അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/Education

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനാചരണം

വായനാദിനാചരണം

"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും നാം ആചരിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈ സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികളിൽ ഭാഷാ പരി‍ഞ്ജാനവും സർഗാത്മക കഴിവുകളും ഗവേഷണാത്മക താല്പര്യവും പരിപോഷിപ്പിക്കുന്ന പദ്ധതിക്ക് വായനാദിനത്തിൽ അൽഫോൻസാ ഹൈ സ്കൂൾ തുടക്കം കുറിച്ചു. തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ചെറുകഥാകൃത്തും, നോവലിസ്റ്റും , തിരക്കഥാകൃത്തും ,പ്രൊഫസറും കൂടിയായ ഡോ.അംബികാസുതൻ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..

മധുരം e മലയാളം പദ്ധതിക്ക് 19-06-21-ൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചു.

കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വായനാദിനത്തിൽ മധുരം ഇ മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികളെയും മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുന്നതിനൊപ്പം കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധതിയാണ് മധുരം ഇ മലയാളം. വി. അൽഫോൻസാമ്മ അദ്ധ്യാപികയായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധചെലുത്തുന്നു. ഹെഡ്മിസ്ട്രസ് സി. ടെസ്സ് എഫ്.സി.സി സ്വാഗതപ്രസംഗം നടത്തി. സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത ഗ്രന്ഥകർത്താവ് ഡോ. അംബികാസുതൻ മങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കവിയും കഥാകൃത്തും തിരക്കഥാകൃത്തുമായ ഏഴാച്ചേരി രാമചന്ദ്രനാണ് അനുഗ്രഹ പ്രഭാഷണം നടത്തിയത്. 2020ലെ വയലാർ അവാർഡ് ജേതാവായ അദ്ദേഹത്തെ യോഗത്തിൽ ആദരിക്കുകയും ചെയ്തു.ഗാനരചിതാവ് ഡോ. സംഗീത് രവീന്ദ്രൻ , മാധ്യമപ്രവർത്തകൻ അനീഷ് ആനിക്കാട്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് എന്നിവർ വായനാദിന സന്ദേശവും നല്കുി.പുതുയുഗ എഴുത്തുകാരൻ ഫ്രാൻസീസ് നൊറോണ, മേലുകാവ് ഹെൻറി ബേക്കർ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ഡോ. സൗമ്യ പോൾ, പി ടി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് എന്നിവർ മധുരം ഇ മലയാളം പദ്ധതിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വായനാദിനാചരണം 2021 - https://youtu.be/-qJzUDkQmw0