ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
ചാന്ദ്രദിനം2023
സോഷ്യൽ സയൻസ് ക്ലബ് ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.നിലാവ് എന്ന വിഷയത്തിൽ നടത്തിയ ചിത്രരചന കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പ്രൈമറി വിഭാഗത്തിലെ ധാരാളം കുട്ടികൾ വരുകയും ചിത്രരചനയിൽ പങ്കെടുക്കുകയും ചെയ്തു.ഹൈസ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ചാന്ദ്രദിനക്വിസ് മത്സരത്തിൽ ഫൈനലിലെത്തിയവർ യു പി യിലെയും ഹൈസ്കൂളിലെയും കുട്ടികളായിരുന്നു.ഫെനൽ റൗണ്ട് നടത്തുന്നതിൽ കുട്ടികൾക്ക് തന്നെ താല്പര്യ കുറവുള്ളത് പോലെ തോന്നിക്കുന്നുണ്ട്.
ഹിരോഷിമാ-നാഗസാക്കി ദിനം
ഹിരോഷിമാദിനത്തിൽ സഡാക്കോ കൊക്ക് നിർമിക്കാനുള്ള മത്സരമാണ് നടത്തിയത്.
അധ്യാപകദിനം
അധ്യാപകദിനത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസെടുത്തു.10 A ലെ അബിയയും,10 B യിലെ ഗൗരിയും തീർത്ഥയും വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തുകൊണ്ട് വിജയികളായി.