ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്

2022-23 വരെ2023-242024-25


2022-2023 ലെ അംഗങ്ങൾ

 

ക്ലബ് ഉദ്ഘാടനം

സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മാസം നാലാം തീയതി സയൻസ് ലാബിൽ വച്ച് നടന്നു.ബഹുമാനപ്പെട്ട ഹെഡ്‍മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ അംഗത്വലിസ്റ്റ് ഫോട്ടോ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി സൂസൻ വിൽഫ്രഡ് കൗതുകചെപ്പ് തുറന്നുകൊണ്ട് ക്ലബിന് ആശംസകൾ അർപ്പിച്ചു.അംഗങ്ങൾക്കുള്ള കാർഡ്(ബാഡ്‍ജ്) വിതരണം സന്ധ്യ ടീച്ചർ നിർവഹിച്ചു.ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനം വിതരണം ചെയ്തു.പത്രം പ്രകാശനം ചെയ്തു.

ഹിരോഷിമ-നാഗസാക്കി ദിനാചരണം

യുദ്ധത്തിന്റെ കെടുതി അനുസ്മരിപ്പിക്കുന്ന ഹിരോഷിമ നാഗസാക്കി ദിനം എന്നും ഒരു ഓർമ്മപ്പെടുത്തലാണ്.യുദ്ധം സമ്മാനിക്കുന്നത് വിജയമല്ല,സാധാരണക്കാരന്റെ പരാജയമാണ് എന്നത്.വിദ്യാർത്ഥികളാണ് ഭാവിയുടെ ലോകഭാഗധേയം നിർണയിക്കേണ്ട കക്ഷികളെന്നതിനാൽ തന്നെ യുദ്ധവിരുദ്ധമനോഭാവം അവരിൽ വളരേണ്ടത് അത്യാവശ്യമാണ്.മാത്രമല്ല സമാധാനത്തിന്റെ അനന്തമായ സാധ്യതകളും അവർ തിരിച്ചറിയേണ്ടതാണ്.ഇവിടെയാണ് സോഷ്യൽ സയൻസ് ക്ലബ് സാമൂഹികപ്രതിബദ്ധതയോടെ വിദ്യാർത്ഥികളെ മുൻനിർത്തി ഹിരോഷിമ നാഗസാക്കി ദിനാചരണത്തിലൂടെ സമാധാനത്തിന്റെയും യുദ്ധവിരുദ്ധമനേഭാവത്തിന്റെയും വലിയ സന്ദേശം നൽകിയത്.

മഴ അവധി കാരണം മാറ്റി വച്ച ദിനാചരണം ഓഗസ്റ്റ് മാസം പത്താം തീയതിയാണ് നടത്താൻ സാധിച്ചത്.

ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയുള്ള സമയത്താണ് ക്വിസ് മത്സരവും ഒറിഗാമി(സഡാക്കോ കൊക്ക് നിർമാണം) മത്സരവും നടത്തിയത്.ക്വിസ് മത്സരത്തിന്റെ ആദ്യ റൗണ്ട് ക്ലാസുകളിൽ നടത്തിയശേഷം തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സെമി ഫൈനൽ മത്സരമാണ് ആദ്യം നടന്നത്.തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും .............................................സമ്മാനാർഹരായി.സഡാക്കോ കൊക്ക് നിർമ്മാണത്തിൽ കൃത്യതയും വേഗതയും പരിഗണിച്ച് ഏറ്റവും കൂടുതൽ കൊക്ക് അര മണിക്കൂർ കൊണ്ട് നിർമ്മിച്ച രഞ്ചു എൽ(ഹൈസ്കൂൾ വിഭാഗം) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എല്ലാ കുട്ടികളും മുൻ നിർദേശപ്രകാരം നിർമ്മിച്ച സമാധാനത്തിന്റെ ഒറിഗാമി കൊക്കുകളെ ലീഡേഴ്സ് ക്ലാസുകളിൽ പോയി ശേഖരിച്ച ശേഷം അവ അലങ്കരിച്ചുകൊണ്ട് സമാധാനത്തിന്റെ വൃക്ഷം ഒരുക്കി.സൂസൻ ടീച്ചറും സന്ധ്യ ടീച്ചറും ചേർന്ന് സമാധാനത്തിന്റെ സന്ദേശം പകർന്നുകൊണ്ട് പി.ടി.എ ക്കാരുടെ സാന്നിധ്യത്തിൽ സഡാക്കോ കൊക്കുകളെ ഉയർത്തി.

വൈകിട്ട് 3.15 മുതൽ 4 വരെ എല്ലാ സോഷ്യൽ സയൻസ് ക്ലബംഗങ്ങളും മറ്റു കുട്ടികളും അണിനിരന്ന റാലി നടത്തി.സമാധാനത്തിന്റെ സന്ദേശവുമായി കുട്ടികൾ സ്കൂളിൽ നിന്നും താഴെയുള്ള പാലത്തിനിപ്പുറം വരെപോയി തിരിച്ചു വന്ന് റാലി പൂർത്തിയാക്കി.സന്ധ്യടീച്ചറിന് സൂസൻ ടീച്ചർ കൈമാറിയ ഫ്ലാഗ് വീശിയാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്.മധുരമുഠായി വിതരണത്തോടെ നാഗസാക്കി ഹിരോഷിമ ദിനാചരണം അവസാനിച്ചു.

ഓസോൺ ദിനാഘോഷം

സോഷ്യൽ സയൻസ് ക്ലബും ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സംയുക്തമായി നടത്തിയ അനിമേഷൻ മത്സരമായിരുന്നു ഓസോൺ ദിനാചരണത്തിലെ ഹൈലൈറ്റ്.ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ പത്ത് കുട്ടികൾ പങ്കെടുത്തു.ഓസോൺ ദിന സന്ദേശം നൽകുന്ന അനിമേഷൻ വീഡിയോകൾ നിർമിക്കാനായി കുട്ടികൾ ടുപ്പിട്യൂബ്,കേഡൻലൈവ് മുതലായ സോഫ്‍റ്റ്‍വെയറുകൾ ഉപയോഗിച്ചു.പത്ത് എയിലെ അഭിജിത്ത്,പത്ത് ബിയിലെ ശരണ്യ,ഒമ്പത് ബിയിലെ ഫെയ്‍ത്ത് ,വൈഷ്ണവി എന്നിവർ തയ്യാറാക്കിയ വീഡിയോകൾ മികച്ചവയായിരുന്നു.അതിൽ നിന്നും അഭിജിത്തിന്റെ അനിമേഷന് ഒന്നാം സ്ഥാനവും ശരണ്യയുടെ അനിമേഷന് രണ്ടാം സ്ഥാനവും ലഭിച്ചു.