനം, നവപ്രഭ, ശ്രദ്ധ, വിദ്യാജ്യോതി, ഹലോ ഇംഗ്ലീഷ്, ....
പാഠ്യപ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ കാണുവാനായി ക്ലിക്ക് ചെയ്യുക
| പ്രധാനപ്പെട്ട പാഠ്യപ്രവർത്തനങ്ങൾ | ||
|---|---|---|
| ജി-സ്വീറ്റിലൂടെയുള്ള പഠനം | ||
| വീടൊരു വിദ്യാലയം | ||
|
ഒരു കുട്ടി ഒരു പുസ്തകം | |
പാഠ്യേതരപ്രവർത്തനങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങളെ കുറിച്ചറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക
| പ്രധാനപ്പെട്ട പാഠ്യേതരപ്രവർത്തനങ്ങൾ | ||
|
||
|
| |
മികവുകൾ
ദേശീയ സംസ്ഥാന തലങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് സ്കൂൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അക്കാദമിക,അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവുകൾ കാണിച്ചുകൊണ്ട് മുന്നേറുകയാണ്.
| മികവുകൾ | ||
|---|---|---|
|
||
|
||
സാമൂഹിക പ്രതിബദ്ധത
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകങ്ങളാണ് വിവിധ ദിനാചരണങ്ങളിലെ പങ്കാളിത്തം,പ്രായമായവരെ പരിഗണിച്ചുള്ള വയോമിത്രം പോലുള്ള പ്രോജക്ടുകൾ,പ്രത്യേക പരിഗണന വേണ്ടവരോട് ഒപ്പം,വായന മരിച്ചിട്ടില്ല എന്നോർമിപ്പിച്ചുകൊണ്ടുള്ള വാതായനം മുതലായവ
ദിനാചരണങ്ങൾ
സാമോദം - വിവിധ ദിനാചരണങ്ങൾ
കൂടുതലൽ അറിയാനായി ക്ലിക്ക് ചെയ്തോളൂ.
വയോമിത്രം
കുട്ടികളുടെ പ്രോജക്ടുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഈ പ്രോജക്ട് പ്രായമായവരോടുള്ള പരിഗണനയുടെയും സ്നേഹത്തിന്റെയും പ്രതിഫലനമാണ്.
കൂടുതലൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഒപ്പമുണ്ട് കൂടെ
ഒപ്പമുള്ളവരുടെ കണ്ണീർ തുടച്ച് ഒപ്പം കൂടെ കൂട്ടാനായി കേരള സർക്കാറിന്റെ ഉൾച്ചേരൽ(ഇൻക്ലൂസീവ്)വിദ്യാഭ്യാസത്തോടൊപ്പം ഞങ്ങളും....പ്രത്യേക പരിഗണന വേണ്ടവർക്കായുള്ള ക്രമീകരണങ്ങൾ അറിയാനായി ക്ലിക്ക് ചെയ്തോളൂ
വാതായനം
വായനയുടെ വിശാലതയിലേയ്ക്ക് ഒരു യാത്ര!
ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കണ്ട് തിരഞ്ഞെടുക്കാനായി നോട്ടം പേജിലേയ്ക്ക് പോകാം
പൊതുവിദ്യാഭ്യാസ വളർച്ചയ്ക്കായി സ്റ്റാഫും പി.ടി.എ യും ഒന്നിച്ച് അന്നും ഇന്നും
...കൂടുതലറിയാനായി പട്ടിക വികസിപ്പിക്കണേ.
സർക്കാർ ജീവനം എന്നത് സേവനത്തിന്റെ തുറന്ന പുസ്തകമാണെന്നത് ഓർമ്മിച്ചുകൊണ്ട് ആത്മാർത്ഥയോടെ പൊതുസമൂഹത്തിന്റെ സേവകരായി മാറികൊണ്ട് രാജ്യപുരോഗതിയ്ക്കായി പ്രയത്നം ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരുടെ കൂട്ടായ്മയാണ് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിന്റെ ആത്മാവും പ്രചോദനവും.കാലാകാലങ്ങളായി സേവനമനുഷ്ഠിച്ച് വിരമിച്ചവരും,പ്രമോഷനായും ട്രാൻസ്ഫറായും പോയവരും ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്നും സ്കൂളിന്റെ ഭാഗമാണ്.രക്ഷകർത്താക്കളും നാട്ടുകാരും ഒപ്പമുള്ള അതിജീവനത്തിന്റെ വലിയ മാതൃകയാണീ സ്കൂളും ജീവനക്കാരും...
അധ്യാപകർ & അനധ്യാപകർഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവിന്റെ സ്വന്തം അധ്യാപകരുടെയും അനധ്യാപകരുടെയും പട്ടിക...
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർസ്കൂളിൽ 34 അധ്യാപകർ പ്രധാനാദ്ധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.സന്ധ്യ.സി[6] യാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക.
പ്രധാനാദ്ധ്യാപകർ
വി. എച്ച്. എസ്.എസ്. പ്രിൻസിപ്പൽവി.എച്ച് എസ്സ് ഇ വിഭാഗത്തിൽ 3 അധ്യാപകർ പ്രിൻസിപ്പൽ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.സൂസൻ വിൽഫ്രഡ് ടീച്ചറാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ.
പ്രിൻസിപ്പൽമാർ
പി.ടി.എ,എസ്.എം.സി
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
സാരഥികൾ
-
ശ്രീമതി.സന്ധ്യ.സി ഹെഡ്മിസ്ട്രസ്
-
ശ്രീമതി. സൂസൻ വിൽഫ്രഡ് പ്രിൻസിപ്പൽ
-
അഡ്വ.വീരണകാവ് ശിവകുമാർ പി.ടി.എ പ്രസിഡന്റ്
-
ശ്രീ മുഹമ്മദ് റാഫി എസ്.എം.സി ചെയർമാൻ
-
ശ്രീമതി.ബിന്ദു, എം.പി.ടി.എ പ്രസിഡന്റ്
-
ശ്രീ.സലാഹുദ്ദീൻ,പി.ടി.എ വൈസ് പ്രസിഡന്റ്
പി.ടി.എ, എസ്.എം.സി
പ്രവർത്തനങ്ങൾ അറിയാനായി ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാമൂഹിക,രാഷ്ട്രീയ,വിദ്യാഭ്യാസ,കലാ-കായിക കർമ്മ മണ്ഡലങ്ങിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ സ്കൂളിന് മുതൽ കൂട്ടാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക...
| ശ്രീ.ബിജുകുമാർ[9] | അധ്യാപകൻ ഗവ.വി. എച്ച്.എസ്.എസ്.വീരണകാവ് |
| ശ്രീ.രഞ്ജിത്ത് | ആർട്ടിസ്റ്റ്, ഏഷ്യാനെറ്റ്. |
| ശ്രീ.ജിജിത്ത് ആർ നായർ | ആനാകോട് വാർഡ് മെമ്പർ |
| ശ്രീ.വിജയൻ[10] | ബ്ലോക്ക് പഞ്ചായത്ത് മെമ്പർ |
| സുദർശനൻ[11] | കവി, കാർത്തികേയപറമ്പിൽ |
| അഖിൽ | സാമൂഹ്യസേവകൻ |
ഞങ്ങളുടെ സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ
ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ് എന്നും വിദ്യാർത്ഥി സമൂഹത്തിനൊപ്പം...
ഞങ്ങൾ ലക്ഷ്യമിടുന്നതും, നേടാനാഗ്രഹിക്കുന്നതും, സ്വപ്നം കാണുന്നതും എന്തൊക്കെയാണെന്നറിയണ്ടേ?
ക്ലിക്ക് ചെയ്യൂ.
ചിത്രശാല
പട്ടികയിലുള്ള ഓരോന്നിലും ക്ലിക്ക് ചെയ്ത് സ്കൂളിന്റെ ചിത്രശേഖരം കാണാൻ മറക്കരുത്.
| ചിത്രശാല | |
|---|---|
| സ്കൂളിന്റെ സൗകര്യങ്ങൾ | സേവനത്തിന്റെ പാതയിലെ എൻ.എസ്.എസ് പ്രവർത്തനങ്ങൾ |
| സാമൂഹ്യശാസ്ത്രക്ലബ് ചരിത്രം ചിത്രങ്ങളിലൂടെ | അംഗീകാരങ്ങളുടെ ചിത്രങ്ങൾ കാണാം |
| കെട്ടിടങ്ങൾ ചരിത്രം ശിലകൾ ചരിത്രം രചിക്കുന്നു | ലിറ്റിൽ കൈറ്റ്സ് ചിത്രങ്ങൾ |
| പി.ടി.എ ചിത്രശാല | വി.എച്ച്.എസ്.ഇ വിഭാഗത്തെ ചിത്രങ്ങളിലൂടെ അറിയാം |
| ഹൈസ്കൂൾ ക്ലാസുകളിലൂടെ | സ്കൂൾ പ്രവർത്തനചിത്രങ്ങൾ |
| പൂന്തോട്ടവും പൂമരവും പ്രകൃതിയോടൊപ്പം | സ്റ്റാഫ് അന്നും ഇന്നും |
| കൊവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം കാണാൻ മറക്കരുത് | |
| പ്രീപ്രൈമറി കുഞ്ഞുങ്ങളെ കാണാം | എൽ.പി വിഭാഗം,യു.പി വിഭാഗം |
പുറംകണ്ണികൾ
കേരള സർക്കാർ | കൈറ്റ് | ലിറ്റിൽ കൈറ്റ്സ് | സംപൂർണ | വിക്ടേർസ് ചാനൽ | സമഗ്ര പോർട്ടൽ | സമേതം
സ്കൂളിന്റെ ഭൂപടം
സ്കൂളിന്റെ ഭൂപടംകാണാനായി ക്ലിക്ക് ചെയ്യുക

വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ).
- നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കട വഴി ഇവിടെ എത്താൻ 15 കിലോമീറ്റർ ദൂരം.
- കാട്ടാക്കട ബസ്‍സ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ദൂരമാണുള്ളത്.സ്റ്റാന്റിനു സമീപത്ത് ഓട്ടോസ്റ്റാന്റുണ്ട്.സ്കൂളിരിക്കുന്ന ബസ്സ്റ്റോപ്പിന്റെ പേര് പട്ടകുളം എന്നാണ്.
- നെയ്യാർഡാം,അമ്പൂരി,പന്ത,പട്ടകുളം,പന്നിയോട്,ആനാകോട്,കള്ളിക്കാട് പൂഴനാട്,ഇടവാച്ചൽ,ചെമ്പകപ്പാറ മുതലായ റൂട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഈ വഴിയാണ് പോകുന്നത്.
- മലയോര ഹൈവെയിൽ കള്ളിക്കാട് നിന്നും വലത്തോട്ട് തിരിഞ്ഞ് 2.8 കിലോമീറ്റർ സഞ്ചരിക്കണം.കള്ളിക്കാട് താഴെ ജംഗ്ഷനിൽ ഓട്ടോസ്റ്റാന്റുണ്ട്.
{{#multimaps:8.52058,77.11074|zoom=18}}
അവലംബം
- ↑ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് പി.ടി.എ മിനിട്ട്സ് ബുക്ക്,3,പേജ്.16
- ↑ ഇ-റിസോഴ്സ് സെക്ഷൻ പ്രധാന കെട്ടിടത്തിലെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലാണ് സ്ഥിതി ചെയ്യുന്നത്.
- ↑ വെള്ളനാട് ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ ഈ സ്കൂളിന്റെ പൂർവവിദ്യാർത്ഥിയും മുൻതാൽക്കാലികസ്റ്റാഫംഗവുമാണ്.
- ↑ കിളിയൂർ അജിത്ത്,കുറുമുനിയുടെ നാട്ടിൽ,പേജ് 584.
- ↑ പതിനാലാം വാർഡ് - സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന ശ്രീ.ജിജിത്ത്.ആർ.നായർ ആണ് വാർഡ് മെമ്പർ
- ↑ കോട്ടൺഹിൽ സ്കൂളിലെ പ്രവർത്തനപാരമ്പര്യവുമായി വന്ന കരുത്തുറ്റ വനിത.സ്കൂളിനെ ഇന്റർനാഷണൽതലത്തിലെത്തിക്കണമെന്ന് അദമ്യമായി ആഗ്രഹിച്ച് അതിനായി അക്ഷീണം പ്രയത്നിച്ചു വരുന്നു.
- ↑ എഴുത്തുകാരി,മാതൃഭൂമി
- ↑ സംസ്ഥാന അധ്യാപകഅവാർഡ് ജേതാവ്
- ↑ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും തുടർന്ന് സ്കൂളിലെ ഇൻസ്ട്രക്ടറുമായി സേവനമനുഷ്ഠിക്കുന്ന ഈ അധ്യാപകൻ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു.
- ↑ പൂർവ്വവിദ്യാർത്ഥിയും പിന്നീട് സ്കൂളിലെ ഊട്ടുപുരയുടെ സാരഥിയും ഇപ്പോൾ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഇദ്ദേഹം സ്കൂളിന്റെ വികസനത്തിനായി ചുക്കാൻ പിടിക്കുന്ന പ്രമുഖ വ്യക്തികളിലൊരാളാണ്.
- ↑ സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഭൂമി വിട്ടുകൊടുക്കാൻ സന്മനസ്സു കാണിച്ച കാർത്തികപറമ്പിൽ കുടുംബാംഗം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44055
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാട്ടാക്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
