അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അൽഫോൻസ ഹൈസ്ക്കൂൾ വാകക്കാട് : ചരിത്രം

വാകക്കാടിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിന്റെ പൂർത്തീകരണമായിരുന്നു വാകക്കാട് അൽഫോൻസാ ഗേൾസ് ഹൈസ്ക്കൂൾ. 1924ൽ വാകക്കാട് സെന്റ് പോൾ സ് എൽ പീ സ്ക്കൂൾ ആരംഭിച്ചു. ഈ സ്ക്കൂളിനായി പുതിയ കെട്ടിടം 1942 ൽ അന്നത്തെ മാനേജരായിരുന്ന ബ.കുര്യാക്കോസ് മുതുക്കാട്ടിൽ അച്ചൻ പണികഴിപ്പിച്ചു. അതാണിപ്പോഴത്തെ അൽഫോൻസാ ഗേൾസ് ഹൈസ്ക്കൂളിന്റെ പ്രധാന കെട്ടിടം.വിശുദ്ധ അൽഫോൻസാമ്മ പഠിപ്പിച്ച ഏക വിദ്ധ്യാലയവും ഇതു തന്നെ.

Vakakkad

വലിയകുമാര മംഗലം വാകക്കാടിന്റെ കുരിശുപള്ളി ആയിരിക്കുമ്പോൾ 1951ൽ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.മാത്യൂവരകിൽപറമ്പിലിന്റെ ശ്രമഫലമായി വലിയ കുമാരമംഗലത്ത് ഒരു യൂപീ സ്ക്കൂൾ അനുവദിച്ചുകിട്ടി. സെന്റ് പോൾസ് യൂ പീ സ്ക്കുളിന്റെ ആദ്യഹെഡ്മാസ്റ്റർ റിട്ട. റവ . ഫാ. സെബാസ്റ്റ്യൻ വള്ളോപ്പള്ളി ആയിരുന്നു. 1953ൽ യൂ പീ സ്ക്കുൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. വലിയകുമാരമംഗലം കുരിശുപള്ളിയും സ്ഥാപനങ്ങളും ഈ കാലയളവിൽ സീ. എം .ഐ.ക്കാരെ ഏൽപ്പിക്കുകയും ഫാ . ബൽത്താസർ സീ .എം .ഐ സെന്റ് പോൾസ് ഹൈസ്ക്കുളിലെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. ഈ കാലയളവിൽ ഗേൾസ് സെക്ഷൻ വാകക്കാട്ടേക്കു മാറ്റുകയുണ്ടായി. ഈ സ്ക്കൂളിന് തുടർച്ചയായി എസ് .എൽ .സിക്ക് 100% വിജയം കൈവരിക്കാൻ സാധിക്കുന്നുണ്ട്. എംപീ ഫണ്ടിൽ നിന്നും ലഭിച്ച 10ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മൾട്ടീ മീഡിയ റൂമിന്റെ ഉദ്ഘാടനം നവംബർ11-ാം തീയതി അഡ്വ. ജോയി എബ്രഹാം എംബീ നിർവഹിച്ചു. മുൻ ഹെഡ്മിസ്ട്രസ് സി. ഗ്രേസ് പോളിന്റെ ശ്രമഫലമായി പുതുതായി സ്മാർട്ട് ക്ലാസ് റൂം ആരംഭിച്ചു. ഈ വർഷം പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ മാനേജ്മെന്റിന്റെ സഹകരണത്തോടെ ഹൈസ്ക്കൂൾ വിഭാഗം ക്ലാസുകളെല്ലാം ഹൈടെക്ക് ക്ലാസ് മുറികളായി മാറിക്കഴിഞ്ഞു. അ‍‍ഞ്ചുപതിറ്റാട്ടിന്റെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സരസ്വതീ ക്ഷേത്രത്തിന്റെ വളർച്ചയുടെ പാതയിലെ നാഴികക്കല്ലുകളാണ് 2002ൽ മാനേജ്മെന്റിൽ നിന്നും സെറ്റ് ചെയ്ത നൽകിയ കമ്പ്യൂട്ടർ ലാബ് 2004ൽ ആരംഭിച്ച പാരലൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ മുതലായവ. പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സ്കൗട്ട് &ഗൈഡിംങ് , ലിറ്റിൽ കൈറ്റ്സ്, ജൂണിയർ റെഡ്ക്രോസ് , പ്രീമിയർ സ്ക്കൂൾ എന്നിവയിൽ പരിശീലനം നൽകുന്നു.ഇപ്പോഴത്തെ മാനേജർ ഫാ.മൈക്കിൾ ചീരാംകുഴി കുട്ടിക്കളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുതന്നുകൊണ്ട് സ്കൂളിന്റെ നന്മയ്ക്കായി അക്ഷീണം പ്രവർത്തിക്കുന്നു.


SSLC WINNERS

2020-21 SSLC WINNERS