"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- താഴെ ALPHONSA GHS VAKAKKAD ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== '''ചരിത്രം'''== | == '''ചരിത്രം'''== |
23:23, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ പാലാ വിദ്യാഭ്യാസജില്ലയിലും രാമപുരം സബ് ജില്ലയിലും ഉൾപ്പെട്ടതാണ്. തുടർച്ചയായ 14 വർഷങ്ങളായി എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന സ്കൂളിലെ പകുതിയിലധികം കുട്ടികളും 2021 ലെ എസ് എസ് എൽ സി ക്ക് ഫുൾ A+ നേടിയെടുത്തു. സ്കൂളിൽ നിന്നും വിവിധ മേളകളിൽ സംസ്ഥാന തലത്തിൽ എല്ലാ വർഷങ്ങളിലും പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സ്കൂളിന് ലഭിച്ചു. മനോരമ നല്ല പാഠത്തിൻ്റെ ജില്ലാ അവാർഡും മാതൃഭൂമി സീഡിന്റെ ഹരിതജ്യോതി അവാർഡും സ്കൂൾ കരസ്ഥമാക്കി.
പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾ നടക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്.
അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട് | |
---|---|
വിലാസം | |
വാകക്കാട് മൂന്നിലവ് പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | alphonsaghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31074 (സമേതം) |
യുഡൈസ് കോഡ് | 32101200902 |
വിക്കിഡാറ്റ | Q87658082 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ട്രീസമ്മ ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മോളി |
അവസാനം തിരുത്തിയത് | |
15-03-2022 | 31074.swiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വാകക്കാട് ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ വിസ്മയദീപമായി വിരാജിക്കുന്ന വിദ്യാലയമാണ് അൽഫോൻസാ ജി. എച്ച്. എസ് വാകക്കാട്. 1924-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാത്രമാണ് വി.അൽഫോൻസാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതംഏറ്റുവാങ്ങാൻ കഴിഞ്ഞത്. 1924 -ൽ വാകക്കാട് ഗ്രാമത്തിൽ സെന്റ് പോൾസ് എൽ പി സ്കൂൾ എന്ന പേരിൽ ആരംഭിച്ച് 1965 october -1 ന് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. കൂടുതലറിയാൻ....
ഭൗതികസൗകര്യങ്ങൾ
പാലാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ വാകക്കാട് സെന്റ്.പോൾസ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഏകദ്ദേശം 3 ഏക്കർ ഭൂമിയിൽ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച മനോഹരമായ ഒരു മൾട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകൾ അടങ്ങിയ കപ്യൂട്ടർ ലാബ്,2 ഏക്കർ വരുന്ന ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ, സയൻസ് ലാബോടും കൂടിയ അൽഫോൻസാ ഹൈസ്കൂൾ വാകക്കാട്. ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. കൂടുതലറിയാൻ....
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, ഗൈഡിംഗ് , റെഡ് ക്രോസ് , വർക്ക് എക്സ്പീരിയൻസ് കോച്ചിംഗ്, പ്രീമിയർ സ്കൂൾ, ഡി സി എൽ , കെ സി എസ് എൽ , പി എസ് സി പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിന് യോജ്യമായ'KEY'പരീക്ഷ , കലാ-കായിക പരിശീലനങ്ങൾ എന്നിവ നടത്തി വരുന്നു.
ഫോക്കസ് @ ബെറ്റർ ലൈഫ്
കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനും പ്രതിസന്ധിഘട്ടങ്ങളേ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന പദ്ധതിയാണ് 'ഫോക്കസ് @ ബെറ്റർ ലൈഫ്'.
കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായി പ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായ ജിനു പുന്നൂസ് ആഹ്വാനം ചെയ്തു. ഓരോ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനും അതിൻ്റെ പൂർത്തീകരണത്തിനും വ്യക്തമായ ഒരു കർമ്മ പദ്ധതി അനിവാര്യമാണെന്നും എഡിഎം അഭിപ്രായപ്പെട്ടു. വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എഡിഎം. കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനു സഹായകരമാകുന്ന പദ്ധതിയാണ് ഫോക്കസ് @ ബെറ്റർ ലൈഫ്. കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനും പ്രതിസന്ധിഘട്ടങ്ങളേ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന പദ്ധതിയാണ് 'ഫോക്കസ് @ ബെറ്റർ ലൈഫ്'.
'ഫോക്കസ് @ ബെറ്റർ ലൈഫ്' - https://youtu.be/U0WU91urF5k
നേട്ടങ്ങൾ
കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ വാകക്കാട് എന്ന സ്ഥലത്തേക്ക് ഐ.ടി യുടെ ഒരു അവാർഡ് ലിറ്റിൽ കൈറ്റ്സിലൂടെ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ അൽഫോൻസാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വളരെയധികം സന്തോഷത്തിലും അഭിമാനത്തിലുമാണ്. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളിൽ 2018-19 വർഷത്തെ കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകരമാണ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്വന്തമാക്കിയത്
ഈ വർഷത്തെ (15/3/2022) USS പരീക്ഷയിലെ വിജയികൾ. വിജയികളായവർക്ക് അഭിനന്ദനങ്ങൾ.
തുടർച്ചയായും പരീക്ഷയെഴുതിയതിൽ പകുതിയിലധികം കുട്ടികളും Full A+ കരസ്ഥമാക്കി എന്നുള്ളതാണ് അൽഫോൻസാ സ്കൂളിന്റെ ഏറ്റവും വലിയ വിജയം.
മാനേജ്മെന്റ്
അൽഫോൻസാ ഗേൾസ് ഹൈസ്കൂളിന്റെ മാനേജർമാർ
മുൻ സാരഥികൾ
സ്റ്റാഫ്
സ്കൂൾ പി റ്റി എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡിജിറ്റൽ മാഗസിൻ
Cyber Beads
പ്രമാണം:31074-KTM-Alphonsa GHS Vakakkad(Zyber Beads)-2019.pdf
Cyber Pearls
പ്രോജക്ടുകൾ
ചിത്രശാല (ഗാലറി)
വഴികാട്ടി
പ്രകൃതി രമണിയമായ ഇല്ലിക്കക്കല്ലിന്റെ താഴ്വാരമായ ഈ പ്രദേശം തോടുകൾ അരുവികൾ എന്നിവയാൽ ദൈവ സ്പർശമേറ്റ ഒരു പ്രദേശം എന്നു പറയുന്നതിൽ അതിശയമില്ല. വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറിയ ജനങ്ങളുടെ ആത്മ സാക്ഷാൽക്കാരമെന്ന വിധത്തിൽ ഇവിടെ ഒരു പള്ളിയും പള്ളികൂടവും സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നതാണ് ഈപ്രദേശം
- ഈരാറ്റുപേട്ട- 5 കി മീ
- കളത്തുക്കടവ് 4 കി മീ
- മൂന്നിലവ് 1 കി മീ
OR
- തൊടുപുഴ 13 കി മീ
- കോണിപ്പാട് 3 കി മീ (Auto)
- വാകക്കാട്
{{#multimaps: 9.75419,76.77716|zoom=16}}
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
വാകക്കാട്
മൂന്നിലവ് പി.ഒ. - 686586
QR CODE
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31074
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ