ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തക്കുന്ന കൂട്ടായ്മയാണ് പരിസ്ഥിതി ക്ലബ്ബ്. ഈ ക്ലബ്ബിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ 30 വിദ്യാർത്ഥികൾ അംഗങ്ങളാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക, സ്കൂൾ പരിസരത്തും വീടുകളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപെടുക തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യമാണ്.

സമീപകാല പ്രവർത്തനങ്ങൾ

പരിസര ശുചീകരണം

കോവിഡ് കാല അടച്ചിടലിനു ശേഷം സ്കൂൾ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 19ന് സ്കൂൾ പരിസര ശുചീകരണം നടത്തി.ക്ലബ്ബ് കൺവീനർ ശ്രീമതി കവിത വർഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പരിസ്ഥിതി ദിനാഘോഷം 2021

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പരിസ്ഥിതി ദിനാചരണം നടന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി കെ രാമചന്ദ്രൻ വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും, പി റ്റി എ അംഗങ്ങളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. വൈകിട്ട് ഓൺലൈനിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

വീഡിയോ കാണാം...