അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി പുനസ്ഥാപനം
2021-22-ലെ ലോക പരിസ്ഥിതി ദിനാചരണത്തിൽ പഠനവിഷയമായ പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള പദ്ധതികൾക്ക് വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂൾ തുടക്കം കുറിച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരവും നടത്തപ്പെട്ടു. JUNE 5-ന് രാവിലെ 11 മണിക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പരിസ്ഥിതി ദിനാചരണപരിപാടികൾ നടത്തപ്പെട്ടു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ഡോ.മാത്യു കെ ജോസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ. ഫാ. മൈക്കിൾ ചീരാംകുഴിയിൽ അച്ഛൻ പരിസ്ഥിതി ദിന പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് സമൂഹം പരിസ്ഥിതിയിലേക്ക് മടങ്ങണമെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ചു. കോവിഡിന്റെ പശ്ചാത്തലം ഓക്സിജന്റെയും ജീവന്റെയും വിലയെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കി. നിരന്തരമായിട്ടുണ്ടാകുന്ന കാലാവസ്ഥയാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും ജൈവൈവിധ്യങ്ങളുടെ നാശവുമെല്ലാം ഭൂമിയെ വെന്റിലേറ്ററിൽ അകപ്പെട്ട അവസ്ഥയിൽ ആക്കിയിരിക്കുന്നു. ഇതിൽനിന്നും ഭൂമിയെ രക്ഷിക്കാൻ പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനത്തിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും പുനസ്ഥാപനത്തിനുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്ന പരിസ്ഥിതി ഫെസ്റ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ പ്ലാറ്റ.കേന്ദ്ര സർക്കാരിന്റെ ജെൽ ശക്തി മന്ത്രലയത്തിന് കീഴിലുള്ള തുർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റു് ഡോ. മാത്യു കെ ജോസ് മുഖ്യപ്രഭാഷണത്തിലൂടെ ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള വിവിധ പദ്ധതികളെക്കുറിച്ചു് കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവത്കരണം നടത്തി. വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് പറയുകയുണ്ടായി.