ഉള്ളടക്കത്തിലേക്ക് പോവുക

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ, ചക്കുപള്ളം വില്ലേജിലാണ് <big>ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം</big> സ്ഥിതി ചെയ്യുന്നത്.  ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1951ൽ ആണ്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. മത-രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക, -സാഹിത്യ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാന ചെയ്യുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ, ചക്കുപള്ളം വില്ലേജിലാണ് <big>ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം</big> സ്ഥിതി ചെയ്യുന്നത്.  ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1951ൽ ആണ്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. മത-രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക, -സാഹിത്യ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാന ചെയ്യുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
== ചരിത്രം==
== ചരിത്രം==
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ  "'''ചക്കുകൾ ധാരാളമുള്ള പ്രദേശം'''" എന്ന അർത്ഥത്തിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. എന്നാൽ '''പള്ളം''' എന്ന തമിഴ് വാക്കിന് താഴ്ന്ന പ്രദേശം, താഴ് വര, കുഴി എന്നെല്ലാം അർത്ഥമുണ്ട്. അതിനാൽ മലകൾക്കിടയിലുള്ള പ്രദേശം എന്ന അർത്ഥത്തിലാവാം ചക്കുപള്ളം എന്ന സ്ഥലനാമം സിദ്ധിച്ചതെന്നും കരുതുന്നു. സമീപ പ്രദേശങ്ങളായ അട്ടപ്പള്ളം, മൂങ്കിപ്പള്ളം എന്നിവയുടെ ചക്കുപള്ളത്തിന്റേതിന് സമാനമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളും അത്തരം വാദത്തെ സാധൂകരിക്കുന്നതാണ്. എങ്കിലും ആദ്യത്തെ വാദത്തിനാണ് പ്രദേശത്ത് ഏറെ പ്രചാരം.
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കൂടുതൽ വായിക്കുക.....
 
<gallery widths="150" heights="100" mode="packed-overlay">
പ്രമാണം:30039 ckplm.jpeg
പ്രമാണം:30039 ckplm 1.jpeg
</gallery>
 
ഇവിടെ അധിവസിക്കുന്ന ആദിവസി വിഭാഗമാണ്  '''പളിയർ'''. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി  സമീപ പ്രദേശത്ത്  എങ്ങും തന്നെ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേയ്ക്ക് യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഇത്തരം ഒരു അവസ്ഥയിൽ ആദിവാസികളുടെ  പഠനപുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ച വിദ്യാലയമാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 14-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
 
1951ൽ എൽ.പി. സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച  സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ സർക്കാർ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം പഠനത്തിനായി  വിദ്യാർത്ഥികൾ [[Govt. High School Anakkara|അണക്കര ഗവൺമെന്റ് സ്കൂളി]]<nowiki/>ൽ  പോയിത്തുടങ്ങി.
 
അതിനു ശേഷമാണ്  സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്. 1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി.  എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും  ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അസൗകര്യങ്ങളുടെ അക്കാലത്ത് പോലും  800-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ  പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  ആവിർഭാവം  സ്കൂളിന് ഭീഷണിയായി. സ്കൂളിന്റെ 5 കി.മീ. ചുറ്റളവിൽ 3 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ട്. അവിടങ്ങളിലേയ്ക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. നിലവിൽ 119 കുട്ടികളും, 10 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, ഹെഡ് മാസ്റ്റർ എന്നീ ജീവനക്കാരാണ് സ്കൂളിന്റെ ഭാഗമായുള്ളത്.
 
<gallery mode="packed-overlay">
<gallery mode="packed-overlay">
പ്രമാണം:30039 sslc 2021.jpg|3 Full A+ ഉൾപ്പെടെ 100% വിജയം കൈവരിച്ച 2020 - 21  SSLC ബാച്ച്
പ്രമാണം:30039 sslc 2021.jpg|3 Full A+ ഉൾപ്പെടെ 100% വിജയം കൈവരിച്ച 2020 - 21  SSLC ബാച്ച്

10:47, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.റ്റി.എച്ച്‍.എസ് ചക്കുപളളം
വിലാസം
ചക്കുപള്ളം

ചക്കുപള്ളം പി.ഒ.
,
ഇടുക്കി ജില്ല 685509
,
ഇടുക്കി ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04868 283580
ഇമെയിൽgthschakkupallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30039 (സമേതം)
യുഡൈസ് കോഡ്32090300301
വിക്കിഡാറ്റQ64616088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംചക്കുപള്ളം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെൽവൻ കെ
പി.ടി.എ. പ്രസിഡണ്ട്കുമരേശൻ എം
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ആന്റണി
അവസാനം തിരുത്തിയത്
06-03-202230039gthschakkupallam
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം


ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ, ചക്കുപള്ളം വില്ലേജിലാണ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് 1951ൽ ആണ്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. മത-രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക, -സാഹിത്യ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാന ചെയ്യുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.

ചരിത്രം

ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കൂടുതൽ വായിക്കുക.....

ഭൗതികസൗകര്യങ്ങൾ

പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു. വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി, പരീക്ഷണസജ്ജമായ സയൻസ് ലാബ്, ജൈവവൈവിദ്ധ്യ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.

ഹൈടെക് ക്ലാസ്സ് മുറികൾ

ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് രീതിയിൽ പ്രവർത്തിച്ചു വരുന്നു. എൽ പി, യു പി വിഭാഗങ്ങൾ ഹൈടെക് രീതിയിലേയ്ക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഒരേസമയം ഇരുപത് വിദ്യാർത്ഥികൾക്ക് പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സജ്ജമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ പ്രവേശനോത്സവം

റിപ്പബ്ലിക്ക് ദിനാഘോഷം 2022 click here to watch video

മറ്റുു പ്രവർത്തനങ്ങൾ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം നൽകിവരുന്നു..

അദ്ധ്യാപകർ

  • സെൽവൻ കെ, ഹെഡ് മാസ്റ്റർ
  • അൽഫോൻസ ജോൺ (എച്ച് എസ്സ് ടി മല‍യാളം)
  • വനിത ഡി (എച്ച് എസ്സ് ടി ഹിന്ദി)
  • കവിത വർഗീസ് (എച്ച് എസ്സ് ടി ഫിസിക്കൽ സയൻസ്)
  • അശ്വതി അശോകൻ (എച്ച് എസ്സ് ടി ഗണിതം)
  • വിനീത് കെ ജി (എച്ച് എസ്സ് ടി സോഷ്യൽ സയൻസ് )
  • ലൈസിമോൾ കെ എസ്സ് (പി ഡി ടീച്ചർ )
  • ജോബറ്റ് പി സെബാസ്ററ്യൻ (യു പി എസ്സ് ടി )
  • ‍ജോളിമോൻ മാത്യു (യു പി എസ്സ് ടി )
  • ജേക്കബ് എൻ എ (പി ഡി ടീച്ചർ )
  • നീത എസ് (എൽ പി എസ്സ് ടി )
  • ബിനിയ സുരേഷ് (എൽ പി എസ്സ് ടി )

സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ

ജോസഫ് ചാക്കോ ( ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ)

ഐബി മരിയ ഐസക് ( ആർട്ട് എഡ്യൂക്കേഷൻ)

റോസ്മി പി ആന്റോ( സ്കൂൾ കൗൺസിലർ)

ഓഫീസ് ജീവനക്കാർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മുൻ സാരഥികൾ

വർഷം പേര് കാലയളവ്
1953-54 ശ്രീ. പി ജി ശങ്കരൻ നായർ
2000 ശ്രീമതി സരളാമണി ബി
2000- 01 ശ്രീ ഗോപാലൻ ടി വി
2001- 02 ശ്രീ മാത്യു ഫിലിപ്പ്
2003 ശ്രീമതി ടി നളിനി
2004 ശ്രീമതി മേരിക്കു‍ഞ്ഞ്
2005 ശ്രീ മാത്യു ജേക്കബ്ബ്
2006 ശ്രീ മൊയ്തീൻകുട്ടി
2007 ശ്രീമതി എം എം ഏലിയാമ്മ
2008 ശ്രീ ടി പി അബുബക്കർ
2009 ശ്രീമതി കെ എസ് മേരിക്കുട്ടി
2010 ശ്രീ പി കൃഷ്ണൻ
2011 ശ്രീമതി ചാന്ദിനി
2012 ശ്രീമതി സരസ്സമ്മ പി കെ
2013 ശ്രീ വി വി ഭാസ്ക്കരൻ
2014 ശ്രീ അളകേന്ദ്രൻ എം
2015 ശ്രീ പി കെ തുളസീധരൻ
2016 ശ്രീ മുരളീധരൻ കെ
2017-ജൂൺ ശ്രീമതി രാജി എം
2017 ആഗസ്ത് ശ്രീമതി ജയപ്രഭ പി വി
2018 ജനുവരി ശ്രീ. മുസ്തഫ
2018 ജൂൺ - 2020 മാർച്ച് ശ്രീമതി. ജയശ്രീ പി എൻ
2021 ജൂലൈ - തുടരുന്നു ശ്രീ. സെൽവൻ കെ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 220 റോഡിൻ കുമളിയിൽ നിന്നും 12 കി.മി. അകലത്തായി കുമളി-കട്ടപ്പന റോഡിൽ അണക്കരയിൽ നിന്നും 3 കി മീ അകലെ ( കുമളി ആറാം മൈലിൽ നിന്നും 3 കി മീ അകലെ), സ്ഥിതിചെയ്യുന്നു. കട്ടപ്പനയിൽ ‍നിന്ന് 22 കി.മി. അകലം.

{{#multimaps: 9.65571850156303, 77.1425069227786 | zoom=15 }}

|} |}